| Thursday, 5th November 2020, 7:58 am

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയ്ക്ക് ഇ.ഡിയുടെ നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്    എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ നോട്ടീസ്.

വെള്ളിയാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. ഐ.ടി പദ്ധതികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിയാനാണ് നോട്ടിസ് നല്‍കിയതെന്നാണ് സൂചന.

ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അതേസമയം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കേ ശിവശങ്കര്‍ മേല്‍നോട്ടം വഹിച്ച ലൈഫ് മിഷന്‍ പദ്ധതിക്കു പുറമേ 4 വന്‍കിട പദ്ധതികള്‍കൂടി ഇ.ഡി അന്വേഷിക്കുന്നുണ്ട്.

കെ-ഫോണ്‍, കൊച്ചി സ്മാര്‍ട് സിറ്റി, ടെക്‌നോപാര്‍ക്കിലെ ടോറസ് ടൗണ്‍ ടൗണ്‍, ഇ മൊബിലിറ്റി പദ്ധതികളെക്കുറിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം പുരോഗമിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: ED notice to additional private secretary of pinarayi vijayan

Latest Stories

We use cookies to give you the best possible experience. Learn more