ആ ചിത്രത്തിൽ ഞാൻ ഹീറോ; കൂടെ അഭിനയിക്കേണ്ടിയിരുന്നത് കമൽ ഹാസന്റെ മകൾ: ഇടവേള ബാബു
Film News
ആ ചിത്രത്തിൽ ഞാൻ ഹീറോ; കൂടെ അഭിനയിക്കേണ്ടിയിരുന്നത് കമൽ ഹാസന്റെ മകൾ: ഇടവേള ബാബു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 14th January 2024, 2:18 pm

താൻ ഹീറോ വേഷം ചെയ്യാനിരുന്ന സിനിമയെക്കുറിച്ചും അതിൽ അഭിനയിക്കാനിരുന്ന നടിയെക്കുറിച്ചും സംസാരിക്കുകയാണ് ഇടവേള ബാബു. താൻ ആ പടത്തിന് വേണ്ടി വെയ്റ്റ് കുറച്ചിരുന്നെന്നും എന്നാൽ കൊവിഡ് കാരണം അത് നടക്കാതെ പോയെന്നും ഇടവേള ബാബു പറഞ്ഞു. ആ ചിത്രത്തിൽ സൂപ്പർസ്റ്റാർ കമൽ ഹാസന്റെ മകളെയായിരുന്നു നായികയായി തീരുമാനിച്ചതെന്നും ഇടവേള ബാബു കൂട്ടിച്ചേർത്തു. കാൻചാനൽമീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഹീറോ വേഷം ചെയ്യാൻ എല്ലാം റെഡിയായതായിരുന്നു. അപ്പോഴേക്കും കൊവിഡ് വന്നു. അതിനുവേണ്ടി കഷ്ടപ്പെട്ട് എന്റെ വെയ്റ്റ് വരെ ഞാൻ കുറച്ചു. അപ്പോൾ കൊവിഡ് വന്നു. ആ കഥയൊക്കെ മാറിപ്പോയി. ആ കഥ നമ്മുടെ പുതിയ ഡയറക്ടറായിട്ടുള്ള ആളുകളാണ് ചെയ്യാൻ വിചാരിച്ചത്. ഞാനൊരു പത്തോ പതിനഞ്ചോ കിലോ അതിനു വേണ്ടി കുറച്ചിരുന്നു.

നല്ലവണ്ണം മെലിഞ്ഞിരുന്നു. അവിടുന്നാണ് ഞാൻ പഞ്ചസാര ഉപേക്ഷിച്ചത്. മമ്മൂക്ക എന്നോട് 15 വർഷം മുൻപ് പറഞ്ഞതാണ് ‘നീ പഞ്ചസാര ഉപേക്ഷിച്ചാൽ നിന്റെ തടി കുറയുമെന്ന്’. അങ്ങനെ ഞാൻ പൂർണ്ണമായിട്ടും പഞ്ചസാര ഉപേക്ഷിച്ചു. അങ്ങനെ ഇപ്പോൾ ഉപയോഗിക്കാറില്ല. അങ്ങനെ കൺട്രോൾ ചെയ്ത് 15 കിലോ കുറച്ചു.

താടി വെക്കണം എന്ന് പറഞ്ഞ് താടി വെച്ച്. നല്ല കഥയായിരുന്നു. ഇന്ത്യയിലെ സൂപ്പർസ്റ്റാറിന്റെ മകളായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. കമലഹാസന്റെ മകളായിരുന്നു. അവർക്കത് ഇഷ്ട്ടമായി അവസാനത്തെ ട്രാക്ക് വരെ എത്തിയതായിരുന്നു. ലൊക്കേഷൻ ഒക്കെ കണ്ടു. എല്ലാം ചെയ്തിരുന്നു. പിന്നെ അത് തിരിഞ്ഞുപോയി. എനിക്ക് ഇന്ററെസ്റ്റും പോയി.

ഇനി അത് നടക്കും എന്നറിയില്ല. വേറെ എന്തെങ്കിലും നടക്കുമായിരിക്കും. ആഗ്രഹിച്ചതായി നടക്കാത്തതായി ഒന്നുമില്ല. എല്ലാവരും ഡയറക്റ്റ് ചെയ്യുന്നുണ്ട് എല്ലാവരും ഹീറോയിഡ് അഭിനയിക്കുന്നുണ്ട്. അഭിനയിക്കാൻ അത്ര ആഗ്രഹം ഉണ്ടെങ്കിൽ സാധിക്കാത്ത കാര്യമൊന്നുമല്ല. പക്ഷേ എന്റെ പരിമിതികൾ എനിക്ക് നല്ലവണ്ണം അറിയാം. ഞാനൊരു ഹീറോ ആയാൽ ഞാൻ അത് വിൽക്കാൻ നടക്കണം. എല്ലാ പുലിവാലും ഏറ്റെടുക്കണം,’ ഇടവേള ബാബു പറഞ്ഞു.

Content Highlight: Edavela babu about his hero movie