ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഈഡന്‍ ഹസാര്‍ഡ്. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. നിലവില്‍ സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മഡ്രിഡിന് വേണ്ടി കളിക്കുകയായിരുന്നു താരം.
‘നിങ്ങള്‍ നിങ്ങളെത്തന്നെ ശ്രദ്ധിക്കുക, എന്നിട്ട് യഥാര്‍ത്ഥ സമയമാകുമ്പോള്‍ നിര്‍ത്താന്‍ പറയുക. 16 വര്‍ഷത്തിനിടയില്‍ 700 മത്സരങ്ങള്‍ കളിച്ചതിന് ശേഷം പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കാന്‍ ഞാന്‍ തീരുമാനിക്കുകയാണ്. ലോകത്തിലെ പല ഗ്രൗണ്ടുകളില്‍ കളിച്ച് എന്റെ സ്വപനങ്ങള്‍ സാക്ഷാത്കരിച്ചു.
കരിയറില്‍ ഒരുപാട് മികച്ച പരിശീലകരെയും കളിക്കാരെയും കണ്ടുമുട്ടാന്‍ ഭാഗ്യം ലഭിച്ചു. മികച്ച നിമിഷങ്ങള്‍ സമ്മാനിച്ച എല്ലാവര്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നു. എല്ലാവരെയും ഒരുപാട് മിസ് ചെയ്യും.
💙🧬 Eden Hazard and Chelsea…
👤 352 appearances
⚽️ 110 goals
🅰️ 92 assists🏆 Premier League x2
🏆 FA Cup
🏆 League Cup
🏆 UEFA Europa League x2⭐️ Chelsea Player of the Year 2014, 2015, 2017, 2019.
⭐️ Chelsea Players’ Player of the Year 2015, 2019.
🍿 Chelsea Goal of… pic.twitter.com/ZjZM2DV8oa
— Fabrizio Romano (@FabrizioRomano) October 10, 2023