ദളിത് വിരുദ്ധവും കീഴാള വിരുദ്ധവുമായ ഒരു സവര്‍ണപക്ഷ മനസാക്ഷിയാണ് ഇന്ത്യ എന്നതാണ് ആധുനിക ഇന്ത്യയുടെ മറ്റൊരു വിശദീകരണം. എന്നെന്നും കീഴാള സമൂഹങ്ങളെ, ദളിത് ആദിവാസി, മതന്യൂനപക്ഷ സമൂഹങ്ങളെ കൊന്നൊടുക്കാന്‍ വെമ്പി നില്‍ക്കുന്ന ഒരു പൊതു മനസ് ഉണ്ട് എന്നതാണ് ഇന്ത്യയുടെ സവിശേഷത തന്നെ. ഇത് വ്യക്തമായി മനസിലാക്കാന്‍ ഇന്ത്യയിലെ ഇടതുപക്ഷത്തിനായില്ല എന്നത് അവര്‍ തന്നെ സമ്മതിക്കുന്ന സംഗതിയാണ്.
| എഡിറ്റോ-റിയല്‍ | ഷഫീക്ക് എച്ച്. |
“എപ്പോഴൊക്കെ ദളിത്-ആദിവാസി സമൂഹം “നന്ദികേട്” കാട്ടിയിട്ടുണ്ടോ, തങ്ങളുടെ അടിമത്തത്തെ പൊട്ടിക്കാന്‍ ശ്രമിക്കുകയും ചോദ്യങ്ങള്‍ ചോദിക്കാന്‍ തയ്യാറാവുകയും ചെയ്തിട്ടുണ്ടോ അപ്പോഴൊക്കെ അവരെ തീട്ടം തീറ്റിക്കാനും മൂത്രം കുടിപ്പിക്കാനും, മാത്രമല്ല ഏറ്റവും പൈശാചികമായ രൂപത്തിലുള്ള വധം അവര്‍ക്കായി മാറ്റിവെക്കാനുമാണ്, എപ്പോഴും ആഘോഷിക്കപ്പെടുന്ന “ഭാരതീയ ഗ്രാമമനസ്” തയ്യാറായിട്ടുള്ളത്. “
ഇടതുപക്ഷത്തെ വന്‍തോതില്‍ വിമര്‍ശിക്കുമ്പോഴും ഇടതു ധാരയില്‍ നിന്നും വന്ന പല ആശയങ്ങള്‍ക്കും ഇന്നും പ്രസക്തിയുണ്ട് എന്ന് തോന്നാറുണ്ട്. ഒരാശയവും പൂര്‍ണമായി കാലഹരണപ്പെടാറില്ലല്ലോ. പുതിയ പുതിയ ആശയങ്ങളും പഴയവയുമൊക്കെയായി മാനവസമൂഹം ആര്‍ജിച്ച മുഴുവന്‍ അറിവും കാഴ്ച്ചപ്പാടുകളും സഞ്ചിതമായിക്കൊണ്ടേയിരിക്കും പുതിയ ചിന്തകളില്‍. പറഞ്ഞു വന്നത് ഇടതുപക്ഷത്തെ ചില കൗതുകകരമായ ചിന്തകളെ കുറിച്ചാണ്. അതില്‍ എനിക്ക് വളരെ പ്രസക്തമെന്ന് എപ്പോഴും തോന്നിയിട്ടുള്ള ഒരു വാചകം ലെനിന്റെയായിരുന്നു; “നിങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടില്ലെങ്കില്‍ നിങ്ങളില്‍ രാഷ്ട്രീയം ഇടപെടും.”
