Advertisement
national news
ഞാന്‍ ബി.ജെ.പിക്കാരന്‍ ആണ്, ഒരു എന്‍ഫോഴ്‌സ്‌മെന്റും പിന്നാലെ വരില്ല; വിവാദ പരാമര്‍ശവുമായി ബി.ജെ.പി എം.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Oct 25, 05:15 am
Monday, 25th October 2021, 10:45 am

മുംബൈ: ബി.ജെ.പിക്കാരന്‍ ആയിരിക്കുന്ന കാലത്തോളം തനിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ഉണ്ടാകില്ലെന്ന് ബി.ജെ.പി എം.പി സഞ്ജയ് പാട്ടീല്‍.

ഒരു ഷോപ്പിംഗ് മാളിന്റെ ഉദ്ഘാടനത്തില്‍ വെച്ചായിരുന്നു എം.പിയുടെ പരാമര്‍ശം.

” ഇ.ഡി എനിക്കെതിരെ വരില്ല, ഞാന്‍ ബി.ജെ.പിക്കാരനാണ്,” പാട്ടീല്‍ പറഞ്ഞു.

ആഡംബര കാറ് വാങ്ങാന്‍ ബാങ്കില്‍ നിന്ന് ലോണെടുത്തിട്ടുണ്ടെന്നും എന്നാലും ഇ.ഡി തന്റെ പിറകില്‍ വരില്ലെന്നും എം.പി പറഞ്ഞു.

ഞാന്‍ ഒരു ബി.ജെ.പി എം.പിയായതിനാല്‍ ഇ.ഡി എന്റെ പിന്നാലെ വരില്ല. 40 ലക്ഷം രൂപ വിലയുള്ള ഒരു കാര്‍ വാങ്ങാന്‍ ഞങ്ങള്‍ വായ്പയെടുക്കണം. ഞങ്ങള്‍ എത്ര വായ്പ എടുത്തിട്ടുണ്ടെന്ന് കണ്ട് ഇ.ഡി ആശ്ചര്യപ്പെടുമെന്നും സഞ്ജയ് പാട്ടീല്‍ പറഞ്ഞു.

താന്‍ ബി.ജെ.പിയില്‍ ആയിരിക്കുന്നതുകൊണ്ട് തന്നെ ചോദ്യം ചെയ്യലില്ലാത്തതിനാല്‍ നന്നായി ഉറങ്ങുന്നു എന്ന് ബി.ജെ.പി നേതാവ് ഹര്‍ഷവര്‍ധന്‍ പാട്ടീല്‍ അടുത്തിടെ പറഞ്ഞിരുന്നു. ഇക്കാര്യവും സഞ്ജയ് പറഞ്ഞു.

പൂനെ ജില്ലയിലെ ഇന്ദാപൂരില്‍ നിന്നുള്ള മുന്‍ എം.എല്‍.എയായ ഹര്‍ഷവര്‍ധന്‍ പാട്ടീല്‍ 2019ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പാണ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്.

ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തങ്ങളുടെ നേതാക്കള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന മഹാ വികാസ് അഘാഡി സഖ്യത്തിന്റെ ഭാഗമായ ശിവസേനയും എന്‍.സി.പിയും കോണ്‍ഗ്രസും കേന്ദ്രത്തിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തിലാണ് എം.പിയുടെ പ്രസ്താവന.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

 

 

 

 

 

Content Highlights: ‘ED won’t come after me as I am from BJP’: MP Sanjay Patil sparks controversy