[]ലോക മാധ്യമങ്ങള്‍ ഇപ്പോള്‍ എഡ്വേര്‍ഡ് സ്‌നോഡന് പിറകേയാണ്. അമേരിക്ക തങ്ങളുടെ പൗരന്‍മാരുടെ ഫോണ്‍ ചോര്‍ത്തുന്നതായി ലോകത്തെ അറിയിച്ച 29 കാരന് പിറകേ.
ഫോണ്‍ ചോര്‍ത്തല്‍ വാര്‍ത്ത പുറത്ത് വിട്ട ഗാര്‍ഡിയന്‍ പത്രം തന്നെയാണ് തങ്ങള്‍ക്ക് വിവരം നല്‍കിയ എഡ്വേര്‍ഡിനെ കുറിച്ചും വെളിപ്പെടുത്തിയത്.
ഗാര്‍ഡിയന് എഡ്വേര്‍ഡ് നല്‍കിയ അഭിമുഖത്തിന്റെ പൂര്‍ണ രൂപത്തിലേക്ക്,
എഡ്വേര്‍ഡ്: എന്റെ പേര് എഡ്വേര്‍ഡ് സ്‌നോഡന്‍. 29 വയസ്സ്. എന്‍.എസ്.എ യുടെ പ്രതിരോധ രംഗത്തെ കരാര്‍ ജോലികള്‍ നിര്‍വഹിക്കുന്ന ബൂസ് അല്ലന്‍ ഹാമില്‍ട്ടണ്‍ അനലിസ്റ്റായി ജോലി ചെയ്യുന്നു.
ചോദ്യം: ഇന്റലിജന്‍സ് ഏജന്‍സിയില്‍ താങ്കള്‍ ജോലി ചെയ്തിരുന്നല്ലോ. എന്തായിരുന്നു അവിടെ താങ്കളുടെ ജോലി?
എഡ്വേര്‍ഡ്: ഞാന്‍ അവിടെ സിസ്റ്റം എഞ്ചിനീയര്‍, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, സി.ഐ.എയിലെ മുതിര്‍ന്ന ഉപദേഷ്ടാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ചോദ്യം: എന്തുകൊണ്ടാണ് ഇത്ര വലിയ രഹസ്യം പുറത്ത് വിടാന്‍ താങ്കളെ പ്രേരിപ്പിച്ച ഘടകം?[]
എഡ്വേര്‍ഡ്: ഇന്റലിജന്‍സ് ഏജന്‍സിയുടെ സിസ്റ്റം അഡ്മിനിസിട്രേറ്ററെ പോലുള്ള പ്രധാനപ്പെട്ട സ്ഥാനത്താണ് നിങ്ങള്‍ ജോലി ചെയ്യുന്നതെങ്കില്‍ ഒരു സാധാരണ ജോലിക്കാരനെക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ നമുക്ക് വെളിപ്പെടും. ഇങ്ങനെ മനസ്സിലാക്കുന്ന പല കാര്യങ്ങളും നമ്മെ വല്ലാതെ അലോസരപ്പെടുത്തുന്നവയായിരിക്കും.
ചില കാര്യങ്ങള്‍ നിരന്തരമായി കാണുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ അവയൊക്കെ ദുരുപയോഗം ചെയ്യുകയാണ് എന്ന് മനസ്സിലാകുക. ഇക്കാര്യങ്ങള്‍ നമ്മള്‍ സ്ഥാപനത്തിലെ മറ്റു ചിലരുമായി സംസാരിച്ചാല്‍ അവര്‍ അതിനെ വളരെ സ്വഭാവികമായി മാത്രമേ കാണുകയുള്ളൂ.