വര്‍ത്തമാനകാല സാഹചര്യങ്ങള്‍ ആവര്‍ത്തിച്ച് ബോധ്യപ്പെടുത്തിത്തരുന്ന ഒരു സംഗതിയാണ് ഈ വാചകത്തില്‍ അടങ്ങിയിട്ടുള്ള രാഷ്ട്രീയം. ഇന്ത്യന്‍ സാഹചര്യങ്ങളെ, യാഥാര്‍ത്ഥ്യങ്ങളെ എപ്പോഴെല്ലാം രാഷ്ട്രീയപരമായി അടയാളപ്പെടുത്താനുള്ള നീക്കങ്ങള്‍ നടന്നിട്ടുണ്ടോ അപ്പോഴെല്ലാം ഇന്ത്യയില്‍ കലാപാന്തരീക്ഷങ്ങളും അരങ്ങേറിയിട്ടുണ്ടെന്നു കാണാം. രാഷ്ട്രീയത്തില്‍ ഒട്ടും തന്നെ താല്പര്യമില്ല എന്ന് പറഞ്ഞ് മാറി നിന്നിരുന്ന ഒരു വലിയ ജനവിഭാഗത്തിനുപോലും പ്രതികരിക്കേണ്ട സാഹചര്യത്തിലേയ്ക്ക് ഇപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ എത്തി നില്‍ക്കുന്ന കാഴ്ച ഏറ്റവും പുതിയകാല ഇന്ത്യയുടെ രാഷ്ട്രീയ കാലാവസ്ഥയെ പ്രതിഫലിക്കുന്നുണ്ട്.
അടുത്തകാലത്തുവന്ന ചില സംഗതികള്‍ എടുത്തു പരിശോധിച്ചാല്‍ തന്നെ ഇത് വ്യക്തമാകാവുന്നതെയുള്ളു. കഴിഞ്ഞ ഒരു വര്‍ഷത്തിനു മുമ്പുവരെ ഒരിന്ത്യക്കാരനാണെന്ന് പറയുന്നതില്‍ താന്‍ ലജ്ജിച്ചിരുന്നു എന്ന മോദി പ്രസ്താവന, തുടരെ തുടരെ ഇന്ത്യയിലെ ഹിന്ദുത്വ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്ന പല നിറത്തിലും വകഭേദങ്ങളിലുമുള്ള വിവാദ പ്രസ്താവനകള്‍, പാഠ പുസ്തകത്തിലെ ഉള്ളടക്ക മാറ്റങ്ങള്‍, ധഭോല്‍ക്കറിന്റെയും പാന്‍സാരെയുടെയും കൊലപാതകങ്ങള്‍, സംവരണ വിരുദ്ധ രാഷ്ട്രീയത്തിന്റെ പരകോടി, പെരുമാള്‍ മുരുകന്റെ സാഹിത്യ ആത്മഹത്യ, അംബേദ്ക്കറെ കുറിച്ചുള്ള ഗാനം റിങ് ടോണ്‍ ആക്കിയതുകൊണ്ട് ആഴ്ച്ചകള്‍ക്കു മുമ്പ് നടന്ന ദളിത് കൊലപാതകം, ഏറ്റവും അവസാനമായി ഇന്ത്യന്‍ ദളിത് രാഷ്ട്രീയത്തിലെ അതികായന്മാരായിരുന്ന രണ്ട് വ്യക്തിത്വങ്ങളുടെ പേരുകള്‍ സ്വീകരിച്ചിട്ടുള്ള ഒരു സ്വതന്ത്രാശയ സംവാദ വേദിയെ മോദി വിമര്‍ശനത്തിന്റെ പേരില്‍ നിരോധിച്ചത് അങ്ങനെ അങ്ങനെ…
ഇതിലെല്ലാം അടങ്ങിയിട്ടുള്ള ഒരു പൊതുസ്വഭാവത്തെ കുറിച്ച് പരിശോധിച്ചാല്‍, ഇവയെല്ലാം തന്നെ ഇന്ത്യയില്‍ വളര്‍ന്നുവന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരെയുള്ള കലഹങ്ങളാണെന്ന് ഏറ്റവം ലളിതമായി മനസിലാക്കാനാകും. ഫാസിസം എന്നു പറഞ്ഞാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഹിന്ദുത്വ രാഷ്ട്രീയമെന്നും ഭരണകൂട രാഷ്ട്രീയമെന്നും അര്‍ത്ഥങ്ങള്‍ കല്‍പ്പിക്കാം. രണ്ടും ഒരു നിശ്ചിത ഘട്ടത്തില്‍ ഒന്നിക്കുകയും ചെയ്യുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായ ഏതൊരു ചെറുചലനങ്ങളെയും വിമര്‍ശനങ്ങളെയും ഇന്നോളം ഭരണകൂടം നേരിട്ടിട്ടുള്ളത് അങ്ങേയറ്റം ആക്രമോത്സുകമായാണെന്നത് ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രം വ്യക്തമാക്കുന്നു.
