നമ്മൾ ഒന്ന് കിടപ്പിലായാൽ ആർക്കും വേണ്ട; ഇത് തന്നെയാണ് സിനിമയിലും രാഷ്ട്രീയത്തിലും: ഇടവേള ബാബു
Film News
നമ്മൾ ഒന്ന് കിടപ്പിലായാൽ ആർക്കും വേണ്ട; ഇത് തന്നെയാണ് സിനിമയിലും രാഷ്ട്രീയത്തിലും: ഇടവേള ബാബു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 5th January 2024, 9:29 pm

തനിക്കൊക്കെ എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ ആരും തിരിഞ്ഞു നോക്കില്ലെന്ന് നടൻ ഇടവേള ബാബു. യാത്ര പോകുമ്പോൾ വഴിയരികിൽ കിടന്നുറങ്ങുന്ന ഫാമിലിയെ കാണുമ്പോൾ തങ്ങളൊക്കെ എന്തിനു വേണ്ടിയാണ് ബഹളം വെക്കുന്നതെന്ന് തോന്നിയിട്ടുണ്ടെന്നും ഇടവേള ബാബു കൂട്ടിച്ചേർത്തു. രാഷ്ട്രീയത്തിലെ നേതാക്കന്മാർ രോഗിയായാൽ അവരെ ആർക്കും വേണ്ടെന്നും ഇടവേള ബാബു പറയുന്നുണ്ട്. കാൻചാനൽമീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


‘യാത്ര പോകുമ്പോൾ വഴിയരികിൽ കിടന്നുറങ്ങുന്ന ഫാമിലിയെ കാണുമ്പോൾ നമ്മൾ എന്തിനു വേണ്ടിയിട്ടാണ് ബഹളം കൂട്ടുന്നത് എന്ന് തോന്നും. നമ്മുടെ ആരോഗ്യം നശിച്ചാൽ എല്ലാം കഴിഞ്ഞു. എത്രയോ പ്രഗത്ഭരായ രാഷ്ട്രീയ നേതാക്കൾ നമ്മുടെ മുമ്പിൽ ഉണ്ട്. അവര് ഒരു ദിവസം നമ്മുടെ മുമ്പിൽ നിന്നും മാറുകയാണ്. അവർ രോഗിയായി കഴിഞ്ഞാൽ പിന്നെ ആർക്കും വേണ്ട. ഇത് തന്നെയാണ് സിനിമയിലും, നമ്മൾ ഒന്ന് കിടപ്പിലായാൽ ആർക്കും വേണ്ട,’ ഇടവേള ബാബു പറഞ്ഞു.

ഇടവേള സിനിമ കഴിഞ്ഞതിന് ശേഷമുള്ള സെറ്റിലെ സൗകര്യത്തെക്കുറിച്ചും ഇടവേള ബാബു അഭിമുഖത്തിൽ പറയുന്നുണ്ട്. ആദ്യത്തെ ഇടവേള കഴിഞ്ഞപ്പോൾ സെറ്റിൽ പത്ത് പന്ത്രണ്ട് കാറുകളായിരുന്നെന്നും താൻ ഒരു ദിവസം വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞപ്പോൾ ബെൻസാണ് തന്നതെന്നും ഇടവേള ബാബു പറയുന്നുണ്ട്.

‘ആദ്യത്തെ ഇടവേള ഭയങ്കര സുഖമായിരുന്നു. സെറ്റിൽ പത്ത് പന്ത്രണ്ട് കാറ്. എനിക്കൊരു ദിവസം വീട്ടിൽ പോകണം എന്ന് പറയുമ്പോൾ ഒരു ബെൻസാണ് തന്നത്. ഞാനപ്പോൾ ഇത് കൊള്ളാലോ എന്ന് ചോദിച്ചു. ഇത് കഴിഞ്ഞ് മൂന്നാമത്തെ പടം ഞാൻ അഭിനയിക്കാൻ പോയപ്പോൾ ദാരിദ്ര്യം എന്ന് പറഞ്ഞാൽ ദാരിദ്ര്യത്തിന്റെ അങ്ങേത്തല.

അപ്പോഴാണ് എനിക്ക് മനസിലായത് ഇങ്ങനെയും സിനിമയുണ്ടെന്ന്. പക്ഷേ നല്ല പ്രോഡക്റ്റാണ്. പക്ഷേ ഭയങ്കര കഷ്ടപ്പാടാണ്. സെറ്റിൽ കഞ്ഞിയൊക്കെ ആയിരുന്നു. പക്ഷേ അത് നമ്മൾ എൻജോയ് ചെയ്തു. സാഹചര്യത്തിനൊത്ത് നമ്മൾ ജീവിക്കുക എന്നതാണ്,’ ഇടവേള ബാബു പറയുന്നു.

Content Highlight: Edavela babu says that once something happens to him, no one will look back