| Thursday, 23rd December 2021, 9:09 pm

സുസു സുധി വാത്മീകത്തിന് ശേഷം ശിവദ - ജയസൂര്യ കോംമ്പോ; പ്രജേഷ് സെന്നിന്റെ മേരി ആവാസ് സുനോയിലെ പുതിയ ഗാനം പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: വെള്ളത്തിന് ശേഷം ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മേരി ആവാസ് സുനോയിലെ ആദ്യ ഗാനം പുറത്തുവിട്ടു. ഈറന്‍ നില എന്ന് തുടങ്ങുന്ന ഗാനം ഹരിചരണനാണ് ആലപിച്ചിരിക്കുന്നത്.

എം. ജയചന്ദ്രനാണ് ഗാനത്തിന്റെ സംഗീത സംവിധാനം. ബി.കെ. ഹരിനാരായണനാണ് വരികള്‍ എഴുതിയിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് ഓഡിയോസിലൂടെയാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്.

യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷ് ആണ് നിര്‍മാണം. ക്യാപ്റ്റന്‍, വെള്ളം എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മേരി ആവാസ് സുനോ.

മേരി ആവാസ് സുനോയില്‍ റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ഡോക്ടറാണ് മഞ്ജുവാര്യരുടെ കഥാപാത്രം. ശിവദയും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ജോണി ആന്റണി, ഗൗതമി നായര്‍, സോഹന്‍ സീനുലാല്‍, സുധീര്‍ കരമന,ജി.സുരേഷ് കുമാര്‍, ദേവി അജിത്, മിഥുന്‍ വേണുഗോപാല്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രശസ്ത സംവിധായകന്‍ ഷാജി കൈലാസും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി. ആന്‍ സരിഗ, വിജയകുമാര്‍ പാലക്കുന്ന് എന്നിവര്‍ സഹനിര്‍മാതാക്കളാണ്.

എഡിറ്റിങ് ബിജിത് ബാല. പ്രൊജക്ട് ഡിസൈനര്‍ ബാദുഷ.എന്‍.എം. ക്യാമറ സെക്കന്റ് യൂണിറ്റ്- നൗഷാദ് ഷെരീഫ്, കലാസംവിധാനം- ത്യാഗു തവനൂര്‍,, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിത്ത് പിരപ്പന്‍കോട്. മേക്കപ്പ്- പ്രദീപ് രംഗന്‍, വസ്ത്രാലങ്കാരം- അക്ഷയ പ്രേംനാഥ്, സമീറ സനീഷ്, സരിത ജയസൂര്യ.

സൗണ്ട് ഡിസൈന്‍ – അരുണ വര്‍മ, പശ്ചാത്തലസംഗീതം- യാക്‌സണ്‍ ഗ്യാരി പെരേര, നേഹ നായര്‍, വിഎഫ്എക്‌സ്- നിഥിന്‍ റാം. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ജിബിന്‍ ജോണ്‍, സ്റ്റില്‍സ്- ലെബിസണ്‍ ഗോപി, പി.ആര്‍.ഒ. -വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, ഡിസൈന്‍-താമിര്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Eeran Nila Lyrical Video Meri Awas Suno new movie Jayasurya, Manju Warrier M Jayachandran Prajesh Sen

We use cookies to give you the best possible experience. Learn more