ഗാസ: ഇസ്രഈലും ഫലസ്തീനും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഇടപെട്ട് ലോകരാജ്യങ്ങള്‍. ഗാസയില്‍ ഇസ്രഈലും-ഫലസ്തീനും തമ്മില്‍ നടത്തുന്ന പോരാട്ടം അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സ്, ജര്‍മനി, ജോര്‍ദാന്‍, ഈജിപ്ത് വിദേശകാര്യ മന്ത്രിമാര്‍ ആവശ്യപ്പെട്ടു.
രക്തം ചിന്തുന്നത് അവസാനിപ്പിക്കണമെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക്ക് പറഞ്ഞു. മോശമായ വികസനം അവസാനിപ്പിക്കാനും സമാധാനം പുനസ്ഥാപിപ്പിക്കാനും ജോര്‍ദാന്‍ വിദേശകാര്യമന്ത്രിയും പറഞ്ഞു. ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷം ഏറ്റവും രൂക്ഷമായ രീതിയില്‍ തുടരുന്നതിനിടെയാണ് മന്ത്രിമാര്‍ ആവശ്യവുമായി എത്തിയത്.
ഗാസയില്‍ നിന്ന് പഫലസ്തീന്‍ അനുകൂല സംഘടനകള്‍ 270 റോക്കറ്റുകള്‍ തൊടുത്തതായും ഗാസയിലെ ഇസ്‌ലാമിക് ജിഹാദ് ഗ്രൂപ്പിന്റെ 50 കേന്ദ്രങ്ങള്‍ തകര്‍ത്തതായും ഇസ്രഈല്‍ സൈന്യം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇസ്‌ലാമിക് ജിഹാദ് ഗ്രൂപ്പിന്റെ തിരിച്ചുള്ള ആക്രമണം.
ഗാസയില്‍ കഴിഞ്ഞ ദിവസം ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ 15 ഫലസ്തീനികളാണ് മരിച്ചത്. ഇസ്രഈലിന്റെ ആക്രമണത്തില്‍ നിരവധി വീടുകളാണ് തകര്‍ന്നത്. നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഈജിപ്തും ഖത്തറും യു.എന്നും ഇസ്രഈലും ഫലസ്തീനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ സമവായനീക്കങ്ങള്‍ നടത്തുന്നുണ്ട്.
Contenthighlight: Egypt, Jordan, France, Germany urge end to fighting