ഉറപ്പായും നമ്മള്‍ പരിതപിക്കേണ്ട കാലം വരുമെന്നതില്‍ സംശയമില്ല. അക്രമവാസന അതിശക്തമാകുന്ന, സ്വന്തം സഹോദരന്റെയും അടുത്തിരിക്കുന്ന സഹപാഠിയുടെയും നെഞ്ചത്ത് ഒരു രസത്തിന് കത്തികുത്തിക്കയറ്റുന്ന അരാഷ്ട്രീയ വിദ്യാര്‍ത്ഥി സമൂഹത്തെ ചെല്ലും ചെലവും നല്‍കി സൃഷ്ടിക്കുന്നതിലേക്കായിരിക്കും ഇതെത്തിച്ചേരുക എന്നതിന് ലോകം സാക്ഷിയാണ്. വെറുതെ തോക്കെടുത്ത് വെടിവെച്ച് മറ്റുള്ളവരെയും സ്വയമേവയും കൊല്ലുന്ന ഒരു പുതിയ തലമുറക്കായി കാത്തിരിക്കാനുള്ള മനോധൈര്യമെങ്കിലും സൂക്ഷിക്കുന്നത് നന്നായിരിക്കും. ഇത്തരം നിയന്ത്രണങ്ങള്‍ സ്പ്രിങ് ആക്ഷന്‍ പോലെ തിരിച്ചടിക്കുന്ന കാലം അതിവിദൂരമാണെന്ന് തോന്നുന്നില്ല.
| എഡിറ്റോ-റിയല്‍ | ഷഫീക്ക് എച്ച്. |
“നിങ്ങളുടെ കുട്ടികള്‍ നിങ്ങളുടേതല്ല.
അവര്‍ നിങ്ങളിലൂടെയാണ് വന്നതെങ്കിലും നിങ്ങളില്‍ നിന്നല്ല വന്നത്.
നിങ്ങളോടൊപ്പമാണെങ്കിലും അവര്‍ നിങ്ങളുടേതല്ല..
നിങ്ങള്‍ അവര്‍ക്ക് സ്‌നേഹം നല്‍കിക്കോളൂ,
ചിന്തകള്‍ നല്‍കരുത്…
അവര്‍ക്ക് അവരുടേതായ ചിന്തകളുണ്ട്.”
-ഖലില്‍ ജിബ്രാന്‍
മാവോയെ പറ്റി പറയുന്ന ഒരു കഥയുണ്ട്. വിപ്ലവ ചൈനയിലെ ഒരു സ്‌കൂള്‍ സന്ദര്‍ശിക്കാന്‍ മാവോ എത്തിയതായിരുന്നു കഥ. സ്‌കൂളില്‍ എത്തി എല്ലാ ക്ലാസുകളും സന്ദര്‍ശിക്കുന്ന അവസരത്തില്‍ ഒരു ക്ലാസില്‍ ഒരു വിദ്യാര്‍ത്ഥിയെ ഉറങ്ങിയതിന് അദ്ധ്യാപിക വഴക്കു പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഇത് കണ്ടുവന്ന മാവോ ആ ടീച്ചറെ വിളിപ്പിക്കുകയും ക്ലാസില്‍ ഉറങ്ങാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അതിന് സ്വാതന്ത്ര്യമില്ലേ എന്നും പ്രശ്‌നത്തെ ഗൗരവമായി തന്നെ സമീപിക്കുകയും ചെയ്തു. (എവിടെയാണ് ഈ കഥ വായിച്ചതെന്ന് ഓര്‍മ കിട്ടുന്നില്ല.)
സത്യത്തില്‍ ഇന്ന് വളരെയധികം അടിച്ചമര്‍ത്തപ്പെടുന്ന ഒന്നാണ് വര്‍ത്തമാനകാല തലമുറയുടെ ബാല്യ-കൗമാരങ്ങള്‍ എന്ന് പറയാം. എവിടെയും നിയന്ത്രണങ്ങളുടെ വേലിക്കെട്ടുകള്‍ക്കുള്ളിലാണ് അത് വളരുന്നത്, ജീവിക്കുന്നത്. തടവിലാക്കപ്പെട്ട ബാല്യം. നിരവധി സാഹിത്യ ഇടപെടലുകള്‍ക്ക് വിഷയീഭവിച്ച ഒന്നാണ് ഇത്. എന്നിട്ടുമെന്തേ നമ്മുടെ ബാല്യങ്ങള്‍ക്ക്, കൗമാരങ്ങള്‍ക്ക് വര്‍ണാഭമായ ആകാശങ്ങളെ, ആകാശക്കാഴ്ച്ചകളെ, അനുഭവങ്ങളെ തൊടാനാവുന്നില്ല? സ്വാതന്ത്ര്യം മാഷിന്റെ ചൂരലിനും അച്ഛന്റെ കണ്ണുരുട്ടലിനുമിടയിലും, അമ്മയുടെ വാത്സല്യ നിര്‍ബന്ധങ്ങള്‍ക്കുമിടയിലുമായി കിടന്നു തിളയ്ക്കുന്നതെന്തേ? സ്വതന്ത്രവും വ്യതിരിക്തവുമായ തീരുമാനങ്ങളെടുക്കാനാവുന്ന വ്യക്തിത്വങ്ങളായി അവരെ എന്തേ ഇപ്പോഴും അടയാളപ്പെടുത്താതെ പോകുന്നു? എന്തേ മുതിര്‍ന്നവരുടെ സദാചാര ബോധങ്ങളില്‍ ഭയങ്ങളില്‍ അവരെ ഇപ്പോഴും കുരുക്കിയിട്ടിരിക്കുന്നു?