പക്ഷേ, ഇത്തരം തെറ്റുകള്‍ സ്ഥിരമായി ആവര്‍ത്തിക്കപ്പെടുന്നത് കാണുമ്പോള്‍ നമുക്കിത് പുറത്ത് പറയാതിരിക്കാന്‍ സാധിക്കില്ല. എന്നാല്‍ നാം എത്രത്തോളം പറയാന്‍ ശ്രമിക്കുന്നുവോ അത്ര തന്നെ മറ്റുള്ളവര്‍ നമ്മെ ഒറ്റപ്പെടുത്തും. പിന്നെ സര്‍ക്കാറിനെ സേവിക്കുന്നവരോട് എത്ര പറഞ്ഞിട്ടും കാര്യമില്ലെന്ന് മനസ്സിലാകുമ്പോഴാണ് നാം പൊതു ജനങ്ങള്‍ക്കിടയിലേക്ക് വിവരങ്ങള്‍ നല്‍കുന്നത്.
ചോദ്യം: അമേരിക്കയുടെ സുരക്ഷാ മേല്‍നോട്ടങ്ങളെ കുറിച്ച് പറയാമോ? യഥാര്‍ത്ഥത്തില്‍ അമേരിക്കന്‍ പൗരന്മാരെ തന്നെയാണോ ഇതൊക്കെ ലക്ഷ്യം വെക്കുന്നത്?
എഡ്വേര്‍ഡ്: എന്‍.എസ്.എയും മറ്റ് രഹസ്യാന്വേഷണ ഏജന്‍സികളും ചെയ്യുന്നത് പറ്റാവുന്ന ഇടങ്ങളില്‍ നിന്നെല്ലാം ഏത് വഴിക്കും വിവരങ്ങള്‍ ലഭ്യമാക്കാനാണ്. ഇവര്‍ വിദേശ രാജ്യങ്ങളെ വളരെ സൂക്ഷ്മമായി വീക്ഷിക്കുന്നതായാണ് നമുക്ക് കാണാന്‍ സാധിക്കുക.
എന്നാല്‍ ഇന്ന് ആഭ്യന്തരമായും ഇത്തരം നിരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് സാധാരണക്കാരുടെ സംഭാഷണങ്ങള്‍ വരെ ഇവര്‍ ടാപ്പ് ചെയ്യുന്നത്. എന്‍.എസ്.എ ആണ് ഇത് കൂടുതലായി ചെയ്യുന്നത്.
ഇങ്ങനെ റെക്കോര്‍ഡ് ചെയ്യുന്ന രേഖകള്‍ ഫില്‍ട്ടര്‍ ചെയ്ത് സൂക്ഷ്മമായി പരിശോധിക്കുന്നു. ഇങ്ങനെ പരിശോധിച്ച് തീവ്രവാദ ഗ്രൂപ്പുമായോ വിദേശ രാജ്യങ്ങളുമായോ ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ കൂടുതല്‍ സൂക്ഷ്മമായി പരിശോധിക്കാന്‍ തുടങ്ങുന്നു.
ഇങ്ങനെ പരിശോധിക്കുന്ന ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ആരെയും ലക്ഷ്യം വെക്കാം. ഇങ്ങനെ എല്ലാ അനലിസ്റ്റുകള്‍ക്കും ചെയ്യാന്‍ പറ്റണമെന്നില്ല. പക്ഷേ, ഇപ്പോള്‍ ഞാനാണ് ആ ജോലി ചെയ്യുന്നതെങ്കില്‍ എനിക്ക് സാധാരണ പൗരന്റേത് മുതല്‍ ഫെഡറല്‍ ജഡ്ജിന്റേയോ പ്രസിഡന്റിയോ വരെ വിവരങ്ങള്‍ ചോര്‍ത്താം.
അടുത്ത പേജില്‍ തുടരുന്നു
പക്ഷേ, ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യുന്ന ലോകത്ത് ജീവിക്കാന്‍ വയ്യെന്ന് തിരിച്ചറിഞ്ഞാല്‍ എന്ത് വെല്ലുവിളി നേരിടാനും നാം തയ്യാറാകും. അതിന്റെ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാ ണെന്നാലോചിച്ച് ആശങ്കപ്പെടില്ല.
