കൊവിഡ് ലോക്ക്ഡൗണിന് ശേഷം വലിയ പ്രതിസന്ധിയിലൂടെയാണ് മലയാള സിനിമ കടന്നുപോയത്. കുറുപ്പും ഭീഷ്പര്‍വ്വവും ഹൃദയവും ജന ഗണ മനയുമൊക്കെ തിരിച്ചുവരവിന്റെ പ്രതീതി സൃഷ്ടിച്ചെങ്കിലും വീണ്ടും പ്രതിസന്ധിയിലേക്ക് മലയാള സിനിമ കൂപ്പുകുത്തി. അന്യഭാഷ ബിഗ് ബജറ്റ് ചിത്രങ്ങളൊഴിച്ചാല്‍ തിയേറ്ററില്‍ ആളില്ലാത്ത അവസ്ഥ വന്നു. 2013 തുടങ്ങി രോമാഞ്ചം ഒഴികെ ഒരു ഹിറ്റ് പോലും ഇല്ലാത്ത അവസ്ഥ.
ഒഴിഞ്ഞുകിടന്ന തിയേറ്ററുകളിലേക്ക് വീണ്ടും ആളെ എത്തിക്കുകയാണ് ജൂഡ് ആന്തണി ജോസഫ് എന്ന സംവിധായകന്‍. കേരളം ഒന്നായി നേരിട്ട പ്രളയത്തെ ആസ്പദമാക്കി ജൂഡ് ചെയ്ത ചിത്രം കാണാന്‍ ഇപ്പോള്‍ തിയേറ്ററുകളില്‍ ജനപ്രളയമാണ്.
ഇത് മലയാള സിനിമയുടെ തിരിച്ചുവരവാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ആര്‍.ആര്‍.ആര്‍. പോലെയും കെ.ജി.എഫ് പോലെയും വമ്പന്‍ ചിത്രങ്ങള്‍ വേണ്ടെന്നും ലോകത്തിന് മുന്നില്‍ തന്നെ വെക്കാന്‍ കേരളത്തിന്റെ സാഹോദര്യത്തേയും കെട്ടുറപ്പിനേയും തുറന്ന് കാട്ടുന്ന, മേക്കിങ്ങിലും ടെക്‌നിക്കല്‍ ക്വാളിറ്റിയിലും മികച്ച് നില്‍ക്കുന്ന ഇതുപോലെ ഒരു സിനിമ മതിയെന്നുമാണ് പ്രേക്ഷകര്‍ പറയുന്നത്.
കളക്ഷനിലും 2018 മുന്നേറുമ്പോള്‍ ജൂഡ് മലയാള സിനിമയുടെ രക്ഷകനാവുകയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ജൂഡിന്റെ ചിത്രവും മിന്നല്‍ മുരളി ചിത്രങ്ങളും കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള എഡിറ്റഡ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മലയാള സിനിമയുടെ പുതിയ രക്ഷകന്‍ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്. പ്രളയകാലത്തും സിനിമയിലും താരമായ ടൊവിനോയെ ഉള്‍പ്പെടുത്തിയും എഡിറ്റഡ് ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്.
സോഷ്യല്‍ മീഡിയില്‍ ശ്രദ്ധ നേടിയ ചില ചിത്രങ്ങള്‍.
‘
Content Highlight: edited pics of jue anthany joseph and tovino became viral on social media