എവിടെ അദ്ധ്യാപക സംഘടനകള്‍? എവിടെ പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ മോഹവുമായെത്തിയ ആത്മാഭിമാനമുള്ള അദ്ധ്യാപകര്‍? കാരണം ഈ കാക്കിപ്പട കുറ്റവാളികളെയും കുറ്റകൃത്യങ്ങളെയും നോക്കുന്ന കണ്ണുകൊണ്ട്, അതിനായി എഫ്.ഐ.ആര്‍ രചിക്കുന്ന കൈകള്‍കൊണ്ട് നമ്മുടെ കുട്ടികളുടെ പേരുവിവരങ്ങള്‍ സൂക്ഷിക്കുന്ന മറ്റൊരു വകുപ്പായ വിദ്യാഭ്യാസവകുപ്പിന്റെ ഹജര്‍രേഖകളില്‍ തൊടുമ്പോള്‍ നിങ്ങള്‍ക്കത് നോക്കി നിലല്‍ക്കാന്‍ നാണമാവുന്നില്ലേ? വിദ്യാര്‍ത്ഥികള്‍ നിങ്ങള്‍ക്കും കുറ്റവാളികളായോ? നിങ്ങളുടെ കണ്ണുകളും അവരെ പോലീസിന്റെ കൈകളിലേയ്ക്ക് വിട്ടുകൊടുക്കേണ്ടവരായാണോ കാണുന്നത്? തീര്‍ച്ചയായും നിങ്ങള്‍ ഈ അവസരത്തില്‍ വാ തുറന്നേ മതിയാകൂ. കാരണം ഈ സമൂഹം ഉറ്റുനോക്കുന്നത് നിങ്ങളേ കൂടിയാണ്. സ്വതന്ത്രമായ ഒരു വിദ്യാര്‍ത്ഥി സമൂഹത്തെ വാര്‍ത്തെടുക്കുമെന്ന നിങ്ങളുടെ പ്രതിജ്ഞ നിങ്ങള്‍ക്കോര്‍മയില്ലേ?
ഇപ്പോഴും ദൃഷ്ടാന്തമാകേണ്ടുന്ന ഒരു കഥയുണ്ട്. എല്ലാ അദ്ധ്യാപകരും രക്ഷാകര്‍ത്താക്കളും വായിച്ചിരിക്കേണ്ട ഒരു കുഞ്ഞു നോവല്‍ .. “ടോട്ടോ ചാന്‍”. എന്നാണ് നമ്മുടെ മക്കള്‍ ടോട്ടോചാന്‍മാരായി പരിണമിക്കുക? നമ്മുടെ അദ്ധ്യാപകര്‍ കൊബായാഷി മാഷുമാരായിത്തീരുക? സ്വതന്ത്രമായി പൂക്കളെയും പുഴുക്കളെയും ശലഭങ്ങളെയും തുടങ്ങി, സെക്‌സിനെയും മദ്യത്തെയും മയക്കുമരുന്നിനെയും വരെ ചര്‍ച്ചചെയ്യുകയും തിരിച്ചറിയുകയും ചെയ്യുന്ന ഒരു കാലം പുലരുക?
എന്നാണ് അവരെ നമ്മള്‍ മനോരോഗാവസ്ഥയില്‍ നിന്ന് സ്വതന്ത്രമാക്കുക? എന്നാണ് കുടുംബം, രക്ഷാകര്‍തൃത്വം എന്നിങ്ങനെയുള്ള സാമ്പ്രദായിക കാഴ്ച്ചകളിലും വേലികളിലും നിന്ന് അവരെ സ്വതന്ത്രമാക്കുക? സ്വാതന്ത്ര്യമനുഭവിക്കാത്ത ഏതു തലമുറയാണ് സ്വതന്ത്രമായ കാഴ്ച്ചപ്പാടുകള്‍ അവതരിപ്പിക്കുക? അവര്‍ എന്നെന്നും അടിമകളായിത്തന്നെ മാറുന്നു.
