എനിക്ക് ഒരിക്കലും റൊണാൾഡോയുടെ പകരക്കാരാനാവാൻ കഴിഞ്ഞിട്ടില്ല; മുൻ റയൽ താരം
Football
എനിക്ക് ഒരിക്കലും റൊണാൾഡോയുടെ പകരക്കാരാനാവാൻ കഴിഞ്ഞിട്ടില്ല; മുൻ റയൽ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 20th February 2024, 10:22 am

മുന്‍ ബെല്‍ജിയന്‍ സൂപ്പര്‍ താരം ഈഡൻ ഹസാഡ് സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡില്‍ എത്തിയതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്.

ഇംഗ്ലീഷ് ക്ലബ്ബായ ചെല്‍സിയോടൊപ്പം നടത്തിയ മികച്ച പ്രകടനങ്ങള്‍ റയല്‍ മാഡ്രിഡില്‍ നടത്താന്‍ സാധിക്കാത്തതിന്റെ നിരാശ പ്രകടിപ്പിക്കുകയായിരുന്നു ബെല്‍ജിയം താരം. ഒ.ബി വണ്‍ പോഡ്കാസ്റ്റിലൂടെ പ്രതികരിക്കുകയായിരുന്നു ഹസാഡ്.

‘റയല്‍ മാഡ്രിഡ് എന്റെ സ്വപ്ന ക്ലബ്ബ് ആയിരുന്നു സീസണിലെ ആദ്യമത്സരത്തില്‍ തന്നെ എനിക്ക് പരിക്കേറ്റത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. അപ്പോള്‍ ഞാന്‍ വി.ഐ.പി ബോക്‌സിലേക്ക് പോവുകയായിരുന്നു എന്നിട്ട് അവിടെ നിന്നും ഞാന്‍ കളി കാണുകയായിരുന്നു.

എന്നാല്‍ ഞാന്‍ ഫുട്‌ബോള്‍ ഉപേക്ഷിച്ചപ്പോള്‍ ഈ കാര്യങ്ങള്‍ നടന്നത് കൊണ്ട് എനിക്ക് പശ്ചാത്താപം തോന്നിയിട്ടില്ല. എന്നാല്‍ റയല്‍ മാഡ്രിഡ് ആരാധകരുടെ മുന്നില്‍ പുഞ്ചിരി വിടര്‍ത്താന്‍ ഞാന്‍ തയ്യാറായില്ല. ഇത് തീര്‍ത്തും ലജ്ജാകരമായിരുന്നു,’ ഹസാഡ് പറഞ്ഞു.

2019 മുതല്‍ 2023 വരെയാണ് ഹസാഡ് റയല്‍ മാഡ്രിഡില്‍ പന്തുതട്ടിയത്. ലോസ് ബ്ലാങ്കോസിനൊപ്പം 76 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ ഹസാഡ് ഏഴു ഗോളുകളും 12 അസിസ്റ്റുകളും സ്വന്തം പേരിലാക്കി മാറ്റി.

എന്നാല്‍ ചെല്‍സിയിലെ മിന്നും പ്രകടനം റയല്‍ മാഡ്രിഡ് ജേഴ്‌സിയില്‍ പുറത്തെടുക്കാന്‍ ഹസാഡിന് സാധിച്ചിരുന്നില്ല. ഇതിനെല്ലാം പിന്നാലെ താരം ഫുട്‌ബോളില്‍ നിന്നും വിരമിക്കുകയായിരുന്നു.

Content Highlight: Eden Hazard talks about real madrid