തിരുവനന്തപുരം: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാല്‍ തൊട്ട് വണങ്ങുന്ന സൂപ്പര്‍ താരം രജിനികാന്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയരുമ്പോള്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ‘കുനിയുന്നതും നിവരുന്നതും ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ ഇങ്ങിനെ കുനിഞ്ഞാല്‍ ഒടിഞ്ഞു പോകും..!,’ എന്നാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ വി. ശിവന്‍കുട്ടി പറയുന്നത്.
ജാര്‍ഖണ്ഡ് സന്ദര്‍ശനത്തിന് ശേഷം യു.പി മുഖ്യമന്ത്രിയുടെ ലഖ്നൗവിലെ വസതിയിലെത്തിയപ്പോഴാണ് രജിനികാന്ത് യോഗിയുടെ കാല്‍ തൊട്ട് വന്ദിച്ചത്. ഈ നടപടിയില്‍ വലിയ വിമര്‍ശനം നടനെതിരെ ഉയരുന്നുണ്ട്. തമിഴ് ജനതയെ നാണം കെടുത്തി, രജിനികാന്തിന്റെ പ്രവര്‍ത്തി അങ്ങേയറ്റം മോശമായിപ്പോയി, ഇദ്ദേഹത്തില്‍ നിന്ന് ഇങ്ങനെ ഒന്ന് ഒട്ടും പ്രതീക്ഷിച്ചില്ല തുടങ്ങിയ വിമര്‍ശനങ്ങളാണ് ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്.