ഇത്രയും പറയേണ്ടി വന്നത് ഇന്നലെ കോട്ടയത്തു നിന്നും വന്ന വളരെ ആശങ്കകള്‍ ജനിപ്പിക്കുന്ന വാര്‍ത്തയാണ്. മനോരമ പത്രത്തിന്റെ ഓണ്‍ലൈനില്‍ വായിച്ചത്. അതിന്റെ തലക്കെട്ട് തന്നെ പറഞ്ഞുകൊണ്ട് വിഷയത്തിലേയ്ക്ക് വരാം. “സിനിമ തലയ്ക്കു പിടിച്ച കുട്ടികള്‍ക്കു പൊലീസിന്റെ ചികിത്സ”(!!!). വാര്‍ത്ത ഇങ്ങനെ തുടരുന്നു; “ക്ലാസില്‍ നിന്നു മുങ്ങി തിയറ്ററിലെത്തിയ കുട്ടികളെ കണ്ടെത്താന്‍ കോട്ടയം ജില്ലാ പൊലീസ് മേധാവി എം.പി. ദിനേശിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ പരിശോധനയില്‍ കുടുങ്ങിയത് 25 സ്‌കൂള്‍ വിദ്യാര്‍ഥികളാണ്. ഇവരെ മാതാപിതാക്കളെ വിളിച്ചുവരുത്തിയാണു പൊലീസ് വിട്ടയച്ചത്. ഓപ്പറേഷന്‍ ഗുരുകുലം പദ്ധതിയുടെ ഭാഗമായാണ് ഇന്നലെ നഗരത്തിലെ തിയറ്ററുകളില്‍ പരിശോധന നടത്തിയത്”
ആദ്യം തലക്കെട്ടില്‍ നിന്നു തന്നെ ചില ചോദ്യങ്ങള്‍ സ്വാഭാവികമായെങ്കിലും കടന്നുവരുന്നു; സിനിമ തലയ്ക്കുപിടിക്കുന്നത് തെറ്റാണോ? ഇനി തെറ്റാണെങ്കില്‍ തന്നെ പോലീസിന് “ചികിത്സി”ക്കാന്‍ മാത്രം അത് പ്രശ്‌നമാണോ? ഇനി ആരാണ് പോലീസിന് ചികിത്സിക്കാനുള്ള ലൈസന്‍സ് നല്‍കിയത്?
സത്യത്തില്‍ ഇന്ന് നമ്മുടെ മാതാപിതാക്കളൊക്കെയും ഇത്തരത്തിലുള്ള വാര്‍ത്ത വായിച്ച് കോള്‍മയിര്‍ കൊണ്ടിട്ടുണ്ടാകാം. തന്റെ മകള്‍/മകന്‍ സ്‌കൂളില്‍ പോയാല്‍ സാക്ഷാല്‍ പോലീസുതന്നെ അവര്‍ക്ക് കാവലാണല്ലോ? മക്കള്‍ വഴിതെറ്റിപ്പോകാതിരിക്കാന്‍ അവര്‍ കാവല്‍ നില്‍ക്കുമല്ലോ? അത്രമാത്രം ലളിതമാണോ കാര്യങ്ങള്‍?
പൗരന്റെ സ്വകാര്യ ജീവിതത്തിലേയ്ക്ക് തലയിട്ടു തുടങ്ങുന്ന പോലീസ് സേനയാണ് ഇതെന്നതില്‍ സംശയം വേണ്ട. അടുത്ത കാലത്താണ് “ഫ്രീക്ക് പിള്ളാരുടെ” തലമുടി ചെരയ്ക്കാന്‍ കത്തിയുമെടുത്ത് പോലീസ് ഇറങ്ങിയത്. സത്യത്തില്‍ ഒരാള്‍ എങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കേണ്ട അവകാശം അവര്‍ക്കു തന്നെ വിട്ടുകൊടുക്കേണ്ട അവസരത്തിലാണ് ഇപ്പോള്‍ സിനിമാ ശാലകളില്‍ വിദ്യാര്‍ത്ഥികള്‍ എത്തുന്നുണ്ടോ എന്നന്വേഷിക്കുന്ന ബഡാ ചുമതല പോലീസിനെ പൗരസമൂഹം ഏല്‍പ്പിച്ചുകൊടുത്തിരിക്കുന്നത് എന്ന് മനസിലാക്കേണ്ടിയിരിക്കുന്നു.
വിദ്യാഭ്യാസം വിദ്യാര്‍ത്ഥികള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ തന്നെ തടവുകാലമാക്കുന്ന ഒന്നായിത്തീര്‍ന്നിരിക്കുന്നു എന്ന് ഈ വാര്‍ത്ത വരുന്നതിലൂടെ വ്യക്തമാകുന്നു. മദ്യം മയക്കുമരുന്ന് വിശിഷ്യ കഞ്ചാവിന്റെ ഉപയോഗം എന്നിവയുടെ പേരു പറഞ്ഞുകൊണ്ട് വിദ്യാര്‍ത്ഥികളുടെ സ്വതന്ത്രമായ ജീവിതത്തിനുമേല്‍ ഇപ്പോള്‍ പോലീസ് സര്‍വൈലന്‍സ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഇന്ന് ഫേസ്ബുക്കില്‍ കണ്ട ഒരു വിശദീകരണ പോസ്റ്റ് വ്യക്തമാക്കുന്നു. ഭരണകൂട ഇടപെടലിനെ അതീവ ലളിത വല്‍ക്കരിക്കുന്ന ഒരു പോസ്റ്റായിരുന്നു അത്.
