മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടേയും കയ്യിലെ വാച്ചുകളെ കുറിച്ച് പറയുകയാണ് വ്‌ളോഗര്‍ എഫിന്‍. മമ്മൂട്ടിയുടെ കയ്യിലെ വാച്ച് താഴെ വീണാലോ ആണി ഉപയോഗിച്ച് ഉരച്ചാലോ പോലും പാട് വീഴില്ലെന്നും അത്രക്കും വിലയുള്ള സാധനങ്ങളുപയോഗിച്ചാണ് അത് നിര്‍മിച്ചിരിക്കുന്നതെന്നും എഫിന്‍ പറഞ്ഞു. ഇവരുടെ ഫോട്ടോയിലും അഭിമുഖങ്ങളിലും ഇടുന്ന വാച്ച് സ്‌പോട്ട് ചെയ്താണ് വീഡിയോ ചെയ്യാറുള്ളതെന്നും ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
‘ലാലേട്ടന്റെ കയ്യില്‍ ആര്‍.എമ്മിന്റെ വാച്ചുണ്ട്. എന്റെ ഒരു എസ്റ്റിമേഷന്‍ അനുസരിച്ച് ലാലേട്ടന്റെ കയ്യിലുള്ള വാച്ചിന് ഏകദേശം റീടെയ്ല്‍ പ്രൈസ് തന്നെ 1.5 കോടി രൂപ വരും. മാര്‍ക്കറ്റ് പ്രൈസ് അവരാണ് തീരുമാനിക്കുന്നത്. ലാലേട്ടന്റെ കയ്യില്‍ ഞാന്‍ ആ വാച്ച് കണ്ടിട്ടുണ്ട്. ലാലേട്ടന്റെ ഫോട്ടോസ് ഒക്കെ നോക്കിയാല്‍ അറിയാന്‍ പറ്റും. ബ്ലാക്ക് കളറില്‍ ട്യൂണോ ഷേപ്പുള്ള വാച്ചാണ് അത്.
മമ്മൂക്കയുടെ വാച്ചിനെ കുറിച്ച് ഒരുപാട് വീഡിയോകള്‍ ചെയ്തിട്ടുണ്ട്. അവരുടെ ഫോട്ടോയില്‍ നിന്നും വാച്ച് സ്‌പോട്ട് ചെയ്ത് വീഡിയോ ചെയ്യും. എട്ട് മാസം മുമ്പുള്ള ഒരു അഭിമുഖത്തില്‍ മമ്മൂക്ക വന്നിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ കയ്യില്‍ ഒരു വാച്ച് കിടപ്പുണ്ടായിരുന്നു. അതിന്റെ പേര് പ്രൊനൗണ്‍സ് ചെയ്യാന്‍ കുറച്ച് പാടാണ്. അ ലാന്‍ഗേ ഉന്‍ സോന എന്നാണ് ആ ബ്രാന്‍ഡിന്റെ പേര് തന്നെ. ആ ബ്രാന്‍ഡിന്റെ സെയ്റ്റവെര്‍ക്ക് എന്നൊരു മോഡല്‍ വാച്ചാണ് മമ്മൂക്കയുടെ കയ്യിലുള്ളത്.
അത് കണ്ടാല്‍ സാധാരണ വാച്ചാണെന്നേ തോന്നുകയുള്ളൂ. പക്ഷേ ഈ വാച്ചിന്റെ കേസും വെസലുമൊക്കെ വരുന്നത് വൈറ്റ് ഗോള്‍ഡാണ്. അത് സ്‌റ്റെയ്ന്‍ലെസ് സ്റ്റീലാണെന്നൊക്കെയാണ് നമ്മള്‍ പ്രെഡിക്റ്റ് ചെയ്യുന്നത്. പക്ഷേ ഫുള്‍ വൈറ്റ് ഗോള്‍ഡാണ്. ഈ വാച്ച് ഒന്നു താഴെ വീഴുകയോ ഭിത്തിയില്‍ ഉരയുകയോ ആണി എടുത്ത് ഉരച്ചാലോ പോലും സ്‌ക്രാച്ച് വീഴില്ല. കാരണം സാഫൈര്‍ ക്രിസ്റ്റലാണ് ഉപയോഗിച്ചിരിക്കുന്നത്. അത്രയും വാല്യു ഉള്ള സാധനങ്ങളാണ് അതില്‍ ഉള്ളത്. അതുകൊണ്ടാണ് ഇത്രേം റേറ്റ് വരുന്നത്.
അന്ന് ഞാന്‍ വീഡിയോ ചെയ്യുന്ന സമയത്ത് 73 ലക്ഷം മുതല്‍ ഒരു കോടി വരെയായിരുന്നു. ഈ വാച്ചിനൊക്കെ ഓരോ ദിവസവും വില വ്യത്യാസം വരും. കാരണം ഇതിന്റെ റേറ്റ് വരുന്നത് ഡോളറിലോ യൂറോയിലോ ആയിരിക്കും,’ എഫിന്‍ പറഞ്ഞു.
Content Highlight: effin about the price of mamootty and mohanlal