മലയാളികള്‍ ഏറെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ബാറോസ്. നാല് പതിറ്റാണ്ടിലധികമായി തന്റെ അഭിനയശൈലി കൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന മോഹന്‍ലാല്‍ ആദ്യമായി സംവിധായകകുപ്പായമണിയുന്ന ചിത്രമാണ് ബാറോസ്. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായി എത്തുന്നതും മോഹന്‍ലാല്‍ തന്നെയാണ്. പൂര്‍ണമായും ത്രീ.ഡിയില്‍ അണിയിച്ചൊരുക്കുന്ന ചിത്രം ഫാന്റസി ഴോണറിലാണ് ഒരുങ്ങുന്നത്.
ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് എഡിറ്റര്‍ ബി. അജിത് കുമാര്‍. സാധാരണ സംവിധായകരൊന്നും അധികം ചെയ്തിട്ടില്ലാത്ത അണ്‍കണ്‍വെന്‍ഷണലായിട്ടുള്ള രീതിയിലാണ് മോഹന്‍ലാല്‍ ബാറോസ് ചെയ്തിരിക്കുന്നതെന്ന് അജിത് കുമാര്‍ പറഞ്ഞു. ഓരോ ഷോട്ടിലും ആ ഒരു രീതി കാണാനാകുമെന്നും അജിത് കുമാര്‍ കൂട്ടിച്ചേര്‍ത്തു. അത്തരം ഷോട്ടുകള്‍ എക്‌സിക്യൂട്ട് ചെയ്യാന്‍ പലപ്പോഴും പ്രയാസമാണെന്നും എന്നാല്‍ മോഹന്‍ലാല്‍ അത് സിമ്പിളായി ചെയ്തിട്ടുണ്ടെന്നും അജിത് കുമാര്‍ പറഞ്ഞു.
ലെന്‍സിങ്ങിന്റെ കാര്യത്തിലും ഷോട്ട് ഡിവിഷന്റെ കാര്യത്തിലും മോഹന്‍ലാലിന് ആദ്യമേ ഒരു പ്ലാന്‍ ഉണ്ടായിരുന്നെന്നും അതനുസരിച്ചാണ് സിനിമ ഷൂട്ട് ചെയ്തതെന്നും അജിത് കുമാര്‍ കൂട്ടിച്ചേര്‍ത്തു. കൊറിയോഗ്രാഫിയും ആര്‍ട്ടിസ്റ്റുകളുടെ മൂവ്‌മെന്റുകളും എങ്ങനെ വേണമെന്നെല്ലാം അദ്ദേഹത്തിന്റെ മനസില്‍ ആദ്യമേ ഉണ്ടായിരുന്നെന്നും അജിത് കുമാര്‍ കൂട്ടിച്ചേര്‍ത്തു. ആദ്യത്തെ സിനിമയാണ് ഇതെന്ന് ഒരിക്കലും തോന്നില്ലെന്നും അജിത് കുമാര്‍ പറഞ്ഞു.
സംവിധാനവും അഭിനയവും ഒരുമിച്ച് കൊണ്ടുപോവുക എന്നത് നമുക്ക് വലിയ പ്രയാസമായി തോന്നുമെന്നും എന്നാല്‍ മോഹന്‍ലാലിന് അത് വലിയ ടാസ്‌കായി തോന്നിയിട്ടില്ലെന്നും അജിത് കുമാര്‍ കൂട്ടിച്ചേര്‍ത്തു. ചിത്രത്തില്‍ ഏറ്റവും ചലഞ്ചിങ്ങായി തോന്നിയത് സ്‌റ്റോറി ടെല്ലിങ്ങാണെന്നും അത് വേറൊരു രീതിയില്‍ ക്രാക്ക് ചെയ്തിട്ടുണ്ടെന്നും അജിത് കുമാര്‍ പറഞ്ഞു. ദ നെക്‌സറ്റ് 14 മിന്‍സിനോട് സംസാരിക്കുകയായിരുന്നു അജിത് കുമാര്‍.
‘ഷോട്ട് എടുക്കുന്ന രീതിയെല്ലാം അണ്‍കണ്‍വെന്‍ഷണലാണെന്ന് പറയാം. അതായത്, ആളുകള്‍ സാധാരണയായി എടുക്കാന്‍ പേടിക്കുന്ന ഷോട്ടുകളൊക്കെ അദ്ദേഹം എടുത്തിട്ടുണ്ട്. അതെല്ലാം എക്‌സിക്യൂട്ട് ചെയ്യാന്‍ വലിയ ബുദ്ധിമുട്ടായതുകൊണ്ടാണ് ആരും അധികം ശ്രമിക്കാത്തത്. അതെല്ലാം അദ്ദേഹം എടുത്തിട്ടുണ്ട്. ഷോട്ട് ഡിവിഷനിലും ലെന്‍സിങ്ങിലും അത് കൃത്യമായി കാണാന്‍ സാധിക്കും. മോഹന്‍ലാല്‍ എന്ന സംവിധായകന്റെ പ്രത്യേകതകളിലൊന്നാണ് അത്.
അത് മാത്രമല്ല, കൊറിയോഗ്രഫി, ക്യാമറ മൂവ്‌മെന്റ് തുടങ്ങിയ കാര്യങ്ങളില്‍ ലാല്‍ സാറിന് നല്ല ബോധ്യമുണ്ട്. ഒരാളുടെ ആദ്യത്തെ സിനിമയാണെന്ന് പടം കാണുമ്പോള്‍ തോന്നാറില്ല. അഭിനയവും സംവിധാനവും ഒരുമിച്ച് കൊണ്ടുപോകുക എന്നത് നമുക്ക് ടാസ്‌കായി തോന്നും. അദ്ദേഹത്തിന് അങ്ങനെയല്ല, നിസാരമായി അദ്ദേഹം അത് ഹാന്‍ഡില്‍ ചെയ്തിട്ടുണ്ട്. ഏറ്റവും കോംപ്ലിക്കേറ്റഡായിട്ടുള്ള കാര്യം സ്റ്റോറി ടെല്ലിങ്ങാണ്. അത് ലാല്‍ സാര്‍ വേറൊരു രീതിയില്‍ ക്രാക്ക് ചെയ്തിട്ടുണ്ട്.
Content Highlight: Editor B Ajith Kumar about direction skills of Mohanlal in Barroz