പൗരന്റെ സ്വകാര്യ ജീവിതത്തിലേയ്ക്ക് തലയിട്ടു തുടങ്ങുന്ന പോലീസ് സേനയാണ് ഇതെന്നതില്‍ സംശയം വേണ്ട. അടുത്ത കാലത്താണ് “ഫ്രീക്ക് പിള്ളാരുടെ” തലമുടി ചെരയ്ക്കാന്‍ കത്തിയുമെടുത്ത് പോലീസ് ഇറങ്ങിയത്. സത്യത്തില്‍ ഒരാള്‍ എങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കേണ്ട അവകാശം അവര്‍ക്കു തന്നെ വിട്ടുകൊടുക്കേണ്ട അവസരത്തിലാണ് ഇപ്പോള്‍ സിനിമാ ശാലകളില്‍ വിദ്യാര്‍ത്ഥികള്‍ എത്തുന്നുണ്ടോ എന്നന്വേഷിക്കുന്ന ബഡാ ചുമതല പോലീസിനെ പൗരസമൂഹം ഏല്‍പ്പിച്ചുകൊടുത്തിരിക്കുന്നത് എന്ന് മനസിലാക്കേണ്ടിയിരിക്കുന്നു.
ഇന്ത്യയില്‍ ഒരിക്കലും കുറ്റകൃത്യമെന്ന് വിളിക്കാത്ത (വിശേഷിപ്പിക്കാന്‍ പാടില്ലാത്ത) ജീവിത ശൈലികളും സിനിമ കാണലുമൊക്കെ എപ്പോള്‍ മുതലാണ് നമ്മുക്ക് കൊടും കുറ്റകൃത്യമായി പരിണമിച്ചത്? അതും ഹാജര്‍ പുസ്തകങ്ങള്‍പോലും പോലീസ് തിരക്കുന്ന അവസ്ഥയില്‍ കാര്യങ്ങളെത്തിച്ചിരിക്കുന്നു എന്ന് കാണുമ്പോള്‍ അനല്‍പ്പമല്ലാത്ത ഭീതിയാണ് മനസില്‍ തെളിയുന്നത്.
എവിടെ അദ്ധ്യാപക സംഘടനകള്‍? എവിടെ പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ മോഹവുമായെത്തിയ ആത്മാഭിമാനമുള്ള അദ്ധ്യാപകര്‍? കാരണം ഈ കാക്കിപ്പട കുറ്റവാളികളെയും കുറ്റകൃത്യങ്ങളെയും നോക്കുന്ന കണ്ണുകൊണ്ട്, അതിനായി എഫ്.ഐ.ആര്‍ രചിക്കുന്ന കൈകള്‍കൊണ്ട് നമ്മുടെ കുട്ടികളുടെ പേരുവിവരങ്ങള്‍ സൂക്ഷിക്കുന്ന മറ്റൊരു വകുപ്പായ വിദ്യാഭ്യാസവകുപ്പിന്റെ ഹജര്‍രേഖകളില്‍ തൊടുമ്പോള്‍ നിങ്ങള്‍ക്കത് നോക്കി നിലല്‍ക്കാന്‍ നാണമാവുന്നില്ലേ? വിദ്യാര്‍ത്ഥികള്‍ നിങ്ങള്‍ക്കും കുറ്റവാളികളായോ? നിങ്ങളുടെ കണ്ണുകളും അവരെ പോലീസിന്റെ കൈകളിലേയ്ക്ക് വിട്ടുകൊടുക്കേണ്ടവരായാണോ കാണുന്നത്? തീര്‍ച്ചയായും നിങ്ങള്‍ ഈ അവസരത്തില്‍ വാ തുറന്നേ മതിയാകൂ. കാരണം ഈ സമൂഹം ഉറ്റുനോക്കുന്നത് നിങ്ങളേ കൂടിയാണ്. സ്വതന്ത്രമായ ഒരു വിദ്യാര്‍ത്ഥി സമൂഹത്തെ വാര്‍ത്തെടുക്കുമെന്ന നിങ്ങളുടെ പ്രതിജ്ഞ നിങ്ങള്‍ക്കോര്‍മയില്ലേ?
അടുത്തപേജില്‍ തുടരുന്നു
ഒരുകാലത്ത് ക്ലാസൊക്കെ കട്ട് ചെയ്ത് തന്നെയായിരുന്നു കുട്ടികള്‍ സിനിമയ്ക്ക് പോയിരുന്നത്. വാസ്തവത്തില്‍ അത് സ്വതന്ത്രമായ വ്യക്തിത്വത്തിലേയ്ക്ക് കടക്കാനുള്ള യൗവ്വനത്തിന്റെ കലാപമായിരുന്നു. ആരും കാണാതിരിക്കാന്‍ ശ്രമിക്കുമ്പോഴും എല്ലാരും കാണുന്നതില്‍ മനം സന്തോഷിച്ചു. തനിക്കും ആത്മാഭിമാനം ഉണ്ട് എന്ന് സ്വയം തോന്നിത്തുടങ്ങുന്ന നിമിഷങ്ങള്‍. ഹൊ! എത്ര അര്‍മാദിച്ചു അക്കാലത്ത്… എത്ര സന്തോഷിച്ചു സ്വന്തം വ്യക്തിത്വം വീണ്ടുകിട്ടിയപ്പോള്‍. അതിന് ക്ലാസുകള്‍ കട്ട് ചെയ്ത് (നീലചിത്രങ്ങളുള്‍പ്പെടെ) എല്ലാ സിനിമകള്‍ക്കും പോയിരുന്ന ആ പരിവര്‍ത്തനഘട്ടം ഏറ്റവും ആനന്ദദായകമാണെന്ന് ഈ വ്യവസ്ഥിതിയുടെ കാവല്‍ നായ്ക്കളെ ഏങ്ങനെയാണ് ഒന്ന് പറഞ്ഞു മനസിലാക്കിക്കൊടുക്കുക? ഹേ ഭരണകൂടമേ, ഒന്ന് കവിവാചകങ്ങളെങ്കിലും മറിച്ചുനോക്കുക. അറ്റ്‌ലീസ്റ്റ് സച്ചിദാനന്ദനെയെങ്കിലും വായിക്കൂ..
ഓപ്പറേഷന്‍ ഗുരുകുലം ഒരു നിഷ്‌കളങ്ക മിഷനല്ല. കേവലം മറ്റുള്ളവര്‍ വെടിമുഴക്കുമ്പോലെ സദാചാര പോലീസിങ് മാത്രവുമല്ല. സ്വകാര്യ ജീവിതത്തിലേയ്ക്ക് ഊളിയിട്ട് നോക്കുന്ന ശക്തമായ ഭരണകൂട ഇടപെടലുകളിലേയ്ക്കുള്ള മുന്നൊരുക്കങ്ങളാണ് ഇവയിലൊക്കെ തെളിഞ്ഞു കാണുന്നത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംവിധാനം നടപ്പിലാക്കിയ സമയത്തുതന്നെ ഇക്കാര്യം ഉയര്‍ന്നുവന്നതുമാണ്.
ഒരുകാലത്ത് ക്ലാസൊക്കെ കട്ട് ചെയ്ത് തന്നെയായിരുന്നു കുട്ടികള്‍ സിനിമയ്ക്ക് പോയിരുന്നത്. വാസ്തവത്തില്‍ അത് സ്വതന്ത്രമായ വ്യക്തിത്വത്തിലേയ്ക്ക് കടക്കാനുള്ള യൗവ്വനത്തിന്റെ കലാപമായിരുന്നു. ആരും കാണാതിരിക്കാന്‍ ശ്രമിക്കുമ്പോഴും എല്ലാരും കാണുന്നതില്‍ മനം സന്തോഷിച്ചു. തനിക്കും ആത്മാഭിമാനം ഉണ്ട് എന്ന് സ്വയം തോന്നിത്തുടങ്ങുന്ന നിമിഷങ്ങള്‍. ഹൊ! എത്ര അര്‍മാദിച്ചു അക്കാലത്ത്… എത്ര സന്തോഷിച്ചു സ്വന്തം വ്യക്തിത്വം വീണ്ടുകിട്ടിയപ്പോള്‍. അതിന് ക്ലാസുകള്‍ കട്ട് ചെയ്ത് (നീലചിത്രങ്ങളുള്‍പ്പെടെ) എല്ലാ സിനിമകള്‍ക്കും പോയിരുന്ന ആ പരിവര്‍ത്തനഘട്ടം ഏറ്റവും ആനന്ദദായകമാണെന്ന് ഈ വ്യവസ്ഥിതിയുടെ കാവല്‍ നായ്ക്കളെ ഏങ്ങനെയാണ് ഒന്ന് പറഞ്ഞു മനസിലാക്കിക്കൊടുക്കുക? ഹേ ഭരണകൂടമേ, ഒന്ന് കവിവാചകങ്ങളെങ്കിലും മറിച്ചുനോക്കുക. അറ്റ്‌ലീസ്റ്റ് സച്ചിദാനന്ദനെയെങ്കിലും വായിക്കൂ..
