'ഇടവേള ബാബു എന്ന് പറയാൻ എനിക്കൊരു തടസം ഉണ്ടായിരുന്നു; അന്ന് മുതൽ അതെനിക്ക് മാറി'
Entertainment news
'ഇടവേള ബാബു എന്ന് പറയാൻ എനിക്കൊരു തടസം ഉണ്ടായിരുന്നു; അന്ന് മുതൽ അതെനിക്ക് മാറി'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 2nd January 2024, 10:47 pm

1982ൽ പി. പത്മരാജൻ തിരക്കഥ എഴുതി മോഹൻ സംവിധാനം ചെയ്ത ചിത്രമാണ് ഇടവേള. ഇന്നസെന്റ്, അശോകൻ തുടങ്ങിയ താരങ്ങൾ അഭിനയിച്ച ചിത്രമാണ് ഇടവേള. എന്നാൽ ഈ ചിത്രത്തോടെ ബാബു എന്ന നടൻ ഇടവേള ബാബു എന്നാണ് അറിയപ്പെടുന്നത്.

ഇടവേള ബാബു എന്ന് തനിക്ക് പറയാൻ ഒരു തടസ്സം ഉണ്ടായിരുന്നെന്ന് ഇടവേള ബാബു പറഞ്ഞു. ഇരിഞ്ഞാലക്കുടയിൽ ഒരു കല്യാണത്തിന് പോയപ്പോൾ അവിടെവെച്ച് ടി. ഇ. വാസുദേവനെ പരിചപ്പെട്ടിരുന്നെന്ന് ഇടവേള ബാബു പറഞ്ഞു. ഇടവേള എന്ന് പറയാതെ ബാബു എന്ന് മാത്രം പറഞ്ഞാണ് താൻ പരിചപ്പെട്ടതെന്നും താരം കൂട്ടിച്ചേർത്തു.

എന്നാൽ വാസുദേവൻ തന്നോട് ഇടവേള സിനിമയിൽ ഒരുപാട് വലിയ ടെക്നീഷ്യൻസ് വർക്ക് ചെയ്‌തെങ്കിലും തനിക്കല്ലേ ആ പേര് കിട്ടിയതെന്നും ചോദിച്ചെന്നും ബാബു പറഞ്ഞു. അതോടെ തനിക്ക് ഉണ്ടായിരുന്ന തടസം പോയെന്നും കാൻമീഡിയചാനലിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.

‘പണ്ട് ഇടവേള സിനിമ കഴിഞ്ഞിരിക്കുന്ന സമയം ഇരിഞ്ഞാലക്കുട ഒരു കല്യാണം നടക്കുന്നു. ആ കല്യാണത്തിന് ഞാൻ പോയിരുന്നു. ടി. ഇ. വാസുദേവൻ സാർ വന്നിരുന്നു. സിനിമയിൽ അദ്ദേഹം വളരെ സീനിയറാണ്. അദ്ദേഹത്തിന് ഞാൻ അങ്ങോട്ട് പോയി പരിചയപ്പെടാൻ ആഗ്രഹിച്ചു. അങ്ങോട്ട് ചെന്നു പരിചയപ്പെട്ടു.

ഭക്ഷണമൊക്കെ കഴിച്ച് വെള്ളയും വെള്ളയും ഒക്കെ ഇട്ട് അങ്ങനെ ഇരിക്കുകയാണ്. അദ്ദേഹത്തിന്റെ വേഷം അതായിരുന്നല്ലോ. എൻറെ പേര് ബാബു എന്നാണ്, ഞാൻ ഈ നാട്ടുകാരനാണ്. സിനിമയിൽ അഭിനയിച്ചിട്ടുണ്ട്’ എന്ന് പറഞ്ഞു. എനിക്കറിയാം ബാബു എന്നല്ലല്ലോ ഇടവേള ബാബു എന്നല്ലേ എന്ന് ചോദിച്ചു.

അങ്ങനെയും പറയുന്നുണ്ട് എന്ന് ഞാൻ മറുപടി പറഞ്ഞു. ‘അങ്ങനെ പറയടോ, കാരണം ഇത്രയും വലിയ ടെക്നീഷ്യൻസ് പത്മരാജൻ, മോഹൻ ഇവരെ പോലെയുള്ള മിടുക്കന്മാരുടെ പടത്തിൽ, സിനിമയുടെ ക്രെഡിറ്റ് നിനക്കല്ലേ കിട്ടിയത്. അവർക്ക് ആർക്കും ആ പേര് കിട്ടിയില്ലല്ലോ’ എന്ന് പറഞ്ഞു. അപ്പോഴാണ് എനിക്ക് തോന്നിയത് ശരിയാണല്ലോ എന്ന്. മറ്റേത് എനിക്ക് പറയാൻ എന്തോ ഒരു തടസ്സം എവിടെയോ ഉണ്ടായിരുന്നു. പക്ഷേ അന്ന് മുതൽ എനിക്ക് തടസം മാറി,’ ഇടവേള ബാബു പറഞ്ഞു.

Content Highlight: Edavela babu about his name