കെയ്‌റോ: ഈജിപ്തിലെ പ്രമുഖ ബെല്ലി ഡാന്‍സറായ സമ എല്‍ മസ്രിക്ക് മൂന്ന് വര്‍ഷത്തേക്ക് തടവ് ശിക്ഷ. സോഷ്യല്‍ മീഡിയകളില്‍ അധാര്‍മികപരമായ വീഡിയോകള്‍ പോസ്റ്റ് ചെയ്തു എന്നാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
ടിക് ടോക്കുള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ ഇവര്‍ പോസറ്റ് ചെയ്ത വീഡിയോകളുടെയും ഫോട്ടോകളുടെയും പേരില്‍ ഏപ്രിലില്‍ ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ പോസ്റ്റുകളില്‍ ലൈംഗികതയുണ്ടെന്നാണ് പ്രോസിക്യൂഷന്‍ പറഞ്ഞത്.
എന്നാല്‍ ആരോപണം സമ നിഷേധിച്ചു. വീഡിയോകള്‍ തന്റെ ഫോണില്‍ നിന്നും അനുവാദമില്ലാതെ ആരോ ഷെയര്‍ ചെയ്തതാണെന്ന് ഇവര്‍ പറയുന്നു.
സമ ഈജിപ്തിലെ കുടുംബ തത്വങ്ങളും മൂല്യങ്ങളും ലംഘിച്ചതായും അതോടൊപ്പം അധാര്‍മ്മികത ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയ ഉപയോഗിച്ചെന്നും കെയ്‌റോയിലെ കോടതി പറഞ്ഞു. തടവിനൊപ്പം 300,000 ഈജിപ്ത്യന്‍ പൗണ്ട് പിഴയായി ചുമത്തിയിട്ടുണ്ട്.
വിധിക്കെതിരെ അപ്പീല്‍ പോവുമെന്നാണ് സമ പറഞ്ഞിരിക്കുന്നത്.
2018 ലാണ് ഈജിപ്തില്‍ ഇന്റര്‍നെറ്റ് ഉപയോഗങ്ങള്‍ പൂര്‍ണമായും സെന്‍സര്‍ ചെയ്യാന്‍ സര്‍ക്കാരിന് അനുമതി നല്‍കിക്കൊണ്ട് നിയമം കൊണ്ടു വന്നത്.
ഇതിനു പിന്നാലെ ഈജിപ്തില്‍ നിരവധി ടിക്ടോക് താരങ്ങളും യുട്യൂബ് താരങ്ങളും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