[]യു.എസ്: അമേരിക്ക തങ്ങളുടെ പൗരന്‍മാരുടെ ഫോണ്‍ ചോര്‍ത്തുന്നതായി ലോകത്തെ അറിയിച്ച 29 കാരനായ എഡ്വേര്‍ഡ് സ്‌നോഡനെ കാണാതായതായി റിപ്പോര്‍ട്ട്. അദ്ദേഹം താമസിച്ചിരുന്ന ഹോംങ്കോങിലെ ഹോട്ടല്‍ മുറിയില്‍ നിന്നാണ് അദ്ദേഹത്തെ കാണാതായത്.
തിങ്കളാഴ്ച അഭിമുഖം പുറത്ത് വന്നതിന് ശേഷം ഇദ്ദേഹം ഹോട്ടല്‍ മുറി വിട്ടതായാണ് ജീവനക്കാര്‍ പറയുന്നത്. അദ്ദേഹം ഇപ്പോള്‍ എവിടെയാണുള്ളതെന്നതിനെ പറ്റി ആര്‍ക്കും ഒരു അറിവുമില്ല. []
മെയ് 20 നാണ് എഡ്വേര്‍ഡ് സ്‌നോഡന്‍ ഹോം കോങിലെത്തിയത്. എന്നാല്‍ ഇദ്ദേഹം ഹോംങ്കോങില്‍ തന്നെയുണ്ടാകാനാണ് സാധ്യതയെന്ന് ഗാര്‍ഡിയന്‍ പത്രത്തിന്റെ ലേഖകന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പ്രിസം പദ്ധതിക്ക് പിന്നിലുള്ള ഫയലുകള്‍ പുറത്തുവിട്ടത് താനാണെന്ന് എഡ്വേര്‍ഡ് സ്‌നോഡന്‍ വ്യക്തമാക്കിയത്. ഗാര്‍ഡിയന്‍ പത്രമായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്.
ഗാര്‍ഡിയന്‍ പത്രം അദ്ദേഹവുമായി ഹോംങ്കോങിലെ ഹോട്ടല്‍ മുറിയല്‍ നടത്തിയ അഭിമുഖം ഇന്നലെ അന്താരാഷ്ട്രാ മാധ്യമങ്ങളുടെ പ്രധാന വാര്‍ത്തയായിരുന്നു.
തന്റെ പ്രവര്‍ത്തിക്ക് താന്‍ അനുഭവിക്കേണ്ടി വരും എന്നുറപ്പാണെന്നും ലോകത്തിലെ ഏറ്റവും വലിയ രഹസ്യാന്വേഷണ ഏജന്‍സിക്ക് എതിരായി നില്‍ക്കാന്‍ നമുക്കൊരിക്കലും സാധിക്കില്ലെന്നും എഡ്വേര്‍ഡ് പറഞ്ഞിരുന്നു.
അവര്‍ അത്രയ്ക്ക് ശക്തരാണ്. അര്‍ത്ഥവത്തായി അവരെ എതിര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ല. നമ്മളെ അവര്‍ നോട്ടമിട്ടാല്‍ അവര്‍ തീരുമാനിക്കുന്ന സമയത്ത് തന്നെ നാം അവരുടെ കൈകളിലാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം എഡ്വേര്‍ഡ് സ്‌നോഡന്‍ ലാറ്റിനമേരിക്കയില്‍ അഭയം തേടണമെന്ന് അസാഞ്ചെ അഭിപ്രായപ്പെട്ടു. മനുഷ്യാവകാശങ്ങള്‍ക്കും രാഷ്ട്രീയ അഭയാര്‍ത്ഥികളെയും സംരക്ഷിക്കുന്ന പാരമ്പര്യമാണ് ലാറ്റിനമേരിക്കയ്ക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രിട്ടനിലെ ഇക്കഡോര്‍ എംബസിയില്‍ രാഷ്ട്രീയ അഭയാര്‍ത്ഥിയായി കഴിയുകയാണ് വികിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെ.
എഡ്വേര്‍ഡ് സ്‌നോഡനുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപം