ഇടുക്കി: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും ഒരാള്‍ക്ക് പോലും രോഗം ബാധിക്കാതെ ഇടമലക്കുടി ഗ്രാമപഞ്ചായത്ത്. ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടി കൃത്യമായ ക്വാറന്റീനിലൂടെയാണ് കൊവിഡിനെ അകറ്റി നിര്‍ത്തുന്നത്.
സംസ്ഥാന സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനും മുന്‍പ് ഇടമലക്കുടിയില്‍ സെല്‍ഫ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ 26 നാണ് ഇവിടെ ലോക്ക്ഡൗണ്‍ ആരംഭിച്ചത്.
മൂന്നാറിനെ ആശ്രയിച്ചാണ് ഇവിടെയുള്ളവരുടെ ജീവിതം. റേഷന്‍ ഒഴികെയുള്ള സാധനങ്ങളെല്ലാം ആഴ്ചയിലൊരിക്കല്‍ നാട്ടുകാര്‍ ജീപ്പ് വിളിച്ച് പോയി മൂന്നാറില്‍ നിന്ന് വാങ്ങി വരും.
കൊവിഡ് കാലത്ത് ഈ പതിവ് വേണ്ടെന്ന് നാട്ടുകൂട്ടം ചേര്‍ന്ന് തീരുമാനിച്ചു. പകരം ഒരാള്‍ പോയി ആവശ്യ സാധനങ്ങള്‍ വാങ്ങും. സാധനങ്ങള്‍ വാങ്ങിവരുന്നയാള്‍ രണ്ടാഴ്ചത്തെ നിരീക്ഷണത്തില്‍ പോകും.
പുറത്തുനിന്ന് ഉള്ളവരെ ഒരു കാരണവശാലും കോളനികളിലേക്ക് പ്രവേശിപ്പിക്കുന്നില്ലെന്ന് മറയൂര്‍ റേഞ്ച് ഓഫീസര്‍ എം.കെ വിനോദ് കുമാര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. അത്യാവശ്യ മരുന്നുകളും മറ്റും വനം വകുപ്പ് ഉദ്യോഗസ്ഥരാണ് എത്തിച്ചുകൊടുക്കുന്നത്.
26 കുടികളിലായി എണ്ണൂറോളം കുടുംബങ്ങളാണ് ഇടമലക്കുടിയില്‍ ഉള്ളത്. ഈ കുടുംബങ്ങളിലുള്ളവര്‍ക്കല്ലാതെ ആര്‍ക്കും ഇടമലക്കുടിയിലേക്ക് പ്രവേശനമില്ല. പുറത്തുള്ളവര്‍ വരുന്നുണ്ടോ എന്ന് അറിയാന്‍ പഞ്ചായത്തും ഊരുമൂപ്പന്‍മാരും ചേര്‍ന്ന് വഴികളില്‍ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൊവിഡ് ഒന്നാം തരംഗത്തിലും ഇതേ മാതൃകയായിരുന്നു ഇടമലക്കുടി സ്വീകരിച്ചിരുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Edamalakkudy Panchayath Covid Free Kerala Tribal Panchayath