| Monday, 11th April 2016, 5:18 pm

സാന്റിയാഗോ മാര്‍ട്ടിന്റെ 122 കോടിവരുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ 122 കോടി വരുന്ന സ്വത്തു വകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോദന നിയമപ്രകാരമാണ് നടപടി. കോയമ്പത്തൂരിലെ ആസ്തികളാണ്എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയത്.

കേരളത്തില്‍ നടന്ന അന്യസംസ്ഥാന ലോട്ടറിത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് നടപടി.

കേരളത്തില്‍ സിക്കിം ലോട്ടറി വില്‍പ്പനയുമായി ബന്ധപ്പെട്ട് കേസില്‍ മാര്‍ട്ടിനെ മുഖ്യപ്രതിയാക്കി സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കാനായി ഏകദേശം 4000കോടി രൂപയുടെ ക്രമക്കേട് കേരളത്തില്‍ നടത്തിയെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍.

ജയ്മുരുഗന്‍, ജോണ്‍ ബ്രിട്ടോ തുടങ്ങിയ മാര്‍ട്ടിന്റെ നാലു കൂട്ടാളികള്‍ക്കുമെതിരെ സി.ബി.ഐ. കുറ്റം ചുമത്തിയിട്ടുണ്ട്. കേസില്‍ സിക്കിം എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ കൊച്ചിയില്‍ വിളിച്ചുവരുത്തി സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. കോയമ്പത്തൂരിലെ സ്വത്തുക്കള്‍ മാര്‍ട്ടിന്‍ വില്‍പ്പന നടത്തുന്നതു തടയാന്‍ അവിടത്തെ രജിസ്ട്രാര്‍ക്കും മറ്റു റവന്യൂ ഉദ്യോഗസ്ഥര്‍ക്കും സി.ബി.ഐ കത്ത് നല്‍കിയിട്ടുണ്ട്.

മാര്‍ട്ടിനും കുടുംബത്തിനും 5000 കോടി രൂപയിലധികം ആസ്തിയുണ്ടെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍.

We use cookies to give you the best possible experience. Learn more