സി.ഐ.ഡി മൂസയെ കുറിച്ച് ആലോചിക്കുമ്പോൾ ഇപ്പോഴും പേടിയാണ്, അതിനൊരു കാരണമുണ്ട്; എഡിറ്റർ രഞ്ജൻ എബ്രഹാം പറയുന്നു
Entertainment
സി.ഐ.ഡി മൂസയെ കുറിച്ച് ആലോചിക്കുമ്പോൾ ഇപ്പോഴും പേടിയാണ്, അതിനൊരു കാരണമുണ്ട്; എഡിറ്റർ രഞ്ജൻ എബ്രഹാം പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 29th July 2024, 7:28 pm

മലയാളത്തിൽ നിരവധി സൂപ്പർ ചിത്രങ്ങൾ എഡിറ്റ് ചെയ്ത വ്യക്തിയാണ് രഞ്ജൻ എബ്രഹാം. പ്രേക്ഷകർ ഇന്നും ഓർത്തോർത്ത് ചിരിക്കുന്ന ഹാസ്യ ചിത്രമാണ് സി. ഐ. ഡി മൂസ. ജോണി ആന്റണി ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന് എന്നും ഗംഭീര റിപീറ്റ് വാല്യൂവാണ്.

രഞ്ജൻ എബ്രഹാം ആയിരുന്നു സി.ഐ.ഡി മൂസയുടെ എഡിറ്റർ. ചിത്രത്തിന്റെ എഡിറ്റിങ്ങിനെ കുറിച്ച് ഓർക്കുമ്പോൾ ഇപ്പോഴും പേടിയാണെന്ന് പറയുകയാണ് അദ്ദേഹം. സി. ഐ. ഡി മൂസയുടെ എഡിറ്റിംഗിന്റെ ക്ഷീണം ഇപ്പോഴും മാറിയിട്ടില്ലെന്നും ഒരു ജൂലൈ 2ന് ഷൂട്ട്‌ കഴിഞ്ഞ് ജൂലൈ 4ന് റിലീസ് ചെയ്ത ചിത്രമാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു രഞ്ജൻ എബ്രഹാം.

‘സി.ഐ.ഡി മൂസയുടെ എഡിറ്റിങ്ങിനെ കുറിച്ച് ഇപ്പോൾ ആലോചിക്കുമ്പോഴും പേടിയാണ്. ജോണി അതിന്റെ സെക്കന്റ്‌ പാർട്ട്‌ വേണമെന്നൊക്കെ പറയുമ്പോൾ ഞാൻ അവരോട് പറയും, ചുമ്മാ മിണ്ടാതിരിക്കെന്ന്.

അതിന്റെ ഫസ്റ്റ് പാർട്ട്‌ എഡിറ്റ്‌ ചെയ്തതിന്റെ ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല. അത് വലിയൊരു എഫേർട്ട് ആയിരുന്നു. കാരണം ഷൂട്ടിങ് ഒരുപാട് നീണ്ടു പോയ ചിത്രമായിരുന്നു അത്. ഒരു ജൂലൈ 2നാണ് സിനിമയുടെ ഷൂട്ട്‌ കഴിഞ്ഞത്. അത്രയേറേ കണ്ടന്റ് ഉള്ള ചിത്രമായിരുന്നു അത്. ജൂലൈ 4നാണ് സിനിമ റിലീസ് ചെയ്തത്.

ജൂലൈ മൂന്നിന് രാവിലെയാണ് അതിലെ രണ്ട് പാട്ട് എഡിറ്റ്‌ ചെയ്ത് തീർക്കുന്നത്. ജെയിംസ് ബോണ്ടിന് ഡിറ്റോ, പിന്നെ അർജുനെ ട്രെയ്ൻ ചെയ്യുന്ന പാട്ടും. ആ പാട്ട് ഒഴിവാക്കമെന്ന് ഞാൻ പറഞ്ഞിരുന്നു. പക്ഷെ സമ്മതിച്ചില്ല,’രഞ്ജൻ എബ്രഹാം പറയുന്നു.

Content Highlight: Editor Ranjan Abraham Talk About Editing Of Cid Moosa Movie