ഞാൻ അഭിനയത്തിൽ സജീവമാകാത്തതിന് കാരണം അതാണ്: ഇടവേള ബാബു
അഭിനയത്തിൽ സജീവമാകാത്തതിനുള്ള കാരണം പറയുകയാണ് നടനും അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബു. തനിക്ക് സംഘടനയുടെ ചുമതലയുള്ളത്കൊണ്ട് പഴയപോലെ മുപ്പത് ദിവസമൊന്നും വിട്ടുനിൽക്കാൻ പറ്റില്ലെന്ന് ഇടവേള ബാബു പറഞ്ഞു. ഷൂട്ട് എറണാകുളത്താണെങ്കിൽ രാത്രിയിൽ ഓഫീസിൽ വരുമെന്നും ബാബു കൂട്ടിച്ചേർത്തു. ഈയടുത്ത് മുപ്പത്തഞ്ചോളം ദിവസം മൂന്നാറിനപ്പുറത്തുള്ള സ്ഥലത്ത് ഷൂട്ടായതുകൊണ്ട് വേണ്ടെന്ന് വെച്ചെന്നും ബാബു പറയുന്നുണ്ട്. കാൻചാനൽമീഡിയക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘എനിക്കൊരു 30 ദിവസം പഴയപോലെ ഒരു ഷൂട്ടിങ്ങിനു പോയി നിൽക്കാൻ പറ്റാത്ത അവസ്ഥയാണ്. ഒന്നോ രണ്ടോ മൂന്നോ ദിവസം ഒക്കെ വിട്ടുനിൽക്കാം. അതും എറണാകുളത്ത് ആണെങ്കിൽ ഞാൻ ഷൂട്ടിങ് കഴിഞ്ഞ് രാത്രി ഓഫീസിൽ വരും. അങ്ങനെയാണ് ഞാൻ ചെയ്യാറുള്ളത്. അകലെ സ്ഥലത്ത് പോയിട്ട് എനിക്ക് കുറേ ദിവസം നിന്ന് ഷൂട്ട് ചെയ്യാൻ പറ്റില്ല.
ഈയടുത്ത് സാന്ദ്രയുടെ പടം ഏകദേശം 35 ഓളം ദിവസം എനിക്ക് ഷൂട്ടിങ് മൂന്നാറിനപ്പുറത്തായിരുന്നു. ഞാനില്ല എന്ന് പറഞ്ഞു. സാന്ദ്രയും ബാബുരാജും ഷൈനും ഒക്കെ ‘ബാബുച്ചേട്ടാ, എങ്ങനെയെങ്കിലും അഭിനയിക്കൂ, നല്ല വേഷമാണ് എന്നൊക്കെ പറഞ്ഞു. എനിക്ക് പത്ത് മുപ്പത് ദിവസം ഇവിടുന്ന് വിട്ടുനിൽക്കാൻ പറ്റില്ല. മാറി നിന്നാൽ നൂറു പ്രശ്നം ഇപ്പുറത്ത് വരും. അത്തരം കാരണങ്ങൾ കൊണ്ടാണ് എന്റെ ശ്രദ്ധ കുറഞ്ഞത്.
ഒരു ഹീറോ വേഷം ചെയ്യാൻ എല്ലാം റെഡിയായതായിരുന്നു അപ്പോഴേക്കും കൊവിഡ് വന്നു. അതിനുവേണ്ടി കഷ്ടപ്പെട്ട് എന്റെ വെയ്റ്റ് വരെ ഞാൻ കുറച്ചു. അപ്പോൾ കൊവിഡ് വന്നു. ആ കഥയൊക്കെ മാറിപ്പോയി. ആ കഥ നമ്മുടെ പുതിയ ഡയറക്ടറായിട്ടുള്ള ആളുകളാണ് ചെയ്യാൻ വിചാരിച്ചത്. ഞാനൊരു പത്തോ പതിനഞ്ചോ കിലോ അതിനു വേണ്ടി കുറച്ചിരുന്നു.
https://youtube.com/shorts/Kc5nV1UsK8s?si=wSpGnBtj2UH2fdWI
നല്ലവണ്ണം മെലിഞ്ഞിരുന്നു. അവിടുന്നാണ് ഞാൻ പഞ്ചസാര ഉപേക്ഷിച്ചത്. മമ്മൂക്ക എന്നോട് 15 വർഷം മുൻപ് പറഞ്ഞതാണ് ‘നീ പഞ്ചസാര ഉപേക്ഷിച്ചാൽ നിന്റെ തടി കുറയുമെന്ന്’. അങ്ങനെ ഞാൻ പൂർണ്ണമായിട്ടും പഞ്ചസാര ഉപേക്ഷിച്ചു. അങ്ങനെ ഇപ്പോൾ ഉപയോഗിക്കാറില്ല. അങ്ങനെ കൺട്രോൾ ചെയ്ത് 15 കിലോ കുറച്ചു,’ ഇടവേള ബാബു പറഞ്ഞു.
Content Highlight: Edavela babu about why he less acting cinema