| Tuesday, 2nd January 2024, 10:00 pm

മമ്മൂക്ക എന്നോട് ചോദിച്ചിട്ടുണ്ട് 'നീ എങ്ങനെയാണ് ഇതിന്റെ മേലെ കെട്ടിമറയുന്നത്' എന്ന്: ഇടവേള ബാബു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ സൗഹൃദ വലയത്തെക്കുറിച്ച് സംസാരിക്കുകയാണ് നടനും അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബു. ഷെയ്ൻ നിഗമൊക്കെ തന്റെ എത്രയോ തലമുറ കഴിഞ്ഞിട്ടുള്ള ആളാണെന്നും ഇടവേള ബാബു പറഞ്ഞു. തനിക്ക് ഷെയ്‌നിന്റെ പ്രായത്തിലുള്ളവരായിട്ടും ബാക്കിയുള്ളവരോടും സൗഹൃദം ഉണ്ടെന്നും ഇടവേള ബാബു കൂട്ടിച്ചേർത്തു. താൻ എങ്ങനെയാണ് ഇതിന്റെ മേലെ കെട്ടി മറയുന്നതെന്ന് മമ്മൂട്ടി തന്നോട് ചോദിച്ചിരുന്നെന്നും ഇടവേള ബാബു കൂട്ടിച്ചേർത്തു.

‘എന്റെ എത്രയോ തലമുറ കഴിഞ്ഞിട്ടുള്ള ആളാണ് ഷെയ്ൻ നിഗം. എനിക്ക് അവരുമായിട്ടും എല്ലാവരും ആയിട്ടും സൗഹൃദം ഉണ്ട്. മമ്മൂക്ക ഒരിക്കൽ എന്റെ അടുത്ത് ചോദിച്ചു ‘നീ എങ്ങനെയാണ് ഇതിന്റെ മേലെ കെട്ടിമറയുന്നത്’ എന്ന്. വേറെ ഒന്നുമില്ല നമ്മൾ നമ്മളായിട്ട് ഇരുന്നാൽ നടക്കില്ല, നമ്മൾ അവരിൽ ഒരാളായിട്ട് മാറുക.

ഒരു കംഫോർട്സ് സോണിൽ നിൽക്കുക. ഞാൻ അവിടെ പോയിട്ട് ഞാനിന്നതായിരുന്നു മറ്റേതായിരുന്നു എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. അതൊന്നും കേൾക്കാൻ അവർക്ക് താത്പര്യമില്ല. നമ്മൾ അവരുടെ വൈബിൽ ട്രാവൽ ചെയ്യുക എന്നുള്ളതാണ്. അതാണ് ചെയ്യേണ്ടത്,’ ഇടവേള ബാബു പറഞ്ഞു.

ഷെയ്ൻ നിഗത്തെ അമ്മ സംഘടനയിലേക്ക് ഏറ്റെടുത്തതിനെക്കുറിച്ചും ഇടവേള ബാബു അഭിമുഖത്തിൽ പറയുന്നുണ്ട്. ഷെയ്ൻ തെറ്റിദ്ധരിക്കപ്പെട്ട ഒരാളാണെന്നും നല്ലൊരു നടനാണെന്നും ഇടവേള ബാബു പറഞ്ഞു.

‘ ഷെയ്ൻ പ്രശ്നങ്ങളുടെ നടുവിലാണ് അമ്മയിലേക്ക് കയറി വരുന്നത്. അത് സോർട്ട് ഔട്ട് ചെയ്തു കഴിഞ്ഞ് പിന്നെ രണ്ടാമത്തെ പ്രശ്നം വരുന്നു. അവനെ എല്ലാവരും ഒന്നടങ്കം എതിർത്തു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അന്ന് തീരുമാനിച്ചു ഷെയ്ൻ ഇനി വേണ്ട എന്ന്. ‘എന്തിനാണ് ഒരു പയ്യന്റെ ഭാവി കളയുന്നതെന്ന്’ ബാബുരാജ് ആണ് എന്റെ അടുത്ത് പറഞ്ഞത്.

അപ്പോൾ അത് ശരിയാണെന്ന് എനിക്കും തോന്നി. നമ്മൾ ഇപ്പോൾ സഹായിച്ചിട്ടില്ലെങ്കിൽ പിന്നെ കാര്യമില്ലല്ലോ. അങ്ങനെ ലോകത്ത് ഒരാളും ചെയ്യാത്ത ഒരു കാര്യമാണ് ഒരു സംഘടന ഒരാളെ ഏറ്റെടുക്കുകയാണ്. ആറുമാസം എന്ത് ചെയ്താലും ഷെയ്‌നിന്റെ എല്ലാ കാര്യങ്ങളും ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞു.

അപ്പോൾ പ്രൊഡ്യൂസ് ഒരു കൊല്ലം ഏറ്റെടുക്കണം എന്ന് പറഞ്ഞു. ഒരു കൊല്ലമെങ്കിൽ ഒരു കൊല്ലം ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞു. ഒരാൾ ഗൈഡ് ചെയ്യാൻ ഇല്ലാത്തതാണ് അവന്റെ പ്രശ്നം. നല്ല പയ്യനാണ്, നല്ല അഭിനേതാവാണ്, എനിക്ക് ഒരുപാട് പ്രതീക്ഷയുള്ള ആക്ടർ ആണ്. മറ്റു ഭാഷയിലുള്ള ഒരുപാട് ആളുകൾ എന്നെ വിളിക്കുന്നുണ്ട് ഷെയ്‌നിന്റെ ഡേറ്റിനും കാര്യങ്ങളും സംസാരിക്കാൻ വേണ്ടിയിട്ട്. നല്ല സെൻസ് ഉള്ള പയ്യനാണ്,’ ഇടവേള ബാബു പറഞ്ഞു.

Content Highlight: Edavela babu about his friendship with everyone

Latest Stories

We use cookies to give you the best possible experience. Learn more