ഇന്നത്തെ പല കലാകാരന്മാരും രാഷ്ട്രീയ നേതാക്കളും മറ്റ് വിവിധ രംഗങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുള്ള വ്യക്തികളുമെല്ലാം അവരുടെ ബാല്യ-കൗമാരങ്ങള്‍ പരിശോധിച്ചാല്‍ ഇത്തരത്തില്‍ ക്ലാസ് കട്ടു ചെയ്യലും സിനിമാ കാണലുമൊക്കെയുള്ളവരായിരുന്നു. ക്ലാസുകള്‍ പഠിക്കാന്‍ മാത്രമുള്ളതായും കട്ട് ചെയ്യാന്‍ പാടില്ലാത്തവയായും നമ്മളില്‍ പ്രതിധ്വനിച്ച മധ്യവര്‍ഗ ആശങ്കളെയാണ് ഇന്ന് ഫാസിസം തങ്ങള്‍ക്കനുകൂലമായി ഉപയോഗപ്പെടുത്തുന്നത്. കേരളത്തിലാകട്ടെ ഇത്തരത്തിലുള്ള മധ്യവര്‍ഗബോധം അതിശക്തവുമാണ്. അതുകൊണ്ടാണ് പലപ്പോഴും ഇടതുപക്ഷ സംഘടനകള്‍ക്കുവരെ പോലീസിന്റെ ഇത്തരത്തിലുള്ള ഇടപെടല്‍ സ്വീകാര്യമായിത്തീരുന്നത്; അവര്‍ നിശബ്ദരായിപ്പോകുന്നത്.
പഴയകാലത്തെ മനുഷ്യരേക്കാള്‍ എന്തുകൊണ്ടും ബൗധികമായും വൈകാരികമായും സമൂഹവും തലമുറയും മുന്നേറി. എന്നിട്ടും പഴയകാലത്തിന്റെ അച്ചടക്ക നടപടികളും സാമൂഹിക നിയന്ത്രണങ്ങളും വഴി വിദ്യാര്‍ത്ഥികളെ തടയാനുള്ള ഇത്തരം ശ്രമങ്ങള്‍ വാസ്തവത്തില്‍ വിദ്യാര്‍ത്ഥികളെ എത്തിച്ചേര്‍ക്കുന്ന മാനസികാവസ്ഥ വളരെ വലുതായിരിക്കും. അതിന് നമ്മുടെ സമൂഹം മൊത്തതില്‍ നല്‍കേണ്ടി വരുന്ന വില നിസ്സാരമായിരിക്കില്ല.
ഇനി ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്കും സുഹൃത്തുക്കളുമായി ചുറ്റിക്കറങ്ങുകയും ചെയ്യുന്നത് തിരഞ്ഞുപിടിക്കേണ്ട ബാധ്യത എന്നുമുതലാണ് കേരളാ പോലീസ് ഏറ്റെടുത്തത്? ഏത് നിയമപ്രകാരം? മദ്യം, മയക്കുമരുന്ന് മുതലായവയിലേയ്ക്ക് കുട്ടികളെത്തിച്ചേരുന്നുണ്ടെങ്കില്‍ അത്തരം അവസ്ഥകള്‍ ഇല്ലാതാക്കാനാണ് ശ്രമിക്കേണ്ടത്. അല്ലാതെ ബാല്യ-കൗമാരങ്ങളെ പോലീസിന്റെ പേപിടിച്ച കണ്ണുകള്‍ക്കു മുന്നില്‍ വെളിപ്പെടുത്തിക്കൊടുക്കുകയല്ല. പോലീസിന്റെ സര്‍വൈലന്‍സ് കാമറ നമ്മുടെ മക്കള്‍ക്കുമേല്‍ ചാര്‍ത്തികൊടുക്കാന്‍ അനുവദിക്കേണ്ടതുമില്ല. പോലീസ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെ പരാജയം മറികടക്കാനുള്ള ജീവിതങ്ങളല്ല വിദ്യാര്‍ത്ഥികള്‍.
ഇത് ഇന്നും ഇന്നലെയും തുടങ്ങിയ ഏര്‍പ്പാടല്ല എന്ന് മേല്‍ സൂചിപ്പിച്ച ഫേസ്ബുക്ക് സ്റ്റാറ്റസ് വ്യക്തമാക്കുന്നു. ഒരു വര്‍ഷമായി നടപ്പാക്കിവരുന്ന ഒരു പദ്ധതിയാണ് പോലീസിന്റെ ഓപ്പറേഷന്‍ ഗുരുകുലം. വാസ്തവത്തില്‍ ഈ പേര് സൂചിപ്പിക്കുന്ന എല്ലാ സവര്‍ണ മനോഭാവവും ഇതിനുണ്ട് എന്നതാണ് സത്യം. കുട്ടികളെ സ്വതന്ത്രമായി വളരാന്‍ അനുവദിക്കാതെ ഏതുവിധേനയും പഴയ സമൂഹത്തിന്റെ ഭാണ്ഡക്കെട്ടുകള്‍ അവരുടെ തലയില്‍ കെട്ടിവെച്ച് എന്നെന്നും അവരെ പഴയ സമൂഹത്തിന്റെ ബാധ്യതപേറുന്ന അടിമകളാക്കിത്തീര്‍ക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. അതിനായി അത്യാധുനിക സംവിധാനങ്ങളെവരെ പ്രയോജനപ്പെടുത്തുന്നുണ്ട് പോലീസിന്റെ ഈ സദാചാര വകുപ്പ്.
