മോസ്‌കോ: ഈജിപ്ത്- ഉറുഗ്വായ് മത്സരത്തിലെ ആദ്യ പകുതി ഗോള്‍രഹിത സമനില. സലായുടെ അഭാവം ഈജിപ്ത് മുന്നേറ്റത്തെ ബാധിച്ചപ്പോള്‍ സൂപ്പര്‍താരം സുവാരസിന് ലഭിച്ച രണ്ട് അവസരങ്ങള്‍ ലക്ഷ്യം കാണാതെപോയതാണ് ഉറുഗ്വായ്ക്ക് വിനയായത്.
24 ാം മിനിറ്റില്‍ കോര്‍ണറിനുശേഷം ലഭിച്ച പന്ത് പോസ്റ്റിലേക്ക് തൊടുത്ത സുവാരസിന് പിഴച്ചു. 32 ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് ലക്ഷ്യത്തിലെത്തിക്കാനും സുവരാസിനായില്ല.
ആദ്യ പകുതി അവസാനിക്കാന്‍ മിനിട്ടുകള്‍ ശേഷിക്കെ ഇരുടീമുകളും ആക്രമണവുമായി ഗോള്‍മുഖത്തേക്ക് പാഞ്ഞടുത്തു. ആദ്യ ഇലവനില്‍ ഇടം നേടാതിരുന്ന സലാ രണ്ടാം പകുതിയില്‍ കളിക്കാനിറങ്ങുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഇരുപത്തിയെട്ട് വര്‍ഷത്തിനുശേഷമാണ് ഈജിപ്ത് ലോകകപ്പില്‍ കളിക്കുന്നത്. ഈജിപ്തും ഉറുഗ്വായും ഒരിക്കല്‍ മാത്രമാണ് പരസ്പരം ഏറ്റുമുട്ടിയത്. 2006ല്‍. അന്ന് ഉറുഗ്വായ്ക്കായിരുന്നു ജയം.
WATCH THIS VIDEO: