ഈജിപ്തില്‍ മുര്‍സി അനുകൂലികളായ വനിതാ പ്രക്ഷോഭകര്‍ക്ക് 11 വര്‍ഷത്തെ ജയില്‍ ശിക്ഷ
World
ഈജിപ്തില്‍ മുര്‍സി അനുകൂലികളായ വനിതാ പ്രക്ഷോഭകര്‍ക്ക് 11 വര്‍ഷത്തെ ജയില്‍ ശിക്ഷ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th November 2013, 8:18 am

[] കെയ്‌റോ:  ഈജിപ്തിലെ അലക്‌സാണ്ട്രിയയില്‍ ഇടക്കാല സര്‍ക്കാരിനെതിരെ സമാധാനപരമായി പ്രക്ഷോഭം നടത്തിയ 21 വനിതകള്‍ക്ക് കോടതി 11 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു.

സൈനിക നടപടിയിലൂടെ പുറത്തായ പ്രസിഡണ്ട് മുഹമ്മദ് മുര്‍സിയെ പിന്തുണച്ച് സമരം നടത്തിയവരാണ് തടവിലായത്.

ശിക്ഷിക്കപ്പെട്ട പ്രക്ഷോഭകരില്‍ എഴ് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. തീവ്രവാദ സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിച്ചു, റോഡ് ഉപരോധിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

തീവ്രവാദികളെന്നാരോപിച്ച് ബ്രദര്‍ഹുഡിന്റെ ആറ് നേതാക്കളെയും സൈന്യം കഴിഞ്ഞ ദിവസം ജയിലിലടച്ചിരുന്നു. ഇവര്‍ക്ക് 15 വര്‍ഷത്തെ ശിക്ഷയാണ് കോടതി വിധിച്ചത്.

അനുമതിയില്ലാതെ പ്രതിഷേധം നടത്തുന്നത് വിലക്കിക്കൊണ്ടുള്ള നിയമം ഇടക്കാല സര്‍ക്കാര്‍ കര്‍ശനമാക്കിയിട്ടുണ്ട്.

ഇതോടെ അറസ്റ്റ് ചെയ്യപ്പെടുന്ന പ്രക്ഷോഭകരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചികരിക്കുകയാണ്.  പ്രസ്തുത നിയമം രാജ്യത്തുടനീളം വന്‍പ്രതിഷേധത്തിനിടയാക്കിയിരുന്നു.

എന്നാല്‍ നിയമത്തെ ന്യായീകരിച്ച് ഇടക്കാല പ്രധാനമന്ത്രി ഹാസിം ബിബ്‌ലാവി കഴിഞ്ഞ ദിവസവും  പ്രസ്താവന പുറത്തിറക്കിയിരുന്നു.