ഇപ്പോള്‍ ഈ പദ്ധതിയുടെ സാംസ്‌കാരിക മൂലധനമായി വര്‍ത്തിക്കുന്ന ഒരു ബോധം ഇതാണ്; “കാലത്തിന്റെ അനിവാര്യത ആണ് ഈ പദ്ധതിക്ക് പിന്നില്‍ , ഇരുപതു വര്‍ഷം മുമ്പുള്ള പതിനഞ്ചു വയസ്സുകാരന്റെ മാനസിക പക്വതയോ പ്രകൃതമോ അല്ല പൊതുവില്‍ ഇന്നാ പ്രായത്തില്‍ എന്ന നിരീക്ഷണത്തെ അംഗീകരിക്കാന്‍ അധികമാര്‍ക്കും പ്രയാസം ഉണ്ടാവില്ല എന്ന് കരുതുന്നു. ഇന്ന് ഒരു സിനിമാ തീയറ്ററില്‍ പോയപ്പോള്‍ ക്ലോസറ്റിനു പുറകില്‍ ഒരു ബിയര്‍ കുപ്പി വെച്ചിരിക്കുന്നത് കണ്ടു…”
ഇത്തരമൊരു വാദഗതി വാസ്തവത്തില്‍ വെറും കാരണവര്‍ സിണ്ട്രോം മാത്രമാണ്. കേരളത്തില്‍ മാത്രമല്ല വിദ്യാര്‍ത്ഥികളുള്ളത്. ലോകത്തെങ്ങുമുണ്ട്. പാശ്ചാത്യ രാജ്യങ്ങളില്‍ വിദ്യാര്‍ത്ഥികളെ ഇത്തരത്തില്‍ സര്‍വൈലന്‍സിന് വിധേയമാക്കുകയോ പീഡിപ്പിക്കയോ ചെയ്താല്‍ അതിനെ ശിക്ഷിക്കാന്‍ പോലും നിയമ വകുപ്പുകളുണ്ട്. എന്നാല്‍ ഇവിടെ ഇത്തരത്തില്‍ പോലീസിന്റെ / മാതാപിതാക്കളുടെ ഇടപെടലുകളെ നിയന്ത്രിക്കുന്ന ഒരു വിധത്തിലുള്ള നിയമങ്ങളുമില്ല.
മാറിയ പരിസ്ഥിതിക്കിണങ്ങുന്ന വിദ്യാഭ്യാസ സമ്പ്രാദയത്തിനുപകരം സ്റ്റുഡന്റ് സെന്‍ട്രിക്ക് (വിദ്യാര്‍ത്ഥി കേന്ദ്രിതം) എന്ന പേരില്‍ അധ്യാപക കേന്ദ്രിതമായ വിദ്യാഭ്യാസ പദ്ധതി ഉന്നതവിദ്യാഭ്യാസത്തില്‍ കഴിഞ്ഞ 4 വര്‍ഷമായി നടപ്പാക്കുന്നു. അസ്സൈന്‍മെന്റുകളുടെയും ഇന്റേര്‍ണല്‍ പരീക്ഷകളുടെയും കുത്തൊഴുക്കുകള്‍ സൃഷ്ടിച്ച് വിദ്യാര്‍ത്ഥികളുടെ സര്‍ഗശേഷി പ്രയോജനപ്പെടുത്തേണ്ട സമയമത്രയും കുറേ വിവരങ്ങള്‍ അവരുടെ തലയില്‍ കുത്തിക്കയറ്റി അവനെ/അവളെ അരാഷ്ട്രീയമാക്കുന്നു. ഭ്രാന്തരാക്കുന്നു. എന്തിന് തന്റെ ശാരീരികമാറ്റങ്ങള്‍ക്കനുസൃതമായി ലൈംഗികോത്തേജനമോ സ്വയംഭോഗാനന്ദമോ പോലും ലഭ്യമല്ലാത്തവിധം അവരുടെ സമയത്തെ ഞെരുക്കി അവരെ ഭ്രാന്തരാക്കി. ഇതാ ഇപ്പോള്‍ പോലീസ് സംവിധാനങ്ങള്‍ തന്നെ ഉപയോഗിച്ച് അവന്റെ ജീവിതത്തെ അക്ഷരാര്‍ത്ഥത്തില്‍ തടവിലുമാക്കി.