ഇന്ത്യയിലെ ഏറ്റവും കീഴടരുകളിലെ, അധികാര നിഷ്‌കാസനത്തിന്റെ, അവഗണനയുടെ ഇരുണ്ടിടങ്ങളില്‍ നിന്നും കടന്നുവരുന്ന പ്രത്യയശാസ്ത്ര പ്രതികരണമായതുകൊണ്ടുതന്നെ അങ്ങേയറ്റം വിപ്ലവോന്‍മുഖവുമായിരിക്കും അംബേദ്ക്കറിസത്തിലൂന്നിയ കീഴാള/ദളിത് രാഷ്ട്രീയം. അത് ഭയപ്പാട് വിതറുന്നതാവട്ടെ സഹസ്രകാലങ്ങളോളം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി നിശ്ചയിച്ച/നിശ്ചയിച്ചുകൊണ്ടിരിക്കുന്ന ജാത്യാധിഷ്ഠിതമായ ഒരു വ്യവസ്ഥിതിയുടെ അതികായന്മാരെയും ഭരണവര്‍ഗങ്ങളെയും തന്നെയാണ്. സ്വാഭാവികമായി ഇത്തരത്തിലുള്ള ഒരു പ്രത്യയശാസ്ത്രത്തെ ഏറ്റവും ഭയപ്പെടുന്നവരുടെ കൂട്ടത്തില്‍ ഹിന്ദുത്വ ശക്തികള്‍ മുന്‍പന്തിയിലെത്തുക സ്വാഭാവികം തന്നെ.
ദളിത് വിരുദ്ധവും കീഴാള വിരുദ്ധവുമായ ഒരു സവര്‍ണപക്ഷ മനസാക്ഷിയാണ് ഇന്ത്യ എന്നതാണ് ആധുനിക ഇന്ത്യയുടെ മറ്റൊരു വിശദീകരണം. എന്നെന്നും കീഴാള സമൂഹങ്ങളെ, ദളിത് ആദിവാസി, മതന്യൂനപക്ഷ സമൂഹങ്ങളെ കൊന്നൊടുക്കാന്‍ വെമ്പി നില്‍ക്കുന്ന ഒരു പൊതു മനസ് ഉണ്ട് എന്നതാണ് ഇന്ത്യയുടെ സവിശേഷത തന്നെ. ഇത് വ്യക്തമായി മനസിലാക്കാന്‍ ഇന്ത്യയിലെ ഇടതുപക്ഷത്തിനായില്ല എന്നത് അവര്‍ തന്നെ സമ്മതിക്കുന്ന സംഗതിയാണ്.
എപ്പോഴൊക്കെ ദളിത്-ആദിവാസി സമൂഹം “നന്ദികേട്” കാട്ടിയിട്ടുണ്ടോ, തങ്ങളുടെ അടിമത്തത്തെ പൊട്ടിക്കാന്‍ ശ്രമിക്കുകയും ചോദ്യങ്ങള്‍ ചോദിക്കാന്‍ തയ്യാറാവുകയും ചെയ്തിട്ടുണ്ടോ അപ്പോഴൊക്കെ അവരെ തീട്ടം തീറ്റിക്കാനും മൂത്രം കുടിപ്പിക്കാനും, മാത്രമല്ല ഏറ്റവും പൈശാചികമായ രൂപത്തിലുള്ള വധം അവര്‍ക്കായി മാറ്റിവെക്കാനുമാണ്, എപ്പോഴും ആഘോഷിക്കപ്പെടുന്ന “ഭാരതീയ ഗ്രാമമനസ്” തയ്യാറായിട്ടുള്ളത്. അതെന്തുകൊണ്ടാണ്? അതെന്തിനെയാണ് കാണിക്കുന്നത്? ഇന്ത്യയിലെ രാഷ്ട്രീയ വ്യവസ്ഥ എന്നത് വര്‍ഗഘടനയെന്നതിനേക്കാള്‍ ഹിംസാത്മകമായ ജാതിഘടനയില്‍ അഥവാ ജാതി ശ്രേണിയില്‍ ക്രമപ്പെടുത്തിയതാണെന്ന യാഥാര്‍ത്ഥ്യത്തെയല്ലേ?
