കെയ്‌റോ: ഈജിപ്തില്‍ മുല്‌ലിം ബ്രദര്‍ഹുഡ് അനുകൂലിയായ ഇസ്‌ലാമിക പണ്ഡിതന്‍ യൂസുഫുല്‍ ഖറദാവിക്കും മുന്‍ പ്രസിഡണ്ടും ബ്രദര്‍ഹുഡ് നേതാവുമായ മുഹമ്മദ് മുര്‍സിക്കും വധശിക്ഷ. 2011 ല്‍ നടന്ന കൂട്ട ജയില്‍ ഭേദനത്തിനാണ് വധശിക്ഷ. യൂസുഫുല്‍ ഖറദാവിക്കും മുര്‍സിയോടും ഒപ്പം 105 പേര്‍ക്കാണ് വധശിക്ഷ വിധിച്ചിട്ടുള്ളത്. വധശിക്ഷ നടപ്പാക്കാന്‍ ഈജിപ്തിലെ മതനേതൃത്വമായ ഗ്രാന്റ് മുഫ്തിയുടെ അംഗീകാരത്തിന് വിട്ടിരിക്കുകയാണ്.
ഗ്രാന്റ് മുഫ്തി വധശിക്ഷ ശരിവെക്കുകയാണെങ്കില്‍ മുര്‍സിയടക്കമുള്ളവര്‍ക്ക് അപ്പീല്‍ പോകാന്‍ സാധിക്കുന്നതാണ്. വധശിക്ഷക്ക് വിധിക്കപ്പെട്ട യൂസുഫുല്‍ ഖറദാവി ഇപ്പോള്‍ ഖത്തറിലാണ്. ഖത്തര്‍ സര്‍ക്കാര്‍ അദ്ദേഹത്തിന് പൗരത്വം നല്‍കിയിട്ടുണ്ട്.
ഈജിപ്തിലെ വിപ്ലവത്തിന് ശേഷം അധികാരത്തിലെത്തിയ മുര്‍സി ഒരു വര്‍ഷം തികച്ച സമയത്ത് ഈജിപ്തില്‍ വീണ്ടും ജനകീയ സമരം ആരംഭിക്കുകയും തുടര്‍ന്ന് പട്ടാളം മുര്‍സിയെ പുറത്താക്കി അധികാരം ഏറ്റെടുക്കുകയായിരുന്നു. മുര്‍സി അധികാരത്തിലിരുന്ന സമയത്ത് അദ്ദേഹത്തിനെതിരെ പ്രതിഷേധപ്രക്ഷോഭം നടത്തിയവരെ അടിച്ചമര്‍ത്തിയതിനും അറസ്റ്റുകള്‍ക്കും ഉത്തരവിട്ട കേസില്‍ ഇരുപത് വര്‍ഷത്തെ തടവിന് വിധിച്ചത് കഴിഞ്ഞ ദിവസമാണ്.