| Sunday, 31st October 2021, 10:17 am

വീട്ടില്‍ വെള്ളക്കെട്ട്: ഹിന്ദുമതവിശ്വാസിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ സ്ഥലം നല്‍കി എടത്വാ സെയ്ന്റ് ജോര്‍ജ് ഫൊറോനാപള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

എടത്വാ : ഹിന്ദുമതവിശ്വാസിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ സ്ഥലംവിട്ടുനല്‍കി എടത്വാ സെയ്ന്റ് ജോര്‍ജ് ഫൊറോനാപള്ളി.

കൊവിഡ് ബാധിച്ചുമരിച്ച തലവടി പഞ്ചായത്ത് ഏഴാംവാര്‍ഡ് കുതിരച്ചാല്‍ കെ.പി. പൊന്നപ്പ(73)ന്റെ മൃതദേഹം സംസ്‌കരിക്കാനാണ് സ്ഥലംവിട്ടുനല്‍കിയത്.

ചക്കുളത്തുകാവിലെ ദുരിതാശ്വാസക്യാമ്പില്‍ കഴിയുമ്പോഴാണ് പൊന്നപ്പന് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് എടത്വായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച പുലര്‍ച്ചേ 5.30ന് മരിച്ചു.

പൊന്നപ്പന്റെ വീട് സ്ഥിതിചെയ്യുന്ന പ്രദേശം വെള്ളക്കെട്ടായതിനെ തുടര്‍ന്ന് ഗ്രാമപ്പഞ്ചായത്തംഗം കൊച്ചുമോള്‍ ഉത്തമനും ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത്കുമാര്‍ പിഷാരത്തും ചേര്‍ന്ന് എടത്വാ സെയ്ന്റ് ജോര്‍ജ് ഫൊറോനാപള്ളി വികാരി ഫാ. മാത്യൂ ചൂരവടിയെ സമീപിച്ച് സംസ്‌കാരത്തിനായി അനുവാദം വാങ്ങുകയായിരുന്നു.

വീട്ടില്‍ സ്ഥലമില്ലാതിരുന്ന രണ്ടു ഹിന്ദുമത വിശ്വാസികളുടെ സംസ്‌കാരത്തിനായി മുന്‍പും പള്ളിസ്ഥലം വിട്ടുനല്‍കിയിരുന്നു. സരസമ്മയാണ് പൊന്നപ്പന്റെ ഭാര്യ. മക്കള്‍: സന്തോഷ്, സതീശന്‍, സന്ധ്യ. മരുമക്കള്‍: ഷേര്‍ളി, രാജീവ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights:   Edathua St. George Forane Church, provided place to bury the body of a Hindu

P.C: Mathrubhumi

We use cookies to give you the best possible experience. Learn more