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുശേഷം കേവലം 67 കൊല്ലത്തിനുള്ളില്‍ സ്വാതന്ത്ര്യ സമരത്തില്‍ യാതൊരുവിധ സംഭാവനകളും ഇല്ലാതിരുന്ന ഒരു ഫാസിസ്റ്റ് ശക്തിയുടെ കൈകളിലേയ്ക്ക് അതിവേഗം രാജ്യം എത്തിച്ചേര്‍ന്നതിന് കാരണം ഇന്ത്യന്‍ രാഷ്ട്രീയാന്തരീക്ഷത്തില്‍ എന്നെന്നും ഉറഞ്ഞുകൂടിക്കിടക്കുന്ന വര്‍ണ-ജാതിവ്യവസ്ഥയുടെ ഈ സാംസ്‌കാരിക പശ്ചാത്തലം തന്നെയല്ലേ? അല്ലാതെ വളരെ പെട്ടെന്നു സംഭവിച്ചിട്ടുള്ള കോണ്‍ഗ്രസ് വിരോധത്തില്‍ മാത്രം ഇന്ത്യയില്‍ മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ വിജയത്തെ വിലയിരുത്തുന്നത് അപകടകരമായ ഇന്ത്യന്‍ ചരിത്ര വഴികളെ അങ്ങേയറ്റം നിസ്സാരവല്‍ക്കിരിക്കുന്നതിനു തുല്യമായിരിക്കും. അതില്‍ കോണ്‍ഗ്രസ് മാത്രമല്ല മറിച്ച് ഇന്ത്യയിലെ ദളിത് സാമൂഹ്യ രാഷ്ട്രീയപ്രസ്ഥാനത്തിനടക്കം, ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കടക്കം ജനാധിപത്യ മുന്നേറ്റങ്ങള്‍ക്ക് പരാജയങ്ങള്‍ സംഭവിച്ചിട്ടുണ്ട് എന്ന് സമ്മതിക്കേണ്ടിവരില്ലേ? അതുതന്നെയല്ലേ 10-14 വര്‍ഷം തന്റെ ജീവിതം മാറ്റിവെച്ചെടുത്ത ഒരു ഡോക്യമെന്ററി ചിത്രത്തമായ “ജെയ് ഭീം കോമ്രേഡ്”-ലൂടെ ആനന്ദ് പട്‌വര്‍ധന്‍ അനാവരണം ചെയ്യാന്‍ ശ്രമിച്ചതും.
ഒരു കൂട്ടം യുവാക്കള്‍ രൂപം നല്‍കിയ ഒരു സംവാദ വേദിയെ ഇത്രമാത്രം ഹിന്ദുത്വ ശക്തികള്‍ ഭയപ്പെടുന്നതെന്തുകൊണ്ട്? കേവലം ഒരു ഊമക്കത്തിന്റെ പേരില്‍ കേന്ദ്ര മാനവവിഭവശേഷീ മന്ത്രാലയം തിട്ടൂരമിറക്കാന്‍ കാരണമെന്ത്? സുഹൃത്തുക്കളെ, നമ്മള്‍ ഒരു യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കാന്‍ ത്യയാറാവേണ്ടിയിരിക്കുന്നു. മോദിയെന്നാല്‍ വിമര്‍ശിക്കാന്‍ പാടില്ലാത്ത ഒരു ബിംബമാണെന്ന യാഥാര്‍ത്ഥ്യം!! അതിന്റെ മറ്റൊരര്‍ത്ഥം ഇന്ത്യ അതിശക്തമായ സെന്‍സറിങ് നടക്കപ്പെടുന്ന ഒരു ഫാസിസ്റ്റ് രാഷ്ട്രമായിത്തീര്‍ന്നിരിക്കുന്നു എന്നാണ്. നിങ്ങള്‍ക്ക് വിമര്‍ശിക്കാന്‍ അവകാശമില്ല, നിങ്ങള്‍ക്ക് നിങ്ങളാഗ്രഹിക്കുന്ന ഭക്ഷണം ആഹരിക്കാനുള്ള അവകാശമില്ല, നിങ്ങള്‍ക്ക് നിങ്ങളാഗ്രഹിക്കുന്ന ആരാധന നടത്താനവകാശമില്ല, നിങ്ങള്‍ക്ക് നിങ്ങളാഗ്രഹിക്കുന്ന വ്യക്തികളെ പ്രണയിക്കാനവകാശമില്ല, ഒരുമിച്ച് ജീവിക്കാനവകാശമില്ല, നിങ്ങള്‍ക്ക് ചലച്ചിത്രങ്ങളെടുക്കാനവകാശമില്ല, കാണാനവകാശമില്ല, നിങ്ങള്‍ക്ക് സ്വന്തമായി ഒരു തുണ്ട് ഭൂമിപോലും കൈവശം വെയ്ക്കാനവകാശമില്ല. ദളിതനായാല്‍ ഒന്ന് ജീവിക്കാന്‍ പോലുമവകാശമില്ല, മതേതരത്വം, ശാസ്ത്രം, യുക്തിചിന്ത, ഇതര മതബോധം എന്നിങ്ങനെ ബഹുത്വത്തെ അടയാളപ്പെടുത്ത ഒന്നിനേയും ഇനി പൊതു ഇടത്തില്‍ കയറ്റാന്‍ പോലും പാടില്ല എന്ന ഈ സ്ഥിതിയെ മറ്റെന്താണ് വിളിക്കേണ്ടത്?
