കോഴിക്കോട്: കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വിദ്യാഭ്യാസ രംഗത്തെയും ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുവാനായി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംഘടനയായ ചേമ്പര്‍ ഓഫ് കേരള കോളേജ് സംഘടിപ്പിക്കുന്ന എഡ്യൂ കാര്‍ണിവല്‍ ജൂണ്‍ 15,16 എന്നീ തീയ്യതികളില്‍ തളികുണ്ടംകുളം ജൂബിലി ഹാളില്‍ വെച്ച് നടക്കും.
30000ലധികം വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍, വ്യവസായ പ്രതിനിധികള്‍ എന്നിവരുള്‍പ്പെടെ 50ലധികം പ്രൊഫഷണല്‍ കോളേജുകളും എഡ്യൂ കാര്‍ണിവലിന്റെ പരിപാടിയില്‍ പങ്കെടുക്കും. വിദ്യാഭ്യാസമേഖലയിലെ പുതിയ സാധ്യതകള്‍ക്കായുള്ള അപൂര്‍വ്വവേദി കൂടിയാവും ഇത്.
മെഡിക്കല്‍ കോളേജുകള്‍, ആയുര്‍വേദ കോളേജുകള്‍, ലോ കോളേജുകള്‍, പാരാമെഡിക്കല്‍ കോളേജുകള്‍, ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍, ഫാഷന്‍ ഡിസൈനിങ് കോളേജുകള്‍, ബി.എഡ്, ടി.ടി.സി കോളേജുകള്‍, ആര്‍ക്കി ടെക്ചര്‍ കോളേജുകള്‍, ഹോട്ടല്‍ മാനേജ്‌മെന്റ് കോളേജുകള്‍, മീഡിയ സ്റ്റഡീസ് കോളേജുകള്‍ പോളിടെക്നിക് ആന്‍ഡ് ഐ.ടി.ഐ തുടങ്ങിയ കേരളത്തിലെ പ്രമുഖ സെല്‍ഫ് ഫിനാന്‍സിങ് കോളേജുകളും എഡ്യൂ കാര്‍ണിവലിന്റെ ഭാഗമാകും.
പരിപാടിയില്‍ സ്‌പോട്ട് അഡ്മിഷന്‍ വഴി ആകര്‍ഷകമായ ഓഫറുകളും പാക്കേജുകളുമാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുക. പരിപാടിയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് മേഖലയിലെ പ്രമുഖ വ്യക്തികള്‍ നയിക്കുന്ന വര്‍ക്ക് ഷോപ്പുകള്‍, സെമിനാറുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.
എഡ്യൂ കാര്‍ണിവലില്‍ പങ്കെടുക്കുന്നത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സുകളെകുറിച്ചും കോളേജുകളെകുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവും. കോളേജുകള്‍ക്ക് തങ്ങളുടെ കോഴ്സുകളെ പറ്റിയും പഠന മികവിനെകുറിച്ചും വിദ്യാര്‍ഥികളിലേക്ക് വിവരങ്ങള്‍ നല്‍കാനും എഡ്യൂ കാര്‍ണിവല്‍ സഹായിക്കും.
ഇതിനെല്ലാം പുറമെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് സ്വന്തമാക്കിയ വിദ്യാര്‍ത്ഥികളെ എഡ്യൂ കാര്‍ണിവലിന്റെ വേദിയില്‍ വെച്ച് ആദരിക്കുകയും ചെയ്യുന്നുണ്ട്.
പരിപാടിയുടെ വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ ഡോ. പി. കൃഷ്ണദാസ്, വര്‍ക്കിങ് ചെയര്‍മാന്‍ ഹരികുമാര്‍, ട്രഷറര്‍ എം.സന്ധ്യ, നാരായണന്‍, സുരേഷ് കുമാര്‍, എന്നിവര്‍ പങ്കെടുത്തു. സ്റ്റാള്‍ ബുക്കിങ്ങിനും മറ്റ് കൂടുതല്‍ വിവരങ്ങള്‍ക്കുമായി ബന്ധപ്പെടേണ്ട നമ്പര്‍: സുരേഷ് വി 9847773377
Content Highlight: Edu Carnival is happening in Kozhikode with new opportunities for the education sector