' ബി.ജെ.പി സര്‍ക്കാരിന്റെ ഉദ്ദേശ്യം വ്യക്തമാണ്, രാജ്യത്തെ കൊള്ളയടിക്കുക'; പരിസ്ഥിതി വിജ്ഞാപന കരട് പിന്‍വലിക്കണമെന്ന് രാഹുല്‍ ഗാന്ധി
national news
' ബി.ജെ.പി സര്‍ക്കാരിന്റെ ഉദ്ദേശ്യം വ്യക്തമാണ്, രാജ്യത്തെ കൊള്ളയടിക്കുക'; പരിസ്ഥിതി വിജ്ഞാപന കരട് പിന്‍വലിക്കണമെന്ന് രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th August 2020, 10:44 am

ന്യൂദല്‍ഹി: പരിസ്ഥിതി വിജ്ഞാപന പരിഷ്‌ക്കാരത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പരിസ്ഥിതി നശീകരണവും രാജ്യത്തെ കൊള്ളയടിക്കുന്നതും അവസാനിപ്പിക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

പരിസ്ഥിതി വിജ്ഞാപന കരടിന് പിന്നിലെ ഉദ്ദേശ്യം എന്താണെന്ന് വളരെ വ്യക്തമാണെന്ന് പറഞ്ഞ രാഹുല്‍ പുതിയ പരിഷ്‌ക്കാരത്തിലൂടെ രാജ്യത്തെ കൊള്ളയടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പറഞ്ഞു.

രാജ്യത്തിന്റെ വിഭവങ്ങള്‍ കൊള്ളയടിക്കുന്ന തങ്ങളുടെ ‘സുഹൃത്തുക്കള്‍’ക്ക് വേണ്ടി ബി.ജെ.പി സര്‍ക്കാര്‍ കാര്യങ്ങള്‍ മാറ്റിമറിക്കുന്നതിന്റെ മറ്റൊരു ഭീകര ഉദാഹരമാണ് പരസ്ഥിതി വിജ്ഞാപന പരിഷ്‌ക്കാരം എന്ന് അദ്ദേഹം വ്യക്തമാക്കി.

പുതിയ വിജ്ഞാപനം പിന്‍വലിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

പുതിയ കരട് വിജ്ഞാപനമനുസരിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെ തന്നെ വന്‍കിട പദ്ധതികളുമായി മുന്നോട്ടുപോകാന്‍ സാധിക്കും. 100 ഹെക്ടര്‍ വരെയുള്ള ഖനികള്‍, പെട്രോളിയം പദ്ധതികള്‍, ഡിസ്റ്റലറി തുടങ്ങിയവയടക്കം കേന്ദ്രം തന്ത്രപ്രധാനമെന്ന് കണക്കാക്കുന്ന പദ്ധതികള്‍ക്ക് ഇനി പരിസ്ഥിതി ആഘാത പഠനം ആവശ്യമില്ല എന്നത് വിജ്ഞാപനത്തിലെ പ്രധാന വ്യവസ്ഥകളിലൊന്നാണ്.

2006ലെ വ്യവസ്ഥകള്‍ അസാധുവാക്കുന്ന പുതിയ കരട് വിജ്ഞാപനം വലിയ പാരിസ്ഥിതിക ആഘാതങ്ങള്‍ക്ക് കാരണമാകുമെന്ന വിമര്‍ശനങ്ങള്‍ വ്യാപകമായി ഉയര്‍ന്നുവന്നിട്ടുണ്ട്.
പുതിയ കരടില്‍ ജനങ്ങള്‍ക്ക് പരാതി അറിയിക്കാനുള്ള ദിവസം ചൊവ്വാഴ്ച അവസാനിക്കും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

CONTENT HIGHLIGHTS: EIA 2020 draft must be withdrawn to stop LootOfTheNation says  Rahul Gandhi