ഫൂലെ, അബേദ്ക്കര്‍, പെരിയാര്‍ മുതലായ പേരുകളില്‍ ഇന്ത്യയിലെ ദളിത്/കീഴാള രാഷ്ട്രീയം ഉയര്‍ന്നിട്ടുണ്ടെങ്കിലും അവ ഏറ്റവും ശക്തമായ ഒരു പ്രത്യയശാസ്ത്ര ശക്തിയായി കടന്നുവരുന്നത് ഇന്ത്യയിലെ ദളിത് രാഷ്ട്രീയ മുന്നേറ്റങ്ങളുടെ ഭാഗമായി തന്നെയാണ് എന്ന യാഥാര്‍ത്ഥ്യത്തെ മേല്‍പറഞ്ഞ വിലയിരുത്തല്‍ റദ്ദുചെയ്യുന്നേയില്ല. ഒരു കീഴാള പരിപ്രേക്ഷ്യത്തിന്റെ അഭാവത്തെയാണ് ഈ മുന്നേറ്റം പരിഹരിച്ചതും പുതിയ വിമര്‍ശനതലങ്ങളെയും, ലോക വീക്ഷണത്തെയും രൂപപ്പെടുത്തിയതും.
ഇന്ത്യയിലെ ഏറ്റവും കീഴടരുകളിലെ, അധികാര നിഷ്‌കാസനത്തിന്റെ, അവഗണനയുടെ ഇരുണ്ടിടങ്ങളില്‍ നിന്നും കടന്നുവരുന്ന പ്രത്യയശാസ്ത്ര പ്രതികരണമായതുകൊണ്ടുതന്നെ അങ്ങേയറ്റം വിപ്ലവോന്‍മുഖവുമായിരിക്കും അംബേദ്ക്കറിസത്തിലൂന്നിയ കീഴാള/ദളിത് രാഷ്ട്രീയം. അത് ഭയപ്പാട് വിതറുന്നതാവട്ടെ സഹസ്രകാലങ്ങളോളം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി നിശ്ചയിച്ച/നിശ്ചയിച്ചുകൊണ്ടിരിക്കുന്ന ജാത്യാധിഷ്ഠിതമായ ഒരു വ്യവസ്ഥിതിയുടെ അതികായന്മാരെയും ഭരണവര്‍ഗങ്ങളെയും തന്നെയാണ്. ഇത്തരത്തിലുള്ള ഒരു പ്രത്യയശാസ്ത്രത്തെ ഏറ്റവും ഭയപ്പെടുന്നവരുടെ കൂട്ടത്തില്‍ ഹിന്ദുത്വ ശക്തികള്‍ മുന്‍പന്തിയിലെത്തുക സ്വാഭാവികം തന്നെ.
