| Wednesday, 8th August 2018, 1:14 pm

ഇടമലയാര്‍ ഡാം നാളെ തുറക്കും; പ്രദേശത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു: ജനങ്ങള്‍ക്ക് കനത്ത ജാഗ്രത നിര്‍ദ്ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം കാലവര്‍ഷം സംസ്ഥാനത്ത് ശക്തമായ സാഹചര്യത്തില്‍ ഇടമലയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ നാളെ ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

ഇതിന്റെ ഭാഗമായി പ്രദേശത്ത് മൂന്നാംഘട്ട ജാഗ്രതാ നിര്‍ദ്ദേശമായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ 31 ന് ഓറഞ്ച് അലര്‍ട്ട് നല്‍കിയിരുന്നു.


ALSO READ: മറീന ബീച്ചില്‍ സുരക്ഷ ശക്തമാക്കി; ദ്രുതകര്‍മ്മ സേനയെ വിന്യസിച്ചതായി റിപ്പോര്‍ട്ടുകള്‍


അണക്കെട്ടിന്റെ സംഭരണശേഷി 169 മീറ്ററാണ്. ഇപ്പോള്‍ 168.20 മീറ്ററിലെത്തി. കനത്തമഴയും നീരൊഴുക്കും തുടരുന്നതിനാല്‍ ജലനിരപ്പ് അതിവേഗം ഉയരുകയാണ്.

164 ക്യുബിക് എന്ന തോതില്‍ ജലം ഒഴുക്കിവിടാനാണ് തീരുമാനം. ഇതോടെ പെരിയാറില്‍ ഒന്നു മുതല്‍ 1.5 മീറ്ററാേളം ജലനിരപ്പ് ഉയരും. ഷട്ടറുകള്‍ തുറന്നു കഴിഞ്ഞാല്‍ അഞ്ചു മുതല്‍ ആറു മണിക്കൂറുകള്‍ക്കുള്ളില്‍ വെള്ളം ആലുവയിലെത്തും.

അണക്കെട്ടിന്റെ താഴെയുള്ളവരും പെരിയാറിന്റെ തീരപ്രദേശങ്ങളിലുള്ളവരും ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

We use cookies to give you the best possible experience. Learn more