ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയില്‍ ഇ.ഡി റെയ്ഡ്. സമന്‍സ് നല്‍കാനാണ് എത്തിയതെന്ന് അറിയിച്ച സംഘം മുഖ്യമന്ത്രിയുടെ വസതിയില്‍ പരിശോധന നടത്തുന്നതായാണ് റിപ്പോര്‍ട്ട്.
എട്ട് ഇ.ഡി ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് കെജ്‌രിവാളിന്റെ വസതിയില്‍ റെയ്ഡ് നടത്തുന്നത്. വീടിന് പുറത്തായി വന്‍ പൊലീസ് സന്നാഹം ഉള്ളതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മുഖ്യമന്ത്രിയുടെ വീട് പരിശോധിക്കാനുള്ള സെർച്ച് വാറണ്ട് തങ്ങളുടെ പക്കലുണ്ടന്ന് ഇ.ഡി ഉദ്യോഗസ്ഥർ കെജരിവാളിൻറെ സ്റ്റാഫിനെ അറിയിച്ചു.
കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് ആംആദ്മി പാർട്ടി നേതൃത്വം റെയ്‌ഡിൽ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് ആരെയും കടത്തിവിടുന്നില്ലെന്ന് മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു.
ഇ.ഡിയും അവരുടെ യജമാനന്മാരായ ബി.ജെ.പിയും കോടതികളെ ബഹുമാനിക്കുന്നില്ലെന്ന് ദൽഹി മന്ത്രി ആതിഷി മാധ്യമങ്ങളോട് പറഞ്ഞു. മാനിക്കുന്നുണ്ടായിരുന്നെങ്കിൽ ഇന്ന് തന്നെ അരവിന്ദ് കെജ്‌രിവാളിൻ്റെ വസതി ഇ.ഡി റെയ്ഡ് ചെയ്യിലായിരുന്നു. ഇതൊരു രാഷ്ട്രീയ ഗൂഢാലോചനയാണ് എന്നും ആതിഷി ചൂണ്ടിക്കാട്ടി.
അതേസമയം അറസ്റ്റ് തടയുന്നതിനായി പാർട്ടി നേതൃത്വം സുപ്രീം കോടതിയിൽ ഹരജി നൽകി. അറസ്റ്റ് തടയാത്ത ഹൈക്കോടതിയുടെ നടപടിക്കെതിരെയാണ് എ.എ.പി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഹരജിയിൽ അടിയന്തിര വാദം കേൾക്കണമെന്ന് എ.എ.പി ആവശ്യപ്പെട്ടു.
Content Highlight: ED raid at Kejriwal’s residence