അതുകൊണ്ട് തന്നെയല്ലേ എന്നെന്നും ഇന്ത്യന്‍ ഹിന്ദുത്വ ഫാസ്സിസ്റ്റു ശക്തികളുടെ ഏറ്റവും വെറുക്കപ്പെട്ട പേരുകളില്‍ അംബേദ്ക്കര്‍ നാമം കടന്നു കൂടിയിട്ടുള്ളതും എവിടെയൊക്കെ ദളിതര്‍ ഈ നാമമുപയോഗിച്ച് സ്വന്തം കര്‍തൃത്വം സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ അവിടെയൊക്കെ അങ്ങേയറ്റം വെറുക്കപ്പെടുന്ന വിധത്തില്‍ ആക്രമണങ്ങളും ബലാത്സംഗങ്ങളും കൊലപാതകങ്ങളും ഒക്കെ അരങ്ങേറിയിട്ടുള്ളതും? അതുകൊണ്ട് തന്നെയല്ലെ ഇപ്പോള്‍ ഏറ്റവും അവസാനമായി “അംബേദ്ക്കര്‍ പെരിയാര്‍ സ്‌ററ്റഡി സര്‍ക്കിള്‍” എന്ന ഒരു സംവാദ വേദിയെ പോലും നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിരിക്കുന്നതും. അത് മോദിയെ വിമര്‍ശിച്ചു എന്നതുമാത്രമല്ല ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനം മാത്രമായിട്ടും, കൂടുതലും യുക്തിവാദ സ്വഭാവത്തിലുള്ള അംഗങ്ങള്‍ എണ്ണത്തില്‍ കൂടുതലുണ്ടായിട്ടും അതിനെ നിരോധിച്ചത് മറിച്ച് അത് മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്ര തലം അതിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ തങ്ങളെ എപ്പോഴും അലോസരപ്പെടുത്തുന്ന, തങ്ങളുടെ അധികാരങ്ങളെ എന്നെന്നും ചോദ്യം ചെയ്യുന്ന ഒരു പ്രത്യയശാസ്ത്ര അടയാളപ്പെടുത്തല്‍ ആ പ്രസ്ഥാനത്തിലുണ്ട് എന്നതുതന്നെ. അംബേദ്ക്കറുടെ പേരുപറഞ്ഞാല്‍, അദ്ദേഹത്തെ ഉയര്‍ത്തിക്കാട്ടുന്ന ഒരു പാട്ടുപയോഗിച്ചാല്‍ തല്ലിക്കൊല്ലുന്ന/കൊന്നുകൊണ്ടിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യയെന്ന് നമ്മള്‍ പ്രത്യേകിച്ച് ഓര്‍ക്കേണ്ടതുണ്ട്.
ഐ.ഐ.ടി മദ്രാസിലെ ഒരു കൂട്ടം യുവാക്കള്‍ രൂപം നല്‍കിയ ഒരു സംവാദ വേദിയെ ഇത്രമാത്രം ഹിന്ദുത്വ ശക്തികള്‍ ഭയപ്പെടുന്നതെന്തുകൊണ്ട്? കേവലം ഒരു ഊമക്കത്തിന്റെ പേരില്‍ കേന്ദ്ര മാനവവിഭവശേഷീ മന്ത്രാലയം തിട്ടൂരമിറക്കാന്‍ കാരണമെന്ത്? സുഹൃത്തുക്കളെ, നമ്മള്‍ ഒരു യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കാന്‍ ത്യയാറാവേണ്ടിയിരിക്കുന്നു. മോദിയെന്നാല്‍ വിമര്‍ശിക്കാന്‍ പാടില്ലാത്ത ഒരു ബിംബമാണെന്ന യാഥാര്‍ത്ഥ്യം!! അതിന്റെ മറ്റൊരര്‍ത്ഥം ഇന്ത്യ അതിശക്തമായ സെന്‍സറിങ് നടക്കപ്പെടുന്ന ഒരു ഫാസിസ്റ്റ് രാഷ്ട്രമായിത്തീര്‍ന്നിരിക്കുന്നു എന്നാണ്. നിങ്ങള്‍ക്ക് വിമര്‍ശിക്കാന്‍ അവകാശമില്ല, നിങ്ങള്‍ക്ക് നിങ്ങളാഗ്രഹിക്കുന്ന ഭക്ഷണം ആഹരിക്കാനുള്ള അവകാശമില്ല, നിങ്ങള്‍ക്ക് നിങ്ങളാഗ്രഹിക്കുന്ന ആരാധന നടത്താനവകാശമില്ല, നിങ്ങള്‍ക്ക് നിങ്ങളാഗ്രഹിക്കുന്ന വ്യക്തികളെ പ്രണയിക്കാനവകാശമില്ല, ഒരുമിച്ച് ജീവിക്കാനവകാശമില്ല, നിങ്ങള്‍ക്ക് ചലച്ചിത്രങ്ങളെടുക്കാനവകാശമില്ല, കാണാനവകാശമില്ല, നിങ്ങള്‍ക്ക് സ്വന്തമായി ഒരു തുണ്ട് ഭൂമിപോലും കൈവശം വെയ്ക്കാനവകാശമില്ല. ദളിതനായാല്‍ ഒന്ന് ജീവിക്കാന്‍ പോലുമവകാശമില്ല, മതേതരത്വം, ശാസ്ത്രം, യുക്തിചിന്ത, ഇതര മതബോധം എന്നിങ്ങനെ ബഹുത്വത്തെ അടയാളപ്പെടുത്ത ഒന്നിനേയും ഇനി പൊതു ഇടത്തില്‍ കയറ്റാന്‍ പോലും പാടില്ല എന്ന ഈ സ്ഥിതിയെ മറ്റെന്താണ് വിളിക്കേണ്ടത്?