പഴയകാലത്തെ മനുഷ്യരേക്കാള്‍ എന്തുകൊണ്ടും ബൗധികമായും വൈകാരികമായും സമൂഹവും തലമുറയും മുന്നേറി. എന്നിട്ടും പഴയകാലത്തിന്റെ അച്ചടക്ക നടപടികളും സാമൂഹിക നിയന്ത്രണങ്ങളും വഴി വിദ്യാര്‍ത്ഥികളെ തടയാനുള്ള ഇത്തരം ശ്രമങ്ങള്‍ വാസ്തവത്തില്‍ വിദ്യാര്‍ത്ഥികളെ എത്തിച്ചേര്‍ക്കുന്ന മാനസികാവസ്ഥ വളരെ വലുതായിരിക്കും. അതിന് നമ്മുടെ സമൂഹം മൊത്തതില്‍ നല്‍കേണ്ടി വരുന്ന വില നിസ്സാരമായിരിക്കില്ല.
മാറിയ പരിസ്ഥിതിക്കിണങ്ങുന്ന വിദ്യാഭ്യാസ സമ്പ്രാദയത്തിനുപകരം സ്റ്റുഡന്റ് സെന്‍ട്രിക്ക് (വിദ്യാര്‍ത്ഥി കേന്ദ്രിതം) എന്ന പേരില്‍ അധ്യാപക കേന്ദ്രിതമായ വിദ്യാഭ്യാസ പദ്ധതി ഉന്നതവിദ്യാഭ്യാസത്തില്‍ കഴിഞ്ഞ 4 വര്‍ഷമായി നടപ്പാക്കുന്നു. അസ്സൈന്‍മെന്റുകളുടെയും ഇന്റേര്‍ണല്‍ പരീക്ഷകളുടെയും കുത്തൊഴുക്കുകള്‍ സൃഷ്ടിച്ച് വിദ്യാര്‍ത്ഥികളുടെ സര്‍ഗശേഷി പ്രയോജനപ്പെടുത്തേണ്ട സമയമത്രയും കുറേ വിവരങ്ങള്‍ അവരുടെ തലയില്‍ കുത്തിക്കയറ്റി അവനെ/അവളെ അരാഷ്ട്രീയമാക്കുന്നു. ഭ്രാന്തരാക്കുന്നു. എന്തിന് തന്റെ ശാരീരികമാറ്റങ്ങള്‍ക്കനുസൃതമായി ലൈംഗികോത്തേജനമോ സ്വയംഭോഗാനന്ദമോ പോലും ലഭ്യമല്ലാത്തവിധം അവരുടെ സമയത്തെ ഞെരുക്കി അവരെ ഭ്രാന്തരാക്കി. ഇതാ ഇപ്പോള്‍ പോലീസ് സംവിധാനങ്ങള്‍ തന്നെ ഉപയോഗിച്ച് അവന്റെ ജീവിതത്തെ അക്ഷരാര്‍ത്ഥത്തില്‍ തടവിലുമാക്കി.
ഉറപ്പായും നമ്മള്‍ പരിതപിക്കേണ്ട കാലം വരുമെന്നതില്‍ സംശയമില്ല. അക്രമവാസന അതിശക്തമാകുന്ന, സ്വന്തം സഹോദരന്റെയും അടുത്തിരിക്കുന്ന സഹപാഠിയുടെയും നെഞ്ചത്ത് ഒരു രസത്തിന് കത്തികുത്തിക്കയറ്റുന്ന അരാഷ്ട്രീയ വിദ്യാര്‍ത്ഥി സമൂഹത്തെ ചെല്ലും ചെലവും നല്‍കി സൃഷ്ടിക്കുന്നതിലേക്കായിരിക്കും ഇതെത്തിച്ചേരുക എന്നതിന് ലോകം സാക്ഷിയാണ്. വെറുതെ തോക്കെടുത്ത് വെടിവെച്ച് മറ്റുള്ളവരെയും സ്വയമേവയും കൊല്ലുന്ന ഒരു പുതിയ തലമുറക്കായി കാത്തിരിക്കാനുള്ള മനോധൈര്യമെങ്കിലും സൂക്ഷിക്കുന്നത് നന്നായിരിക്കും. ഇത്തരം നിയന്ത്രണങ്ങള്‍ സ്പ്രിങ് ആക്ഷന്‍ പോലെ തിരിച്ചടിക്കുന്ന കാലം അതിവിദൂരമാണെന്ന് തോന്നുന്നില്ല.
വാല്‍ക്കഷ്ണം:
“ക്ലാസ് മുറിയില്‍ ഇരുന്നുറങ്ങുന്നവര്‍ ഭാഗ്യവാന്മാര്‍
എന്തുകൊണ്ടെന്നാല്‍ അവര്‍ക്കവരുടെ
സ്വപ്നങ്ങളെങ്കിലും നഷ്ടമാകുന്നില്ലല്ലോ”
– സച്ചിദാനന്ദന്‍
(Quote courtesy: യാക്കോബ് തോമസ്)