| Saturday, 3rd June 2017, 3:57 pm

വിദ്യാര്‍ത്ഥിനി അപമാനിക്കുന്ന തരത്തിലുള്ള യൂണിഫോമുമായി ഈരാറ്റുപേട്ടയിലെ സ്‌കൂള്‍: പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: വിദ്യാര്‍ഥിനികളെ അപമാനിക്കുന്ന തരത്തില്‍ സ്‌കൂള്‍ യൂണിഫോം ഡിസൈന്‍ ചെയ്ത സ്‌കൂളിനെതിരെ സോഷ്യല്‍ മീഡിയകളില്‍ വ്യാപക പ്രതിഷേധം. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട അരുവിത്തുറ അല്‍ഫോണ്‍സാ പബ്ലിക് സ്‌കൂളിലെ പെണ്‍കുട്ടിയുടെ യൂണിഫോമിനെതിരെയാണ് വിമര്‍ശനമുയരുന്നത്.

യൂണിഫോമിട്ട പെണ്‍കുട്ടികളുടെ ചിത്രം സക്കറിയ പൊന്‍കുന്നം എന്ന ഫോട്ടോഗ്രാഫര്‍ ഫേസ്ബുക്കിലിട്ടതോടെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാവുന്നത്.


Must Read: ‘ഒന്ന് രണ്ട് മൂന്ന്… സംഘികളേ എണ്ണിക്കോ; ‘ മലപ്പുറത്ത് നോമ്പുകാലത്ത് ഹോട്ടലുകള്‍ തുറക്കാറില്ലെന്ന പ്രചരണത്തെ തെളിവോടെ പൊളിച്ചടുക്കി മലപ്പുറംകാരന്റെ വീഡിയോ 


“ഇത് അരുവിത്തുറയിലുള്ള ഒരു സ്‌കൂളിലെ യൂണിഫോം. എന്തൊരു മ്ലേഛമായിട്ടാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നതെന്നു നോക്കുക” എന്ന കുറിപ്പോടുകൂടിയാണ് സക്കറിയ ഈ പോട്ടോ ഫേസ്ബുക്കിലിട്ടത്.

വിദ്യാഭ്യാസ വകുപ്പും ശിശുക്ഷേമ വകുപ്പും വനിതാ കമ്മീഷനും ഇതൊന്നും കാണുന്നില്ലേയെന്നു ചോദിച്ചുകൊണ്ട് ഈ പോസ്റ്റിനു താഴെ നിരവധി പേരാണ് രംഗത്തുവന്നിട്ടുള്ളത്. ഈ സ്‌കൂളിനെതിരെ നടപടിയെടുക്കണമെന്നും ചിലര്‍ ആവശ്യപ്പെടുന്നു.


Don”t Miss: ഞങ്ങള്‍, മലയാളികള്‍ മുട്ടുമടക്കാറുമില്ല, തോല്‍പ്പിക്കാനുമാവില്ല 


അതേസമയം ഈ യൂണിഫോമിനെതിരെ പ്രതിഷേധിക്കാത്ത രക്ഷിതാക്കളെയും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്.

“വിദ്യാര്‍ത്ഥിനികള്‍ക്ക് യോജിച്ചതാണെന്ന് തോന്നുന്നില്ല. മാതാപിതാക്കള്‍ ഫീസടച്ചാല്‍ മാത്രം പോരാ , പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതുള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളിലും സ്‌കൂളുമായി ഇടപെടണം.
ഇത്തരത്തിലുള്ള യൂണിഫോം വിദ്യാര്‍ത്ഥിനികള്‍ക്ക് യോജിയ്ക്കില്ല എന്ന അഭിപ്രായമൂള്ളതുകൊണ്ട് ഷെയര്‍ ചെയ്യുന്നു. മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും ബോധമില്ലെങ്കില്‍ സമൂഹം പ്രതികരിയ്ക്കുക തന്നെ വേണം.
സ്‌കൂള്‍ അധികാരികള്‍ തെറ്റു തിരുത്തട്ടെ.” രഞ്ജിനി സുകുമാരന്‍ കുറിക്കുന്നു.

We use cookies to give you the best possible experience. Learn more