കെയ്‌റോ: ഈജിപ്റ്റ് തലസ്ഥാനമായ കെയ്‌റോ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം വന്‍ പൊട്ടിത്തെറി. പൊട്ടിത്തെറിയില്‍ 12 ഓളം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.
വിമാനത്താവളത്തിന് സമീപമുള്ള കെമിക്കല്‍ ഫാക്ടറിയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഇന്ധന സ്റ്റോറേജിലുണ്ടായ ഉയര്‍ന്ന താപനിലയാണ് പൊട്ടിത്തെറിയ്ക്ക് കാരണമെന്നാണ് സൈനിക വൃത്തങ്ങള്‍ അറിയിച്ചത്.
ALSO READ; അഭിമന്യുവിന്റെ പിതാവിനെയും അധ്യാപികയെയും അപമാനിച്ച എസ്.ഡി.പി.ഐ പ്രവര്‍ത്തകനെതിരെ കേസെടുത്തു
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിന് കാരണം എന്തെന്ന് അന്വേഷിക്കുമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം വിമാനത്താവളത്തിലെ പൊട്ടിത്തെറി വ്യോമഗതാഗതത്തെ ബാധിച്ചില്ല. യാത്രക്കാരെ സുരക്ഷിതമായി എത്തിക്കുമെന്നും വ്യോമയാന മന്ത്രി യൂനിസ് അല്‍മസ്രി പറഞ്ഞു.