[]കെയ്‌റോ: പ്രതിഷേധം കനക്കുന്ന ##ഈജിപ്തില്‍ മുസ്‌ലീം ബ്രദര്‍ഹുഡ് പാര്‍ട്ടി നിരോധിക്കാന്‍ ആലോചിക്കുന്നു. കഴിഞ്ഞ ദിവസം പ്രതിഷേധക്കാര്‍ തമ്പടിച്ചിരുന്ന കെയ്‌റോ മസ്ജിദ് ഒഴിപ്പിച്ചിരുന്നു.
മുര്‍സി അനുകൂലികളും സൈന്യവും തമ്മില്‍ അതിരൂക്ഷമായ പോരാട്ടമാണ് നടക്കുന്നത്. പള്ളിയില്‍ നിന്നും പ്രതിഷേധക്കാരെ നീക്കാനും കടുത്ത വെടിവെപ്പ് നടന്നതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.[]
നിരവധി പ്രക്ഷോഭകരെ കസ്റ്റഡയില്‍ എടുത്തിട്ടുണ്ട്. അതേസമയം, മുര്‍സി അനുകൂലികള്‍ കെയ്‌റോയില്‍ ഇന്ന് വീണ്ടും പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
പോരാട്ടത്തില്‍ ഇതുവരെയായി എണ്ണൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. മുസ്‌ലീം ബ്രദര്‍ഹുഡ് പാര്‍ട്ടി പ്രവര്‍ത്തകരും സഖ്യകക്ഷികളായ മറ്റ് ഇസ്‌ലാമിസ്റ്റ് പ്രവര്‍ത്തകരും ഇന്ന് ഒമ്പതോളം മാര്‍ച്ചുകളാണ് തലസ്ഥാനത്ത് ആഹ്വാനം ചെയ്തിരിക്കുന്നത്.
ബ്രദര്‍ഹുഡ് പാര്‍ട്ടി നിരോധിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് പ്രകടനം. ഈജിപ്തിലെ കലാപത്തില്‍ ലോക രാജ്യങ്ങള്‍ ആശങ്ക രേഖപ്പെടുത്തി.