| Sunday, 31st December 2023, 4:25 pm

അവന്‍ സെവാഗിനെപ്പോലെയാണ്; മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ വിരേന്ദര്‍ സേവാഗിന് ശേഷം ഈ കാലത്തെ ഏറ്റവും അക്രമകാരിയായ ഓപ്പണര്‍ ആണ് ഡേവിഡ് വാര്‍ണര്‍ എന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ഗ്രെഗ് ചാപ്പല്‍. നിലയുറക്കുന്നതിനു മുന്നേ എതിരാളിയെ അക്രമാസക്തമായി കളിക്കുന്നതില്‍ വിരേന്ദര്‍ സെവാഗിന്റെ അതേ പാത തന്നെയാണ് ഡേവിഡ് വാര്‍ണറും സ്വീകരിക്കുന്നത്. താഴത്തെക്കുറിച്ച് പ്രശംസിച്ചു സംസാരിക്കുകയായിരുന്നു മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍.

തന്റെ അവസാന ടെസ്റ്റില്‍ ഡേവിഡ് വാര്‍ണര്‍ എസ്.സി.ജിയില്‍ കളിക്കാന്‍ തയ്യാറെടുക്കുകയാണ്. സിഡ്‌നി മോര്‍ണിംഗ് ഹൊറാള്‍ഡിന്റെ കോളത്തില്‍ വാര്‍ണറുടെ ശ്രദ്ധേയമായ സ്വാധീനത്തെ കുറിച്ച് ചാപ്പല്‍ ഊന്നി പറഞ്ഞു. 111 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 8695 റണ്‍സാണ് വാര്‍ണര്‍ ഇതുവരെ നേടിയത്. 70.3 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരത്തിന്റെ പ്രകടനം.

‘സാന്‍ഡ് പേപ്പര്‍ ഗേറ്റ് സംഭവം എന്നെന്നും ഡേവിഡ് ബാര്‍ണറുമായി ബന്ധപ്പെട്ടതാണ്. ഓസ്‌ട്രേലിയയുടെ ക്രിക്കറ്റ് വിജയങ്ങളില്‍ ഡേവിഡ് വാര്‍ണര്‍ നിര്‍ണായക പങ്കാണ് വഹിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ സംഭാവന ആര്‍ക്കും കാണാതെ പോകാന്‍ കഴിയില്ല. ആധുനിക കാലത്ത് വിരേന്ദര്‍ സേവാഗ് കഴിഞ്ഞാല്‍ വാര്‍ണര്‍ മാത്രമാണ് വിനാശകരമായ ഓപ്പണര്‍.


ശക്തനായ ഒരു ഓപ്പണറുടെ സ്വാധീനം വളരെ വലുതാണ് വാര്‍ണറിന് സമാനമായ കഴിവുള്ള ഒരു പകരക്കാരനെ സെലക്ടര്‍മാര്‍ അന്വേഷിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം കഴിഞ്ഞ കുറെ കാലങ്ങളായി ഓസ്‌ട്രേലിയ കാത്തുസൂക്ഷിച്ച സവിശേഷമായ ഒരു നേട്ടം തന്നെ ഇല്ലാതാക്കാനുള്ള സാധ്യതയും ഉണ്ട്,’ഡിസ്‌നി ഹൊറാള്‍ഡില്‍ ചാപ്പല്‍ പറഞ്ഞു.

പാകിസ്ഥാന് നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനമാണ് വാര്‍ണര്‍ കാഴ്ചവച്ചത്. ആദ്യ ടെസ്റ്റില്‍ തന്നെ 164 റണ്‍സാണ് താരം അടിച്ചെടുത്തത്. ഇതോടെ മിച്ചല്‍ ജോണ്‍സനും ആയുള്ള പൊതുതര്‍ക്കത്തിന് വിരാമമിട്ട് വാര്‍ണര്‍ക്ക് തന്റെ ജന്മനാട്ടില്‍ തന്നെ ടെസ്റ്റ് കരിയര്‍ അവസാനിപ്പിക്കാന്‍ കഴിയുമെന്ന് ചാപ്പല്‍ പ്രതീക്ഷിക്കുന്നു.

‘111 ടെസ്റ്റുകള്‍ സഹിച്ചു നിന്നതിന്റെ വെല്ലുവിളികള്‍ ഞാന്‍ മനസ്സിലാക്കുന്നു, വാര്‍ണറിന്റെ ഏറ്റവും കടുത്ത വിമര്‍ശകര്‍ പോലും അദ്ദേഹത്തിന്റെ കഴിവുകളും സംഭാവനകളും തിരിച്ചറിയണമെന്നും പ്രതീക്ഷിക്കുന്നു. അടുത്ത ആഴ്ചയില്‍ സിഡ്‌നിയില്‍ വെച്ച് നടക്കുന്ന അവസാന ടെസ്റ്റില്‍ വാര്‍ണറിന് വിടവാങ്ങല്‍ ആശംസിക്കുന്നു,’അദ്ദേഹം അവസാനിപ്പിച്ചു.

Content Highlight: Greg Chappell says David Warner is like Sehwag

We use cookies to give you the best possible experience. Learn more