ചോദ്യം: സാധാരണഗതിയില്‍ ഇത്ര ഗൗരവമായ വെളിപ്പെടുത്തലുകള്‍ നടത്തുന്നവര്‍ ഒളിവില്‍ ഇരിക്കാനാണ് ശ്രമിക്കാറ്. സാഹചര്യമുണ്ടായാലും പറ്റാവുന്നത്ര കാലം ഒളിച്ചു നില്‍ക്കും. എന്നാല്‍ നിങ്ങള്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തരാണ്. നിങ്ങള്‍ നിങ്ങളെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും വെളിപ്പെടുത്തുന്നു. എന്തുകൊണ്ടാണിത്?
എഡ്വേര്‍ഡ്: എനിക്ക് തോന്നുന്നത് ഇത്തരം വെളിപ്പെടുത്തല്‍ നടത്തുന്നവരെ അതിന് പ്രേരിപ്പിച്ച കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ജനങ്ങള്‍ അറിയണമെന്നാണ്. ഒളിവിലിരുന്ന് ജനങ്ങളോട് അങ്ങനെ പറയൂ, ഇങ്ങനെ പറയൂ എന്ന് പറയുമ്പോള്‍ നമ്മളെ കുറിച്ച് ദുഷ് പ്രചരണം നടക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ ചെയ്യുന്നവര്‍ ദേശ വിരുദ്ധരും സര്‍ക്കാര്‍ വിരുദ്ധരുമാവും. ഞാന്‍ അങ്ങനെയല്ല.
ഞാന്‍ ആരില്‍ നിന്നും വ്യത്യസ്തനല്ല. എനിക്ക് പ്രത്യേകിച്ച് ഒരു കഴിവുമില്ല. ജനങ്ങളാണ് തീരുമാനിക്കേണ്ടത് ഇവിടെ നടക്കുന്നതൊക്കെ ശരിയാണോ, നിയമങ്ങള്‍ ശരിയാണോ എന്നൊക്കെ. ഞാന്‍ വെളിപ്പെടുത്തിയ കാര്യങ്ങളില്‍ ഒന്നുപോലും ഞാന്‍ കൂട്ടിച്ചേര്‍ത്തിട്ടില്ല. ഇവിടെ നടക്കുന്ന കാര്യങ്ങളാണ് ഞാന്‍ പറഞ്ഞത്. ജനങ്ങളാണ് തീരുമാനിക്കേണ്ടത്, ഇങ്ങനെയൊക്കെ നടക്കേണ്ട ആവശ്യമുണ്ടോ എന്ന്.
ചോദ്യം: ഇതിന്റെ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാവുമെന്ന് ആലോചിച്ചിട്ടുണ്ടോ?
എഡ്വേര്‍ഡ്: എന്റെ പ്രവര്‍ത്തിക്ക് ഞാന്‍ അനുഭവിക്കേണ്ടി വരും എന്നെനിക്കുറപ്പാണ്. ലോകത്തിലെ ഏറ്റവും വലിയ രഹസ്യാന്വേഷണ ഏജന്‍സിക്ക് എതിരായി നില്‍ക്കാന്‍ നമുക്കൊരിക്കലും സാധിക്കില്ല. അവര്‍ അത്രയ്ക്ക് ശക്തരാണ്. അര്‍ത്ഥവത്തായി അവരെ എതിര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ല. നമ്മളെ അവര്‍ നോട്ടമിട്ടാല്‍ അവര്‍ തീരുമാനിക്കുന്ന സമയത്ത് തന്നെ നാം അവരുടെ കൈകളിലാവും.
