| Wednesday, 10th July 2019, 11:09 pm

പ്രാതലിന് മുട്ടകൊണ്ടൊരു സ്‌പെഷ്യല്‍ റോസ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അപ്പത്തിനും ചപ്പാത്തിക്കുമൊക്കെ ഒരുപോലെ കൂട്ടിക്കഴിക്കാവുന്ന കറിയാണ് മുട്ടക്കറി. എന്നാല്‍ എന്നും ഒരേപോലുള്ള മുട്ടവിഭവങ്ങള്‍ മടുപ്പുണ്ടാക്കും. അതുകൊണ്ട് മുട്ട കൊണ്ട് നല്ലൊരു റോസ്റ്റുണ്ടാക്കാം

ചേരുവകള്‍
മുട്ട-4 എണ്ണം
സവാള-1
ഇഞ്ചി,വെളുത്തുള്ളി-ഒരു ടീസ്പൂണ്‍
തക്കാളി-ഒരെണ്ണം
മുളകുപൊടി-അരടീസ്പൂണ്‍
കുരുമുളക് പൊടി-അല്‍പ്പം
മഞ്ഞള്‍പൊടി-കാല്‍ടീസ്പൂണ്
ചിക്കന്‍ മസാല-കാല്‍ടീസ്പൂണ്‍

തയ്യാറാക്കുംവിധം
സവാള വെളിച്ചെണ്ണ ഒഴിച്ച് നന്നായി വഴറ്റുക. (ഇതിനിടെ നാലുമുട്ട അടിച്ചെടുക്കാം. മറ്റൊരു അടുപ്പില്‍ ചീനച്ചട്ടി വെച്ച ശേഷം അല്‍പ്പം എണ്ണ ഒഴിച്ച് ചൂടായാല്‍ ഈ മുട്ട നന്നായി ചിക്കിയെടുക്കാം.)
സവാള പാതി വഴറ്റികഴിഞ്ഞാല്‍ ഇഞ്ചി വെളുത്തുള്ളി ചതച്ചത് മിക്‌സ് ചെയ്യാം. ശേഷം മസാലപൊടികള്‍ മിക്‌സ് ചെയ്ത് നന്നായി വഴറ്റുക. മസാലപൊടികള്‍ മൂത്ത മണം വന്നുകഴിഞ്ഞാല്‍ തക്കാളി ചേര്‍ത്ത് വേവിക്കാം. ഇതിന് ശേഷം വറുത്ത് വെച്ച മുട്ടയും ചേര്‍ക്കാം. ഉപ്പ് ചേര്‍ക്കാന്‍ മറക്കരുത്. വ്യത്യസ്തമായ ടേസ്റ്റോടുകൂടി മുട്ട റോസ്റ്റ് കഴിക്കാം.

We use cookies to give you the best possible experience. Learn more