അറവാകുറിച്ചി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മക്കള്‍ നീതി മയ്യം പ്രസിഡന്റ് കമല്‍ഹാസനെതിരെ ചീമുട്ടയേറും കല്ലേറും. സ്വാതന്ത്ര്യ ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാ നാഥുറാം വിനായക് ഗോഡ്‌സെയാണെന്ന പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് കമലിന് നേരെ ആക്രമണം നടന്നത്.
എന്നാല്‍ ആക്രമണം നടത്തിയ രണ്ടംഗ സംഘത്തെ നീതി മയ്യം പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യുകയും തൂടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അക്രമികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
അതേസമയംകമല്‍ഹാസനോട് പ്രചാരണം നിര്‍ത്തിവയ്ക്കാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
തമിഴ്നാട്ടിലെ മധുരയിലെ തിരുപ്പാറന്‍കുണ്ട്രം നിയമസഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പു പ്രചരണം നടത്തവേ കമലിന് നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ ചെരുപ്പേറുണ്ടായിരുന്നു. അതിന് പിന്നാലെ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് വ്യാപക അക്രമണമാണ് കമല്‍ നേരിടുന്നത്.
ബി.ജെ.പി പ്രവര്‍ത്തകരും ഹനുമാന്‍ സേന പ്രവര്‍ത്തകരുമുള്‍പ്പെടുന്ന 11 അംഗ സംഘമായിരുന്നു ചെരുപ്പേറിന് പിന്നല്‍. കമല്‍ഹാസന്‍ സംസാരിക്കുന്ന വേദിയ്ക്കുനേരെ ഇവര്‍ ചെരിപ്പെറിയുകയായിരുന്നു.
പരാമര്‍ശത്തിന്റെ പേരില്‍ കമല്‍ഹാസനെതിരെ പത്തിലേറെ ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു, മതവികാരം വ്രണപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്.
അറവകുറിച്ചി നിയോജക മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കുവേണ്ടി തെരഞ്ഞെടുപ്പു പ്രചരണ റാലിയില്‍ സംസാരിക്കവേയായിരുന്നു കമല്‍ഹാസന്‍ ഹിന്ദു തീവ്രവാദത്തെക്കുറിച്ച് പറഞ്ഞത്.
‘ഇവിടെ ഒരുപാട് മുസ്‌ലിങ്ങള്‍ ഉണ്ടെന്നതിനാലല്ല ഞാനിതു പറയുന്നത്. ഗാന്ധിയുടെ പ്രതിമയുടെ മുമ്പില്‍വെച്ചാണ് ഞാനിതു പറയുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ തീവ്രവാദ ഒരു ഹിന്ദുവാണ്. അയാളുടെ പേര് നാഥുറാം ഗോദ്സെയെന്നാണ്.’ എന്നായിരുന്നു കമല്‍ ഹാസന്റെ വാക്കുകള്‍.