Advertisement
national news
പശുക്കളെ കശാപ്പ് ചെയ്‌തെന്ന് ആരോപിച്ച് 8 പേരെ പൊലീസ് അറസ്റ്റ് ചെയ്തു; ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധവും വഴി തടയലും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Feb 28, 03:56 am
Sunday, 28th February 2021, 9:26 am

സിദ്ദിപേട്ട്: തെലങ്കാനയില്‍  16 ഓളം പശുക്കളെ കശാപ്പ് ചെയ്‌തെന്നാരോപിച്ച് എട്ട് പേരെ സിദ്ദിപേട്ട് പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

വെള്ളിയാഴ്ച രാത്രി നഗരത്തിന്റെ പ്രാന്തപ്രദേശത്താണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. പ്രദേശത്ത് നിന്ന് കണ്ടെത്തിയ 52 ഓളം പശുക്കളെ പട്ടണത്തിലെ ഒരു ഗോശാലയിലേക്ക് മാറ്റി.

പശുക്കളെ കശാപ്പ് ചെയ്ത ആളുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ധനമന്ത്രി ടി.ഹരീഷ് റാവു നിര്‍ദ്ദേശം നല്‍കിയിരുന്നു.

ആകെ 68 പശുക്കളെ സിദ്ദിപേട്ടിലേക്ക് കൊണ്ടുവന്നതായും അതില്‍ 16 പശുക്കളെ മാംസത്തിനായി അറുത്തതായും പൊലീസ് പറഞ്ഞു.

പശുക്കളെ കൊന്നതിനെ അപലപിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ സംഭവസ്ഥലത്ത് പ്രതിഷേധിക്കുകയും വഴി തടസ്സപ്പെടുത്തുകയും ചെയ്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content Highlights: Eight arrested for slaughtering 16 cows in Siddipet