| Sunday, 8th September 2019, 7:34 am

പ്രതീക്ഷ കൈവിട്ടിട്ടില്ല; ലാന്‍ഡറുമായുള്ള ബന്ധം പുനസ്ഥാപിക്കാന്‍ 14 ദിവസംകൂടി ശ്രമം തുടരുമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമം തുടരുമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവന്‍.

‘നിലവില്‍ ആശയവിനിമയ സംവിധാനം നഷ്ടപ്പെട്ടിരിക്കുകയാണ്. ലാന്‍ഡറുമായുള്ള ആശയവിനിമയം പുനസ്ഥാപിക്കാന്‍ അടുത്ത 14 ദിവസം കൂടി ശ്രമം തുടരും. ലാന്‍ഡര്‍ വിച്ഛേദനത്തിന്റെ ആദ്യഘട്ടം വിജയകരമായ രീതിയില്‍ നടപ്പിലാക്കിയിട്ടുണ്ട്. അവസാന ഘട്ടത്തിലാണ് നമുക്ക് ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത്.’ ശിവന്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ചന്ദ്രോപരിതലത്തില്‍ നിന്നും 2.1 കിലോമീറ്റര്‍ അകലെവെച്ചാണ് വിക്രം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായത്.

‘വരുംവര്‍ഷങ്ങളില്‍ ഓര്‍ബിറ്ററിലെ പേലോഡില്‍ നിന്നും ഒരുപാട് വിവരങ്ങള്‍ നമുക്ക് ലഭിക്കും. ശാസ്ത്രീയ ഉദ്യമത്തില്‍ നമ്മള്‍ വിജയിച്ചിട്ടുണ്ട്. സാങ്കേതികത പ്രദര്‍ശനത്തിലാണ് നമ്മള്‍ പരാജയപ്പെട്ടത്.’ ശിവന്‍ പറഞ്ഞു. ‘ ഉദ്യമം ഏതാണ്ട് 100%ത്തോളം വിജയമാണ്.’ എന്നും അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഇതാദ്യമായാണ് നമുക്ക് ചന്ദ്രന്റെ പോളാര്‍ മേഖലയില്‍ നിന്നും വിവരങ്ങള്‍ ലഭിക്കുന്നത്. ലോകത്തിനു തന്നെ ഇതാദ്യമായാണ് ഇത്തരം വിവരങ്ങള്‍ ലഭിക്കുന്നത്.’ എന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച പുലര്‍ച്ചെയാണ് വിക്രം ലാന്‍ഡര്‍ ലക്ഷ്യം കാണാതെ പോയത്.

We use cookies to give you the best possible experience. Learn more