| Sunday, 14th January 2024, 9:53 am

അമ്മയുടെ അടുത്ത പ്രസിഡന്റ് ആകേണ്ടത് പൃഥ്വിരാജ്; ജനറൽ സെക്രട്ടറി ആ നടനും: ഇടവേള ബാബു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1994-ൽ രൂപീകരിച്ച മലയാള സിനിമയുടെ താര സംഘടനയാണ് അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ് (അമ്മ). മലയാള സിനിമയിൽ പ്രവർത്തിക്കുന്ന സിനിമാ അഭിനേതാക്കളുടെയും നടിമാരുടെയും ഒരു സംഘടനയാണ് അമ്മ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മലയാളം മൂവി ആർട്ടിസ്റ്റ് അസോസിയേഷൻ. ഇപ്പോൾ പ്രസിഡന്റ് മോഹൻലാലും ജനറൽ സെക്രട്ടറി ഇടവേള ബാബുവുമാണ്.

ഇനി അമ്മയുടെ പ്രസിഡന്റ് ആകേണ്ടത് പൃഥ്വിരാജാണെന്ന് ഇടവേള ബാബു പറഞ്ഞു. തനിക്ക് ഭയങ്കര ഇഷ്ടമുള്ള ഒരാളാണ് പൃഥ്വിയെന്നും കാര്യങ്ങൾ തുറന്നു പറയുന്ന ഒരാളാണെന്നും ഇടവേള ബാബു പറയുന്നുണ്ട്. പൃഥ്വിരാജിന് അതിനുള്ള കാര്യക്ഷമത ഉണ്ടെന്നും മറ്റൊരാളുടെ വിഷമം തിരിച്ചറിയാൻ കഴിവുള്ള ഒരാളെന്നും ഇടവേള ബാബു കൂട്ടിച്ചേർത്തു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുഞ്ചാക്കോ ബോബൻ വരണമെന്നുണ്ടെന്നും ഇടവേള ബാബു പറയുന്നുണ്ട്. കാൻചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അമ്മയുടെ അടുത്ത പ്രസിഡന്റ് ആകേണ്ടത് പൃഥ്വിരാജ് ആണ്. എനിക്ക് ഭയങ്കര ഇഷ്ടമുള്ള ആളാണ്. കാര്യങ്ങൾ തുറന്നു പറയുന്ന ഒരാളാണ്. രാജുവിന് രാജുവിന്റേതായ പൊളിറ്റിക്സും കാര്യങ്ങളൊക്കെ ഉണ്ടായിക്കോട്ടെ. രാജു അമ്മയുടെ അടുത്ത പ്രസിഡന്റ് ആകണമെന്ന് ഞാൻ ആഗ്രഹിക്കുന്ന ഒരാളാണ്.

കാരണം രാജുവിന് അത് കഴിയും. അതിനുള്ള കാര്യക്ഷമത ഉള്ള ആളാണ്. കാര്യങ്ങൾ വ്യക്തമായിട്ട് അറിയാം. രാജു നമ്മൾ കാണുന്നതിന്റെ അപ്പുറത്തൊക്കെയുണ്ട്. ഒരാളുടെ വിഷമങ്ങളൊക്കെ തിരിച്ചറിയാൻ കഴിവുള്ള ഒരാളാണ്. എനിക്ക് ആഗ്രഹം രാജു ആ പൊസിഷനിലേക്ക് വരണം എന്നുള്ളതാണ്.

ഷൂട്ടിങ്ങും കാര്യങ്ങളൊക്കെ ആയിട്ട് തിരക്കിലാണ്. എന്നാൽ എപ്പോൾ വിളിച്ചാലും ആദ്യം ഫോൺ എടുക്കുന്ന ഒരാളാണ്. രാജു ഒരിക്കലും ഒരു എതിരാളി ഒന്നുമല്ല. എന്റെ ഇതിൽ രാജുവാണ് അടുത്ത പ്രസിഡന്റ് ആകേണ്ട ഒരാൾ. അതുപോലെ ചാക്കോച്ചൻ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വരണമെന്നുള്ള ഒരു ആഗ്രഹം എനിക്കുണ്ട്,’ ഇടവേള ബാബു പറഞ്ഞു.

Content Highlight: Edavela babu about next  AMMA president

Latest Stories

We use cookies to give you the best possible experience. Learn more