ന്യൂദല്‍ഹി: കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച 2020ലെ പാരിസ്ഥിതികാഘാത പഠന വിജ്ഞാപനത്തിനെ കുറിച്ച് പൊതുജനങ്ങള്‍ക്കുള്ള അഭിപ്രായം അറിയിക്കാനുള്ള അവസാന ദിനം ഇന്ന്.
ഇന്ന് വൈകുന്നേരം വരെ ലഭിക്കുന്ന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിശോധിച്ച ശേഷമായിരിക്കും അന്തിമ വിജ്ഞാപനം പുറത്തിറക്കുകയെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
നിലവില്‍ നാലര ലക്ഷത്തിലധികം കത്തുകളാണ് ഇ.ഐ.എയില്‍ ഇതുവരെ മന്ത്രാലയത്തിന് ലഭിച്ചിരിക്കുന്നത്. മാര്‍ച്ച് 23നാണ് പരിസ്ഥിതി ആഘാത പഠനത്തിനുള്ള നിര്‍ദ്ദേശങ്ങളിലെ ഭേദഗതിക്കായുള്ള കരട് വിജ്ഞാപനം തയ്യാറാക്കിയത്. ഏപ്രില്‍ 11നാണ് കരട് വിജ്ഞാപനം പൊതുജനങ്ങളുടെ അഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചത്.
ജൂണ്‍ 30നകം നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ്. പിന്നീട് കോടതി ഇടപെട്ടതിനെ തുടര്‍ന്നാണ് ആഗസ്റ്റ് 11ലേക്ക് തീയതി നീട്ടുകയായിരുന്നു.
അതേസമയം ഇപ്പോഴും വിജ്ഞാപനം ഹിന്ദിയിലും ഇംഗ്ലീഷിലുമാത്രമാണ് പുറത്തിറക്കിയിരിക്കുന്നത്. പ്രാദേശിക ഭാഷകളില്‍ കൂടി വിജ്ഞാപനം ഇറക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ ഇതുവരെ പാലിച്ചിട്ടില്ല.
അതേസമയം കേരളം വിജ്ഞാപനത്തില്‍ ഇന്ന് വിയോജിപ്പ് അറിയിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. അവസാന ദിവസം വരെ കേരളത്തിന്റെ നിലപാട് അറിയിക്കാന്‍ എടുത്തതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights : EIA 2020 Draft Notification; Last day for public comment; Four and a half lakh letters received so far