എന്നാല്‍ എന്താണ് പ്രധാനപ്പെട്ടതെന്ന് തീരുമാനിക്കാനുള്ള സമയം നമുക്കുണ്ട്. എല്ലാ നെറികേടുകള്‍ക്കും മൂക സാക്ഷിയായി നമുക്ക് ജീവിക്കാം. ഇത് വളരെ എളുപ്പമാണ്. മനുഷ്യന്റെ സഹജ സ്വഭാവമാണിത്. രാവിലെ എഴുന്നേല്‍ക്കുക, ജനങ്ങളുടെ സ്വാതന്ത്രത്തിന് വിരുദ്ധമായി ജോലി ചെയ്യുക. കനപ്പെട്ട ശമ്പളം വാങ്ങിക്കുക, കിടന്നുറങ്ങുക, ഇങ്ങനെ.
പക്ഷേ, ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യുന്ന ലോകത്ത് ജീവിക്കാന്‍ വയ്യെന്ന് തിരിച്ചറിഞ്ഞാല്‍ എന്ത് വെല്ലുവിളി നേരിടാനും നാം തയ്യാറാകും. അതിന്റെ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണെന്നാലോചിച്ച് ആശങ്കപ്പെടില്ല.
ചോദ്യം: എന്തുകൊണ്ടാണ് ആളുകള്‍ നിരീക്ഷണത്തെ അസ്വസ്ഥതയോടെ കാണുന്നത്?
എഡ്വേര്‍ഡ്: നമ്മള്‍ തെറ്റൊന്നും ചെയ്യാതെ തന്നെ നമ്മുടെ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നു. ഒരു കാരണവുമില്ലാതെ നമ്മള്‍ സംശയത്തിന്റെ നിഴലിലാവുകയാണ്. നമ്മള്‍ എന്തെങ്കിലും എപ്പോഴെങ്കിലും പറഞ്ഞുപോയതിന്റെ പേരില്‍ നമ്മെ തെറ്റുകാരായി ചിത്രീകരിക്കുകയാണ്. അതിന്റെ പേരില്‍ നമ്മുടെ സൈ്വര്യജീവിതം ഇല്ലാതാവുന്നു. ഇതാണ് ആളുകള്‍ അസ്വസ്ഥരാകാന്‍ കാരണം.
ചോദ്യം: നാമിപ്പോള്‍ ഇരിക്കുന്നത് ഹോങ് കോങ്ങിലാണ്. നിങ്ങള്‍ യു.എസ്സില്‍ നിന്ന് ഇങ്ങോട്ടേക്ക് വരികയായിരുന്നു. എന്തുകൊണ്ടാണ് നിങ്ങള്‍ ചൈന തന്നെ തിരഞ്ഞെടുക്കാന്‍ കാരണം.
എഡ്വേര്‍ഡ്: എന്തുകൊണ്ട് ഞാന്‍ ഹോങ് കോങ് തന്നെ തിരഞ്ഞെടുത്തു എന്നത് സംശയത്തോടെ കാണുന്നവരാണ് അധികവും. അതിന് ആദ്യത്തെ കാരണം ചൈന അമേരിക്കയുടെ പ്രധാന എതിരാളിയാണ് എന്നത് തന്നെ. എന്നാല്‍ അങ്ങനെയല്ല, ഇരു രാജ്യങ്ങളും തമ്മില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടെന്നത് നേരാണ്.
എന്നാല്‍ ഇരു രാജ്യങ്ങളിലേയും ജനങ്ങളെ അത് ബാധിക്കുന്നതേയില്ല. വാണിജ്യപരമായ ഇടപാടുകള്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഇപ്പോഴും നടക്കുന്നുണ്ട്.
പിന്നെ ഹോങ് കോങ് തിരഞ്ഞെടുക്കാന്‍ മറ്റൊരു പ്രധാന കാരണം, ഇവിടെ സ്വതന്ത്രമായി സംസാരിക്കാനുള്ള സ്‌പേസ് ഉണ്ട് എന്നതാണ്. ചൈനയിലെ മറ്റ് സ്ഥലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഹോങ് കോങ്ങിലെ ജനങ്ങള്‍ക്ക് പ്രതിഷേധിച്ച് പാരമ്പര്യമുണ്ട്. മറ്റ് പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ഇവിടുത്തെ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് ചോര്‍ത്തുന്നില്ല.