മദ്യനയ അഴിമതി: ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി എം.പി.യുടെ വസതിയില്‍ റെയ്ഡ്
ന്യൂദല്‍ഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ്ങിന്റെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. മദ്യ വില്‍പന നയത്തില്‍ അഴിമതിയും ബിസിനസ് നിയമങ്ങളുടെ ലംഘനവും ആരോപിച്ച് ദല്‍ഹി ചീഫ് സെക്രട്ടറി നരേഷ് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു നടപടി.
എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കേസില്‍ എ.എ.പി നേതാവും ദല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സൂപ്രീം കോടതി പരിഗണിക്കുന്ന ദിവസമാണ് സഞ്ജയ് സിങ്ങിന്റെ വസതിയില്‍ റെയ്ഡ് നടക്കുന്നത്. കമ്മീഷന് വേണ്ടി മദ്യവില്‍പന ലൈസന്‍സുകള്‍ക്ക് അനാവശ്യ ആനുകൂല്യങ്ങള്‍ നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, മനപൂര്‍വം തന്നെ കുടുക്കാനും പ്രതിഛായ തകര്‍ക്കാനുമാണ് ശ്രമം നടക്കുന്നതെന്ന് സഞ്ജയ് സിങ് ആരോപിച്ചു. എ.എ.പി നേതാക്കളെ കള്ളക്കേസ് ചുമത്തി ബി.ജെ.പി ജയിലില്‍ അടയ്ക്കുകയാണെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നേരത്തെ ആരോപിച്ചിരുന്നു.
Content Highlights: ED Raid at AAP MP Sanjay Singh’s house