ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി ഡി.കെ ശിവകുമാറിന്റെ സഹോദരനും ബെംഗളൂരു റൂറല്‍ എം.പിയുമായ ഡി.കെ സുരേഷിനും എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്. അന്വേഷണത്തിന്റെ ഭാഗമായി ശിവകുമാറിന്റെ മകള്‍ ഐശ്വര്യയെയും എന്‍ഫോഴ്‌സ്‌മെന്റ് നേരത്തെ വിളിച്ചു വരുത്തിയിരുന്നു.
ഒക്ടോബര്‍ 3ന് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ സുരേഷ് ഹാജരാകുമെന്നാണ് സൂചനകള്‍. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുമ്പായി 338 കോടി ആസ്തിയുള്ളതായി സുരേഷ് സത്യവാങ്മൂലം നല്‍കിയിരുന്നു. ഇക്കാര്യവും ശിവകുമാറുമായുള്ള ഇടപാടുകളുമായിരിക്കും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് അറിയേണ്ടെതെന്നാണ് സൂചന.
രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ദല്‍ഹിയില്‍ വെച്ച് സെപ്റ്റംബര്‍ 3നാണ് ഡി.കെ ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍, നികുതിവെട്ടിപ്പ്, ഹവാല ഇടപാട് എന്നീ വകുപ്പുകളിലായാണ് ശിവകുമാറിനെതിരേ കേസെടുത്തിരിക്കുന്നത്. കണക്കില്‍പ്പെടാത്ത 429 കോടിയുടെ സ്വത്ത് കണ്ടെത്തിയെന്നാണ് ആരോപണം.