| Friday, 7th December 2012, 9:49 am

ഈജിപ്ത്: പ്രതിപക്ഷ നേതാക്കളുമായി മുര്‍സി ചര്‍ച്ചയ്ക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കയ്‌റോ: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ഈജിപ്തില്‍ അടിയന്തര പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി പ്രസിഡന്റ് മുഹമ്മദ് മുര്‍സി നാളെ രാജ്യത്തെ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

പ്രതിഷേധിക്കാനുളള ജനങ്ങളുടെ അവകാശത്തെ മാനിക്കുന്നു. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന അക്രമസംഭവങ്ങള്‍ക്ക് പിന്നില്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട മുന്‍ പ്രസിഡന്റ് ഹുസ്‌നി
മുബാറക്കിന്റെ അനുയായികളാണെന്ന് മുര്‍സി ആരോപിച്ചു. []

രാജ്യത്ത് നടക്കുന്ന അക്രമപരമ്പരകള്‍ അവസാനിക്കേണ്ടതുണ്ട്. ജനങ്ങള്‍ക്ക് സമാധാനമാണ് ആവശ്യം. അതിനായി വിട്ടുവീഴ്ചയ്ക്ക് തയ്യാറാണ്. ജനഹിത പരിശോധന ഈ മാസം 15 ന് തന്നെ നടത്തും.

പ്രശ്‌ന പരിഹാരത്തിനായി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തുമെന്നും മുര്‍സി പറഞ്ഞു. ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെയാണ് മുര്‍സി പ്രഖ്യാപനം നടത്തിയത്.

കോടതിക്ക് അതീതമായി പ്രസിഡന്റിന് പ്രത്യേക അധികാരം നല്‍കുന്ന വ്യവസ്ഥയെച്ചൊല്ലി രാജ്യത്ത് ഒന്നാകെ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം അവസാനിക്കാത്ത സാഹചര്യത്തിലാണ് മുര്‍സി പ്രശ്‌ന പരിഹാരത്തിന് മുന്‍കൈ എടുത്തത്.

ഇന്നലെ മുര്‍സിയുടെ കൊട്ടാരത്തിന് പുറത്ത് തമ്പടിച്ചിരുന്ന പ്രതിഷേധക്കാരും സര്‍ക്കാര്‍ അനുകൂലികളും തമ്മിലുണ്ടായ അതിശക്തമായ ഏറ്റുമുട്ടലില്‍ ഏഴുപേര്‍ കൊല്ലപ്പെടുകയും 640ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് പട്ടാളമിറങ്ങിയത്.

ഹുസ്‌നി മുബാറക്കിന്റെ ഏകാധിപത്യഭരണം അവസാനിച്ച് അധികാരം കൈമാറാന്‍ മുന്‍കൈയെടുത്ത പട്ടാളം പുതിയ പ്രതിസന്ധിയില്‍ മൗനംപാലിച്ചിരുന്നു.

പ്രക്ഷോഭകരെ അടിച്ചമര്‍ത്താനല്ല പിരിച്ചുവിടാനാണ് പട്ടാളത്തെ വിന്യസിച്ചതെന്ന് റിപ്പബ്ലിക്കന്‍ ഗാര്‍ഡ് മേധാവി ജനറല്‍ മുഹമ്മദ് സാക്കി പറഞ്ഞു. ടാങ്കുകളുള്‍പ്പെടെയുള്ള സന്നാഹങ്ങളുമായാണ് പട്ടാളത്തെ കൊട്ടാരത്തിനുചുറ്റും വിന്യസിച്ചത്.

തനിക്ക് അമിതാധികാരം നല്‍കുന്ന ഉത്തരവില്‍ പ്രസിഡന്റ് മുര്‍സി ഉറച്ചുനിന്നതോടെയാണ് ജനരോഷം കൂടുതല്‍ സ്ഥലങ്ങളിലേക്കു പടര്‍ന്നത്.

We use cookies to give you the best possible experience. Learn more