ട്രംപിന്റെ വിജയത്തെ അമേരിക്കയിലെ മനുഷ്യാവകാശപ്രവര്‍ത്തകരടക്കം വളരെ ആശങ്കയോടെയാണ് കണ്ടിരുന്നത്. കാരണം രാജ്യത്തെ മുസ്‌ലിംങ്ങളെയും കുടിയേറ്റക്കാരെയും നിരീക്ഷണ വലയത്തിലാക്കുമെന്ന് തന്റെ പ്രചരണവേളയില്‍ ട്രംപ് പറഞ്ഞിരുന്നു.
മോസ്‌കോ: ട്രംപ് അമേരിക്കന്‍ പ്രസിഡന്റായതോടെ അമേരിക്കയില്‍ വിവരങ്ങള്‍ ചോര്‍ത്തുന്നത് വര്‍ദ്ധിക്കുമെന്ന് എഡ്വേര്‍ഡ് സ്‌നോഡന്‍. പ്രസിഡന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ജനാധിപത്യ മൂല്യങ്ങള്‍ ഏകാധിപത്യത്തിന് വഴി മാറുമെന്നും സ്‌നോഡന്‍ മുന്നറിയിപ്പ് നല്‍കി.
ബ്യൂണസ് അയേര്‍സ് നിയമസര്‍വകലാശാല നടത്തിയ ടെലികോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു സ്‌നോഡന്‍.
“ഓപണ്‍ ഗവണ്‍മെന്റ്” എന്നതിന് ബദലായി തികഞ്ഞ ഏകാധിപത്യത്തിലേക്ക് മാറി കൊണ്ടിരിക്കുകയാണ് അമേരിക്ക, സര്‍ക്കാരിനെ മനസിലാക്കി നല്‍കിയ അംഗീകാരമല്ല പുതിയ ഭരണകൂടത്തിന് ലഭിച്ചതെന്നും മറിച്ച് സര്‍ക്കാര്‍ ശരിയായ കാര്യങ്ങള്‍ ചെയ്യുമെന്ന ജനങ്ങളുടെ പ്രതീക്ഷയാണെന്നും സ്‌നോഡന്‍ പറഞ്ഞു.
2013ല്‍ സ്‌നോഡന്റെ വെളിപ്പെടുത്തലോടെ വിവരങ്ങള്‍ ചോര്‍ത്തില്ലെന്ന് അമേരിക്ക പറഞ്ഞിരുന്നു. എന്നാല്‍ പുതിയ ഭരണകൂടം നയം മാറ്റായേക്കുമെന്നും സ്‌നോഡന്‍ പറഞ്ഞു.