| Monday, 20th December 2021, 10:24 am

വിദ്യാര്‍ത്ഥികള്‍ക്ക് മുട്ട നല്‍കരുതെന്ന് ഓള്‍ ഇന്ത്യ വെജിറ്റേറിയന്‍സ് ഫെഡറേഷന്‍; സസ്യാഹാര അങ്കണവാടികളും സ്‌കൂളുകളും വേണമെന്നാവശ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ഓള്‍ ഇന്ത്യ വെജിറ്റേറിയന്‍സ് ഫെഡറേഷന്‍ (എ.ഐ.വി.എഫ്).

സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തില്‍ മുട്ട നല്‍കുന്നതിന് പകരം മള്‍ട്ടിവിറ്റമിന്‍ ഉള്ള സസ്യാഹാര ഭക്ഷണം നല്‍കണമെന്നാണ് എ.ഐ.വി.എഫിന്റെ ആവശ്യം.

ലിംഗായത്ത്, ജൈനര്‍, ബ്രാഹ്മണര്‍ തുടങ്ങിയ വിവിധ മതവിഭാഗങ്ങളില്‍പ്പെട്ടവരാണ് ഉച്ചഭക്ഷണത്തില്‍ നിന്ന് മുട്ട പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് സസ്യാഹാരത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി സസ്യാഹാര അങ്കണവാടികളും സ്‌കൂളുകളും സ്ഥാപിക്കണമെന്നും ഇവര്‍ പറയുന്നു.

അതേസമയം, ഉച്ചഭക്ഷണത്തില്‍ നിന്ന് മുട്ട ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്തുവന്നിരുന്നു.

സംസ്ഥാനത്ത് ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് പോഷാകാഹരക്കുറവുണ്ട് എന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഏഴു ജില്ലകളില്‍ കുട്ടികള്‍ക്ക് മുട്ട വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Eggs in mid-day meal for Karnataka schools: Seers, mutts announce agitation

We use cookies to give you the best possible experience. Learn more