| Saturday, 26th April 2014, 9:17 pm

പെണ്‍കുട്ടിയുടെ വിദ്യാഭ്യാസം = കുടുംബത്തിന്റേത്: പ്രിയങ്ക ചോപ്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]സ്ത്രീശാക്തീകരണത്തിനായി ഒരുപാട് സംഭാവന നല്‍കിയ വ്യക്തിയാണ് ബോളിവുഡിലെ സൂപ്പര്‍ താരമായ പ്രിയങ്ക ചോപ്ര. പെണ്‍കുട്ടികള്‍ ഒരിക്കലും ഭാരമല്ലെന്ന് എല്ലാവരും മനസിലാക്കണമെന്നും പ്രിയങ്ക ചോപ്ര.

ഒരു പെണ്‍കുട്ടിയെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിലൂടെ ഒരു കുടുംബത്തെയാണ് വിദ്യാഭ്യാസം ചെയ്യിക്കുന്നത്. പെണ്‍കുട്ടികളെ ഒരിക്കലും ഒരു ഭാരമായി കാണരുതെന്നും അവര്‍ക്ക് വിദ്യഭ്യാസം നല്‍കുന്നതുവഴി കൂടുംബത്തിന്റെ യശസ് കൂടുകയേ ഉള്ളുവെന്നും പ്രിയങ്ക പറഞ്ഞു.

അന്താരാഷ്ട്ര ഇന്ത്യന്‍ ചലച്ചിത്ര അക്കാദമിയുടെ നേതൃത്യത്തില്‍ പെണ്‍കൂട്ടികളുടെ ഉന്നമനം ലക്ഷ്യമാക്കി കൊണ്ടുള്ള പ്രോജക്ടില്‍ സംസാരിക്കവേയാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, ജീവിതം, സാമൂഹ്യസുരക്ഷ തുടങ്ങിയ വിഷയങ്ങളെ കുറിച്ച് പ്രിയങ്ക സംസാരിച്ചത്.

പെണ്‍കുട്ടികള്‍ക്ക്  വിദ്യാഭ്യാസം നല്‍കേണ്ടത് സാമൂഹ്യ പുരോഗതിക്ക് എത്രമാത്രം ആവശ്യകതയുണ്ടെന്ന് ആള്‍ക്കാരെ ബോധവത്കരിക്കേണ്ടതുണ്ട്. ഒരു കുടുംബത്തിലും ആണ്‍കുട്ടി ,പെണ്‍കുട്ടി എന്ന വ്യത്യാസം കാണിക്കാന്‍ പാടില്ലെന്നും രണ്ടുപേര്‍ക്കും തുല്യപ്രാധാന്യം കൊടുക്കണമെന്നും അവര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more