ടൊവിനോ തോമസ് മൂന്ന് വ്യത്യസ്ത വേഷത്തിൽ എത്തുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നീ വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രം പൂര്‍ണമായും 3 ഡിയിലാണ് ഒരുങ്ങുന്നത്.
ടൊവിനോ തോമസ് മൂന്ന് വ്യത്യസ്ത വേഷത്തിൽ എത്തുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നീ വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രം പൂര്‍ണമായും 3 ഡിയിലാണ് ഒരുങ്ങുന്നത്.
സിനിമയുടെ പ്രേക്ഷക അഭിപ്രായം അറിയാൻ കാത്തിരിക്കുകയാണ് താനെന്നും എല്ലാവരും ഒരുപാട് എഫർട്ട് എടുത്ത ചിത്രമാണ് അതെന്നും ചിത്രത്തിന്റെ എഡിറ്റർ ഷമീർ മുഹമ്മദ് പറയുന്നു.
ആക്ഷന് വലിയ പ്രാധാന്യമുള്ള ചിത്രത്തിൽ ടൊവിനോ നന്നായി പണിയെടുത്തിട്ടുണ്ടെന്നും ചിത്രം ത്രീ. ഡിയിൽ ഒരുക്കാൻ പിന്നീടാണ് തീരുമാനിച്ചതെന്നും ഷമീർ പറയുന്നു. ക്ലബ്ബ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു ഷമീർ.
‘ആ സിനിമയെ കുറിച്ചുള്ള പ്രേക്ഷകരുടെ അഭിപ്രായം അറിയാനാണ് ഞങ്ങൾ കാത്തിരിക്കുന്നത്. കാരണം എല്ലാവരും ഒരുപാട് എഫർട്ട് എടുത്ത് ചെയ്ത ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ടൊവിനോയൊക്കെ വലിയ പണിയെടുത്തിട്ടുള്ള പടമാണ്.
ഒരു ദിവസം രാവിലെ ഷൂട്ട് തുടങ്ങിയാൽ അതിന്റെ പാക്ക് അപ്പ് പറയുന്നത് അടുത്ത ദിവസം നേരം വെളിച്ചമാവുമ്പോഴാണ്. എല്ലാവരും കരുതി ഒരു ദിവസം മാത്രമേ ഇങ്ങനെയുള്ളൂവെന്നാണ്. എന്നാൽ എല്ലാ ദിവസവും അങ്ങനെയായിരുന്നു. നാല്പത് ദിവസമൊക്കെ തുടച്ചർയായി നൈറ്റ് ഷൂട്ട് ആയിരുന്നു.
ഒരുപാട് പരിപാടികളുണ്ട്. എപ്പോഴും ഒരു പത്ത് നൂറ്റമ്പത് ആളുകൾ ഉണ്ടാവും ലൊക്കേഷനിൽ. പിന്നെ ഒരു മൂന്ന് കാലഘട്ടം ഉണ്ട് ആ പടത്തിൽ. പിന്നെ ഒരുപാട് നല്ല ആക്ഷൻസുണ്ട് ആ ചിത്രത്തിൽ. ഫാന്റസിയാണ് ആ പടം.
കുട്ടികൾക്കും എല്ലാവർക്കും നന്നായി വർക്കാവുന്ന ഒരു പരിപാടിയായിരിക്കും. ത്രീ.ഡിക്കുള്ള സാധ്യതയുണ്ട് ആ സിനിമയ്ക്ക്. അതിനുള്ള എലമെന്റ്സ് ഉണ്ട്. അതുകൊണ്ടാണ് അതിനെ ത്രീ. ഡിയാക്കാൻ തീരുമാനിച്ചത്.
അത് ആദ്യം ത്രീ. ഡി ആയിരുന്നില്ല. ഞങ്ങളുടെ ഒരു ചർച്ചയിലാണ് അത് ത്രീ.ഡിയാക്കാം എന്ന് തീരുമാനിക്കുന്നത്. പിന്നെ പ്രൊഡ്യൂസറെ സംസാരിച്ച് കൺവിൻസ് ചെയ്യുകയായിരുന്നു,’ ഷമീർ മുഹമ്മദ് പറയുന്നു.
Content Highlight: Editor Shameer Muhammad Talk About Ajayante Randam Moshanam Movie