അഞ്ചാം പാതിര, കുമ്പളങ്ങി നൈറ്റ്‌സ്, മഹേഷിന്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റര്‍ സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഫൂട്ടേജ് എന്ന സിനിമയില്‍ മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നു.
ഫൗണ്ട് ഫൂട്ടേജ് എന്ന മേക്കിങ് രീതിയാണ് ഈ സിനിമയില്‍ ഉപയോഗിക്കുന്നത്. മലയാളത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു സിനിമ വരുന്നത്. സൈജു ശ്രീധരനും ശബ്‌ന മുഹമ്മദും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
സൈജു ശ്രീധരന്‍ തന്നെയാണ് സിനിമയുടെ എഡിറ്റര്‍. മഞ്ജു വാര്യരെ കൂടാതെ വിഷാക് നായര്‍, ഗായത്രി അശോക് മാമുക്കോയ, നഞ്ചിയമ്മ തുടങ്ങി നിരവധി താരങ്ങള്‍ ഫൂട്ടേജില്‍ അണിചേരുന്നു.
സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. മൂവി ബക്കറ്റ്, പെയില്‍ ബ്ലു ഡോട്ട് ഫിലിംസ് എന്നീ ബാനറില്‍ ബിനീഷ് ചന്ദ്രനും സൈജു ശ്രീധരനും ചേര്‍ന്നാണ് ഈ സിനിമ നിര്‍മിക്കുന്നത്.
രാഹുല്‍ രാജീവ്, സുരാജ് മേനോന്‍ എന്നിവരാണ് ഈ സിനിമയുടെ സഹ നിര്‍മാതാക്കള്‍. ആര്‍ട്ട് ഡയറക്ടര്‍ അപ്പുണ്ണി സാജന്‍, കോസ്റ്റ്യൂം സമീറ സനീഷ്, ചമയം രോണെക്‌സ് സേവ്യര്‍, സ്റ്റണ്ട് ഇര്‍ഫാന്‍ അമീര്‍, കണ്‍ട്രോളര്‍ കിഷോര്‍ പുറക്കാട്ടിരി. ഫൂട്ടേജ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴയും പരിസരത്തും ആയാണ് നടക്കുന്നത്. പി. .ആര്‍. ഒ – ശബരി.
CONTENT HIGHLIGHT: Editor Saiju Sreedharan is directing the film for the first time with Manju Warrier as the female lead