എന്തിന്, ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന, അതിന്റെ ആമുഖത്തില്‍ വിളിച്ചോതുന്ന ഒരവകാശവും നല്‍കാന്‍ ഇന്ത്യയിലെ ആര്‍ഷഭാരതക്കാര്‍ തയ്യാറല്ല. ഇന്നവരുടെ കൈകളിലാണ് അധികാരമെത്തിച്ചേര്‍ന്നിരിക്കുന്നത്. രാജ്യങ്ങള്‍ തോറും ടൂര്‍ പോകുമ്പോഴും ഒരു ഫാസിസ്റ്റ് എന്ന നിലയില്‍ മോദിയും കൂട്ടരും ആകെ ശ്രദ്ധിക്കുന്ന കാര്യങ്ങളില്‍ പെടുന്നത്, ഇന്ത്യയുടെ സാംസ്‌കാരികാന്തരീക്ഷത്തെ മലീമസമാക്കിക്കൊണ്ട്, ജനാധിപത്യത്തെയും മതേതരത്വത്തെയും തകര്‍ത്തുകൊണ്ട് പൊതുഇടത്തെ ഹിന്ദുത്വവല്‍ക്കരിക്കുന്നതിലും വിമര്‍ശനങ്ങളെ അരിഞ്ഞുതള്ളുന്ന സെന്‍സറിങ്ങിലും മാത്രമാണ്. ഇപ്പോള്‍ നടന്നിരിക്കുന്നത് ഒരു സംഘടനയുടെ നിരോധനമല്ല. ഇവിടെ ഈ ഇന്ത്യയില്‍ ജനാധിപത്യം നിരോധിക്കപ്പെട്ടിരിക്കുന്നു. ഇവിടെ ഉയര്‍ത്തിപ്പിടിക്കേണ്ടത് അംബേദ്ക്കറെ, പെരിയാറെ, മഹാത്മാ ഫൂലെയെ… ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു മാറ്റത്തിനായി, ഇന്ത്യന്‍ ഭരണഘടനയെങ്കിലും വിഭാവനം ചെയ്യുന്ന പ്രാഥമികാര്‍ത്ഥത്തിലുള്ള ജനാധിപത്യത്തിനായി നമ്മള്‍ പോരാടേണ്ടത് ഈ രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള മുന്നേറ്റങ്ങളിലൂടെ തന്നെയാണ്. അതുകൊണ്ട് നമുക്ക് അംബേദ്ക്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിളിനൊപ്പം നിലയുറപ്പിക്കേണ്ടതുണ്ട്.
കൂടുതല്‍ വായനയ്ക്ക്
അംബേദ്ക്കര്‍-പെരിയാര്‍ സ്റ്റഡി സര്‍ക്കിള്‍: വിമര്‍ശനങ്ങള്‍ക്ക് സമൃതിമണ്ഡപം പണിയുന്ന മോദിക്കാലം (02/06/2015)
കറുത്ത ടാല്‍ക്കം പൗഡറിന്റെ കാലം വരും മക്കളെ! (26/05/2015)