ഈജിപ്തില്‍ ബ്രദര്‍ഹുഡിനെ നിരോധിച്ചു
World
ഈജിപ്തില്‍ ബ്രദര്‍ഹുഡിനെ നിരോധിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th September 2013, 12:44 am

[]കെയ്‌റോ: ഈജിപ്തില്‍ പുറത്താക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ പാര്‍ട്ടിയായ മുസ്‌ലീം ബ്രദര്‍ഹുഡിനെ കോടതി നിരോധിച്ചു.

ബ്രദര്‍ബഹുഡിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിരോധിച്ചുകൊണ്ടാണ് കോടതി ഉത്തരവിറക്കിയത്. ബ്രദര്‍ഹുഡിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടുണ്ട്.

ബ്രദര്‍ഹുഡ് രൂപീകരിച്ച സര്‍ക്കാരിതര സംഘടനകള്‍ക്കും അതിലെ മറ്റു അനുബന്ധ സംഘടനകള്‍ക്കും കൈറോ അതിവേഗ കോടതിയാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം തന്നെ ബ്രദര്‍ഹുഡ് രൂപീകരിച്ച ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിക്കും ബ്രദര്‍ഹുഡിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവയ്ക്ക് നിരോധനം ബാധകമാവുമോ എന്ന് വ്യക്തമല്ല എന്ന് നിയമ വിദഗ്ധര്‍ പറയുന്നു.

സ്ഥാനഭ്രഷ്ടനായ മുര്‍സിയെ പ്രസിഡന്റായി നിയമിക്കണമെന്നാവശ്യപ്പെട്ട് തുടരുന്ന പ്രക്ഷോഭത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടിരുന്നു. മുഹമ്മദ് ബാദിയുള്‍പ്പെടെ ബ്രദര്‍ഹുഡിന്റെ നിരവധി പ്രമുഖ നേതാക്കളെ സൈന്യം അറസ്‌ററ് ചെയ്തിട്ടുണ്ട്.

ബ്രദര്‍ഹുഡിന്റെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യാന്‍ ഒരു സര്‍ക്കാര്‍ തല കമ്മിറ്റി രൂപീകരിക്കാനും കൈറോ അതിവേഗ കോടതി ഉത്തരവിട്ടു.ഉത്തരവിന്‍മേല്‍ അപ്പീല്‍ പോകാന്‍ ബ്രദര്‍ഹുഡിന് അവസരമുണ്ട്.

2011ലെ തിരഞ്ഞെടുപ്പില്‍ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി അധികാരത്തിലെത്തിയതിനെ തുടര്‍ന്നായിരുന്നു മുഹമ്മദ് മുര്‍സി പ്രസിഡന്റായത്.